റോയി മാത്യു
പത്തുകോടി മുടക്കി പിണറായി സർക്കാർ കേരള സഭ എന്നൊരു മാമാങ്കം കഴിഞ്ഞ മാസം നടത്തിയിരുന്നു. വിദേശ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രണ്ട് ദിവസം നീണ്ട ഉത്സവം. പതിവു പോലെ തിന്നു കുടിച്ച്, സെൽഫിയെടുത്തും, ഷേക്ക് ഹാൻഡ് കൊടുത്തും പ്രാഞ്ചികൾ പിരിഞ്ഞു.
നിക്ഷേപം നടത്താൻ വരുന്ന പ്രവാസികൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പലവട്ടം തട്ടിവിടുന്നത് ചാനൽ ദ്വാര നമ്മളൊക്കെ കേട്ടിരുന്നു. ഇതാ ജീവിക്കാനൊരു വർക്ക് ഷോപ്പ് തുടങ്ങാൻ വന്ന പ്രവാസി മലയാളിയുടെ ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിച്ച ഭരണ കക്ഷിയുടെ യുവജന വിഭാഗത്തിന്റെ നെറികേടിന്റെ കഥ കേൾക്കുക
പുനലൂർ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ ഒരു വർക്ക് ഷോപ്പിട് ശിഷ്ടകാലം കഴിച്ചു കൂട്ടാമെന്ന് വിചാരിച്ചാണ് 65 കാരനായ സുഗതൻ ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. പുനലൂര് ഐക്കരക്കോണം വാഴമൺ ആലൻ കീഴിൽ സുഗതനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർക്ക് ഷോപ്പ് നടത്തുന്നതിനായി നിർമ്മിച്ച ഷെഡിൽ കയറിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം മൂന്ന് കയറുകൾ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി സംശയിക്കുന്നു.
ഗൾഫിൽ വർക്ക്ഷോപ്പ് നടത്തി വന്ന സുഗതൻ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി ഇവിടെ വർക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. വിളക്കുടി പഞ്ചായത്ത് പരിധിയിൽ ഇളമ്പൽ സ്വാഗതം ജംഗ്ഷനിൽ സമീപവാസിയായ ഒരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് ഇവിടെ വർക്ക്ഷോപ്പിനുള്ള കെട്ടിടത്തിന്റെ പ്രാരംഭ പ്രവർത്തനമായി ഷെഡ് നിർമ്മിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇവിടെ പല വയലുകളും നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നത് കണക്കിലെടുത്തായിരുന്നു പ്രതിഷേധം.
നാല് ദിവസം മുമ്പ് സി. പി. ഐ യുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫ് കൊടി കുത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനുണ്ടായ തിരിച്ചടി സുഗതനെ ആകെ മനോവിഷമത്തിലാക്കിയതായി ബന്ധുക്കൾ പറഞ്ഞു. ഈ സംഭവം സുഗതനെ ആകെ ഉലച്ചു. സുഗതൻ ഇന്നലെയും വർക്ക്ഷോപ്പിന്റെ ഷെഡിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. കുന്നിക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി ഭാര്യയും രണ്ട് മക്കളുമുണ്ട്.
അട്ടപ്പാടിയിലെ മധുവിന്റെ ആൾകൂട്ട കൊലപാതകത്തിന് സമാനമാണ് സുഗതന്റെ കൊലപാതകവും. ജോലി ചെയ്തു ജീവിക്കാനുള്ള ഒരാളുടെ മൗലികാവകാശത്തിന്മേലാണ് കാനം രാജേന്ദ്രന്റെ പാർടിയുടെ കുട്ടി കുരങ്ങന്മാർ തീ കോരിയിട്ടത് – സംസ്ഥാന ത്ത് ഇങ്ങനെ അനേകം പേരുടെ ജീവിതം കുട്ടിച്ചോറാക്കിയ ദുഷ്ടന്മാരാണി വിടുത്തെ ഇടതുപക്ഷ പാർട്ടികളും അവരുടെ യുവജന – തൊഴിലാളി സംഘടനകളും .. തൊഴില്ലായ്മക്കെതിരെ തെരുവിലിറങ്ങുന്ന ഈ സാമദ്രോഹികളാണിവിടെ ജോലി ചെയ്തു ജീവിക്കാൻ വരുന്നവരെ ഓടിക്കുന്നത്.
ഇടതു പക്ഷ നേതാക്കളുടെ മക്കൾ കോടിശ്വരന്മാരായി നാട്ടുകാരെ പറ്റിച്ചു നടക്കുന്നു. ഇവനൊന്നും അവിടെ പോയി കൊടി പിടിക്കേണ്ടകൊടിയേരിയുടെ രണ്ട് മക്കളും ചേർന്ന് 20 കളളക്കമ്പിനികളുണ്ടാക്കിയതിന്റെ വിവരങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുന്നതിനിടയിലാണ് സുഗത ന്റെയും മധുവിന്റേയും ആൾകൂട്ട കൊലപാതകങ്ങൾ ..
പാവപ്പെട്ടവർ പാർട്ടിയിൽ നിന്ന് അകലുവെന്ന് പാർട്ടി സമ്മേളനത്തിലെ ശീതളിമയിലിരുന്ന് ചർച്ച ചെയ്യുമ്പോഴാണ് ഈ രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ …