Tue. Apr 16th, 2024

ദുബായില്‍ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു.

അവരുടെ മൃതദേഹം നാട്ടിലെത്തിയിട്ട് പോലുമില്ല. പക്ഷെ ഭ്രാന്ത് പിടിച്ചത് പോലെയാണ് ചിലര്‍ അവരുടെ ഭക്ഷണക്രമത്തേയും ജീവിത രീതിയേയും കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്. ഒന്നു നിര്‍ത്തൂ, തന്റേതായ രീതിയില്‍ അഭിമാനത്തോടെ അന്തസ്സോടെ ജീവിച്ച ഒരു സ്ത്രീയെ നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ഏതൊരു പുരുഷനേയും ലജ്ജിപ്പിക്കുന്ന വിധം അവര്‍ പ്രശ്തയായിരുന്നു. അതുകൊണ്ട് ദയവ് ചെയ്ത് വായടക്കൂ…ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.