ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തനിക്ക് ചോറൂണ് നടത്തിയതെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്മാന് ടികെഎ നായരും പറഞ്ഞു. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയതെന്നാണ് ടികെഎ നായര്‍ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ ഇരുന്ന് ശബരിമല ക്ഷേത്ര സന്നിധിയില്‍ വച്ച് തനിക്ക് ചോറ് തന്നു എന്നാണ് അമ്മയും അച്ഛനും പറഞ്ഞതെന്നും ടികെഎ നായർ പറഞ്ഞു. ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണ്. സനാധന ധര്‍മ്മത്തില്‍ വി്ശ്വസിക്കുന്നവര്ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും ടി.കെ.എ നായര്‍ പറഞ്ഞു.

