സംസ്ഥാനത്ത് ടോഡി ബോര്‍ഡ് സ്ഥാപിക്കാനുള്ള നിയമനടപടികള്‍ ആരംഭിച്ചെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. കേരളത്തിലെ കള്ള്-ചെത്ത് വ്യവസായത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് സ്ഥാപിക്കുന്നത്. ഇക്കാര്യത്തില്‍ ഇതിനോടകം ട്രേഡ് യൂണിയന്‍ നേതാക്കാളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പരമാവാധി തൊഴിലാളിപരിരക്ഷ ഉറപ്പാക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
അതേ സമയം കള്ള് വ്യവാസയത്തില്‍ അപചയം വന്നത് മേഖലയിലുള്ള ചിലരുടെ ലാഭക്കൊതിമൂലമാണെന്ന് മുഖ്യമന്ത്രി, കോഴിക്കോട് പറഞ്ഞു. കള്ള് എന്ന് പറഞ്ഞ് എന്തെങ്കിലും നല്‍കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല. കള്ള്ഷാപ്പെന്ന് പറഞ്ഞ് തുറന്ന് വെച്ച് ചാരായം വില്‍ക്കുന്നു. കള്ള് ഷാപ്പ് പറ്റാത്തിടത്ത് അത് വേണ്ടെന്ന് വെക്കണം. കള്ള് എന്ന് പറഞ്ഞ് വില്‍ക്കുന്നതിന്നെ അംഗീകരിക്കില്ല. വ്യാജ കള്ളിനെയും വ്യാജ തൊഴിലാളിയെയും സംരക്ഷിക്കില്ലെന്നും പിണറായി വ്യക്തമാക്കി. മദ്യവ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നതു തന്നെയാണ് പ്രധാന വിഷയമായി സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.