കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ഗൃഹനാഥ ജീവനൊടുക്കി. കൂത്താട്ടുകളും സ്വദേശി തങ്കമ്മയാണ് മരിച്ചത്
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷനായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെന്‍ഷന്‍ മുടങ്ങിയതോടെ കുടുംബം കടത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്തായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്. മകന് മരുന്ന് പോലും വാങ്ങാനാകാതെ കുടുംബം യാതനയിലായിരുന്നു. എട്ട് വര്‍ഷം മുമ്പാണ് തങ്കമ്മയുടെ ഭര്‍ത്താവ് മാധവന്‍ മരിച്ചത്. ജീവിക്കാന്‍ വഴിയില്ലെന്ന് തങ്കമ്മ പറഞ്ഞതായി അയല്‍വാസി പറഞ്ഞു. തങ്കമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും.

