നടന്‍ കമല്‍ഹാസന്റെ മകള്‍ അക്ഷര ബുദ്ധമതം സ്വീകരിച്ചിരുന്നു . ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നാളുകളായി പ്രചരിച്ചിരുന്നുവെങ്കിലും അക്ഷര തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്ത് വന്നിരുന്നു . ‘അച്ഛന്‍ നിരീശ്വരവാദിയാണ്, ചേച്ചി ഈശ്വര വിശ്വാസിയാണ്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍, വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പുന്നത് എനിക്കിഷ്ടമില്ല. അതേസമയം, ദൈവ വിശ്വാസികളെ ആദരിക്കുക എന്റെ സ്വഭാവമാണെന്നും ബുദ്ധമത സന്ദേശങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണെന്നും ബുദ്ധിസം നിരീശ്വര വാദത്തിൽ അധിഷ്ഠിതമായ ഒരു മതം ആണെന്നും അതിനാൽ ആ തത്വങ്ങളെ ഞാന്‍ പിന്തുടരുകയാണെന്നും അക്ഷര പറയുന്നു.
മുന്‍പ് അച്ഛന്‍ കമല്‍ഹാസന്‍ തന്നെ നേരിട്ട് അക്ഷരയോട് മതം മാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍, ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല എന്ന മറുപടിയുമായി എത്തിയ അക്ഷര താന്‍ ഇപ്പോഴും നിരീശ്വരവാദിയാണെന്നും പക്ഷേ ബുദ്ധമതം തന്നെ വല്ലാതെ ആകര്‍ഷിക്കുന്നുവെന്നും അതൊരു ജീവിത രീതിയാണെന്നന്നും ട്വീറ്റ് ചെയ്തതോടെ ഇതുസംബന്ധിച്ച വിവാദങ്ങള്‍ നീങ്ങിയിരുന്നു.
എന്നാല്‍, ‘അക്ഷര മതം മാറിയിരുന്നു , പക്ഷേ കമല്‍ പോലും അറിഞ്ഞില്ല’ എന്ന രീതിയില്‍ സോഷ്യൽ മീഡിയയില്‍ വൻ ചര്‍ച്ചയും ശക്തമായിരിരുന്നു. ‘നിരീശ്വരവാദിയായ കമലിന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്’ എന്നത്തായിരുന്നു ഉയർന്ന പ്രധാന വിമര്‍ശനം..ഇത് സംബന്ധിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീണ്ടും ചോദ്യം ഉന്നയിച്ചപ്പോൾ അക്ഷര താനും അച്ഛനും നിരീശ്വര വാദികൾ ആണെന്നും താൻ ബുദ്ധമതം സ്വീകരിച്ചത് അത് നിരീശ്വരവാദത്തിൽ അധിഷ്ഠിതമായ ഒര് മതമായതുകൊണ്ടാണെന്നും നിലപാട് വ്യക്തമാക്കിയത്.

