Mon. Nov 23rd, 2026

ചാലക്കുടിയില്‍ അമ്പലത്തില്‍ എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. ആറാട്ടിന് പോകുന്നവഴിയാണ് ആന ഇടഞ്ഞത്. മാവേലിക്കര ശ്രീകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്.

സംഭവത്തില്‍ ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരന്‍ വിജേഷിന് പരിക്കേറ്റു. വിജേഷിൻറെ മുന്നിൽ ഇരുന്നിരുന്ന ആറാട്ടിനുപോയ ദൈവത്തെ എടുത്തു തെങ്ങിൻചുവട്ടിലും എറിഞ്ഞു. ഇടഞ്ഞോടിയ ആന രണ്ടു മതിലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍ ആനയെ തളച്ചു.

ഭക്തിഭ്രാന്തും ഇരകളായ പാവം ആനകളും: കൊട്ടിയത്ത് എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു; പത്തോളം പേർക്ക് പരിക്ക്