എ.കെ.ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് സി.പി.എം പറഞ്ഞത് പെരളശേരിയില്‍ എ.കെ.ജി സ്മാരത്തിന് 10 കോടി നല്‍കാനാവുമെന്നു കരുതിയിരുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ.
സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും 10 കോടി നല്‍കുമെന്നറിഞ്ഞിരുന്നെങ്കില്‍ താന്‍ മാപ്പു പറയാന്‍ തയ്യാറാകുമായിരുന്നെന്നും ബല്‍റാം വ്യക്തമാക്കി. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ യു.ഡി.എഫിന്റെ 12 മണിക്കൂര്‍ സമരജ്വാലയില്‍ പ്രസംഗിക്കുകയായിരുന്നു ബല്‍റാം.
എ.കെ.ജിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രത്തിനാണ് തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയുടെ കണ്ണായസ്ഥലത്തു നിന്നും 34 സെന്റ് സ്ഥലം എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അനുവദിച്ചത്. എ.കെ.ജി ഗവേഷണ കേന്ദ്രത്തിനു പകരം ഇവിടെ സി.പി.എം സംസ്ഥാനകമ്മിറ്റി ഓഫീസ് പണിയുകയായിരുന്നു.
സി.പി.എം കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവുമായി പിളരുമ്പോള്‍, കാരാട്ട് പക്ഷത്തിന് സംസ്ഥാന കമ്മിറ്റി ഓഫീസിനാണിപ്പോള്‍ കണ്ണൂര്‍ പെരളശേരിയില്‍ എ.കെ.ജി സ്മാരകത്തിനായി 10 കോടി അനുവദിച്ചതെന്നും ബല്‍റാം കുറ്റപ്പെടുത്തി.
എ.കെ.ജിയുടെ പെരളശേരിയിലെ തറവാട് വീട് സംരക്ഷിക്കുമെന്നു പറഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തറവാട് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുമ്പോള്‍ കാഴ്ചക്കാരാവുകയായിരുന്നെന്നും കുറ്റപ്പെടുത്തി. പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണസംവിധാനം കൂട്ടുനില്‍ക്കുകയാണെന്നും ബല്‍റാം ആരോപിച്ചു.
എന്തായാലും 2011 ൽ അന്ന് മന്ത്രിമാരായിരുന്ന മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്റേയും എം എ ബേബിയുടേയും പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി. എ കെ ജിയുടെ തറവാടു വീട് പൊളിച്ചുനീക്കി.
അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടാണു എകെജിയുടെ വീട് സ്മാരകമാക്കാന്‍ തീരുമാനിച്ചിരുന്നത്. തലശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എകെജിയുടെ വീട് സ്മാരകമാക്കി നിലനിര്‍ത്തുമെന്ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് ശേഷം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കൂടിയായ എം എ ബേബിയും സ്ഥലം എം എല്‍ എ കൂടിയായ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വീട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചതും പാഴ്്‌വാക്കായിരുന്നു
എന്നാല്‍ വിഎസിന് ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ എകെജി സ്മാരകത്തിനുവേണ്ടി ചെറുവിരല്‍ അനക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എകെജിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തന്നെയാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ബജറ്റില്‍ എകെജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. കെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
അന്ന് പെരളശ്ശേരിയിലെ എ കെ ജിയുടെ ‘ഗോപാലവിലാസം’ വീട് പൊളിച്ചു നീക്കുന്നത് ഹൃദയവേദനയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നിരുന്നത്. എ.കെ.ജിയുടെ സഹോദരിയുടെ മകന്‍ സദാശിവന്റെ പേരിലാണ് ഇപ്പോള്‍ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ടാണു എകെജിയുടെ വീട് സ്മാരകമാക്കാന്‍ തീരുമാനിച്ചിരുന്നത്. തലശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എകെജിയുടെ വീട് സ്മാരകമാക്കി നിലനിര്‍ത്തുമെന്ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രഖ്യാപനത്തിന് ശേഷം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കൂടിയായ എം എ ബേബിയും സ്ഥലം എം എല്‍ എ കൂടിയായ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വീട് സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചതും പാഴ്്‌വാക്കായിരുന്നു
എന്നാല്‍ വിഎസിന് ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ എകെജി സ്മാരകത്തിനുവേണ്ടി ചെറുവിരല്‍ അനക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എകെജിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തന്നെയാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ബജറ്റില്‍ എകെജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. കെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
അന്ന് പെരളശ്ശേരിയിലെ എ കെ ജിയുടെ ‘ഗോപാലവിലാസം’ വീട് പൊളിച്ചു നീക്കുന്നത് ഹൃദയവേദനയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നിരുന്നത്. എ.കെ.ജിയുടെ സഹോദരിയുടെ മകന്‍ സദാശിവന്റെ പേരിലാണ് ഇപ്പോള്‍ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.പാവങ്ങളുടെ പടത്തലവനായ എകെജിയുടെ ഓര്‍മകളെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്ന വാര്‍ത്തകളായിരുന്നു 2011 ല്‍ കേരളത്തില്‍ സിപിഐഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നത്.