ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം വര്‍ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തു. ഫിഷറീസ് വകുപ്പിലാകും ജോലി നല്‍കുക. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍ക്കാലികമായി ഒരാഴ്ച 2000 രൂപ വീതം നല്‍കാനും തീരുമാനമായി. പ്രതിദിനം മുതിര്‍ന്നവര്‍ക്ക് 60 രൂപ വീതവും കുട്ടികള്‍ക്ക് 45 രൂപ വീതവും നല്‍കുന്നതിന് പുറമേയാണിത്.
കേന്ദ്ര പാക്കേജ് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രി പിണായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കും ഇതിനായി വിവിധ വകുപ്പുകളില്‍ നിന്ന് പണം കണ്ടെത്തും. കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് ജി.പി.എസ് സംവിധാനം നല്‍കും. പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മ്മിക്കുന്നതിനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
ഓഖി ദുരന്തത്തില്‍പ്പെട്ട തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ നന്ദി അറിയിച്ചു. ഇത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പിണാറയിക്ക് കത്തയച്ചു.

