ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കര സ്വദേശിനിയും കുട്ടിയുടെ അമ്മയുമായ റാണി, കാമുകന്‍ രഞ്ജിത്, സുഹൃത്തായ ബേസില്‍ എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്തും കുട്ടിയുടെ അമ്മയായ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ റാണിക്കും സുഹൃത്ത് ബേസിലിനും കോടതി ജീവപരന്ത്യം തടവ് വിധിച്ചു. .
2013 ഒക്ടോബര്‍ 29നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി സ്വന്തം മകളെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അതിനിടെ കേസിലെ ഒന്നാം പ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ യാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയും അമ്മയായ റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുന്ന വേളയിലാണ് കൃത്യം നടന്നത്.
റാണിയുടെ മൂത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. റാണിക്കു രണ്ടു മക്കളാനുള്ളത്. രഞ്ജിത്തുമായി റാണിക്ക് രഹസ്യബന്ധമുണ്ടായിരുന്നു. റാണിയുടെ ഭര്‍ത്താവ് ജയിലിലായിരിക്കെയാണ് ഈ ബന്ധം തുടങ്ങിയത്. ഇത് തുടരാന്‍ കുട്ടി തടസമാണെന്നു തോന്നിയ പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിട്ടു.
പിന്നീട് അമ്മ റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞു. കുട്ടിയെ ലൈംഗികമായി പീഡപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. രഞ്ജിത്തും സുഹൃത്ത് ബേസിലുമാണ് കൊലപാതകത്തിനു മുമ്പ് ഇതു ചെയ്തത് എന്നാണ് പൊലീസ് കേസ്.

