കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍എസ്എസ് ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ചാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ ആര് എസ് എസുകാര്‍ കൈയ്യേറ്റം ചെയ്തത്.ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങവെയാണ് ആര് എസ് എസ് കൈയ്യേറ്റം.വടയമ്പാ ടി ജാതി മതില് സമരത്തെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.
തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് പ്രവർത്തകരാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പൊലീസിനെ സമീപിച്ച് പരാതിയും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനാലാണ് തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായതെന്നും പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും കവി വ്യക്തമാക്കി. കോട്ടുക്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച കുരീപ്പുഴ വടയമ്പാടിയിലെ ജാതിമതിലിനെക്കുറിച്ച് പ്രസംഗിച്ചിരുന്നു. ഇതിന് പുറമേ ആർഎസ്എസിനെയും സംഘപരിവാറിനെയും വിമർശിക്കാനും കുരീപ്പുഴ ഈ വേദിയെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.വടയമ്പാടിയിൽ ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി ഭജനമഠം ദേവീക്ഷേത്ര സമിതി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെടുള്ള സമരമാണ് ഇപ്പോൾ വടയമ്പാടിയിൽ നടന്നുവരുന്നത്.
കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. ആക്രമണമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണ് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകുന്നത്. സംഭവം ഗൗരവമായെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാന്‍ കൊല്ലം റൂറൽ എസ്പിയ്ക്കാണ് നിർദേശം നല്‍കിയിട്ടുള്ളത്. തനിക്കെതിരെ ആക്രമണമുണ്ടായതോടെ കുരീപ്പുഴ കടയ്ക്കൽ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കുരീപ്പുഴ ശ്രീകുമാറിനെതിരെ കൊല്ലം കടയ്ക്കലില്‍ വച്ചു നടന്ന RSS ആക്രമത്തില്‍ കേരള യുക്തിവാദി സംഘം ആലപ്പുഴ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.RSS കാപാലികര്‍ക്കെതിരെ അടിയന്തിര നടപടിയുണ്ടാവണമെന്ന് കേരള യുക്തിവാദി സംഘം ആലപ്പുഴ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു