Thu. Apr 25th, 2024

18 ദിവസം കൊണ്ട് 12500 രൂപ നേടാം എന്ന പരസ്യം നൽകി രണ്ടായിരം രൂപ വീതം ദിവസവും ലക്ഷങ്ങളാണ് തൊഴിൽ അന്വേഷകരിൽ നിന്നും ഇവർ തട്ടിയെടുക്കുന്നത്.

വീണ്ടും ഓൺ ലൈൻ ജോലി തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട വിദ്യാർഥികൾ കഴക്കൂട്ടം സൈബർ സ്റ്റേഷനിൽ പരാതി നൽകി.18 ദിവസം കൊണ്ട് 12500 രൂപ നേടാം എന്ന പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് Gleam Technologies എന്ന സ്ഥാപനം പണം തട്ടുന്നതെന്നു പരാതിക്കാർ പറയുന്നു.

കേരള യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിലെ എം എഡ് വിദ്യാർത്ഥികളായ പത്തനംതിട്ട സ്വാദേശിനി യായ തെരേസ് ചേർത്തല തുറവൂർ സ്വാദേശിനി കീർത്തി കൊല്ലം സ്വാദേശിനി സീത എന്നിവരാണ് കബളിപ്പിക്കപ്പെട്ടത്.2000 രൂപ വീതം ഡെപ്പോസിറ്റ് നൽകിയാലേ ഈ സ്ഥാപനം ജോലിയിൽ പ്രവേശിപ്പിക്ക എന്നാണ് ജോലിക്കായി കോൺടാക്റ്റ് ചെയ്യുന്നവരോട് സ്ഥാപന ഉടമയായി പരിചയപ്പെടുത്തുന്ന ആമിന എസീറ്റ പറയുന്നത്.പിന്നീട് പണം അടക്കുന്നതുവരെ നിരന്തരം കോൺടാക്റ്റ് ചെയ്യുകയും പറഞ്ഞു പ്രലോഭിപ്പിച്ചു പണം അടപ്പിക്കുകയും ചെയ്യും.ഈ വിദ്യാർത്ഥികളും ഇത്തരത്തിലാണ് കെണിയിൽ പെട്ടത്.

വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വാന്തയി ജോലി ചെയ്തു പഠിക്കാം എന്ന കാഴ്ചപ്പാടിൽ വല്ലവിധേനയും 2000 രൂപ സംഘടിപ്പിച്ചു അയച്ച ഇവർക്ക് മൂന്നു പേർക്കും പക്ഷെ ലഭിച്ചത് ഒരേ മാറ്ററുകൾ തന്നെ ടൈപ്പ് ചെയ്യാൻ ആയിരുന്നു.ഒരിക്കലും 18 ദിവസം കൊണ്ട് ടൈപ്പ് ചെയ്തു തീർക്കാൻ പറ്റാത്തത്രയും മാറ്റാറുകളാണ് ഇവർ അയച്ചുകൊടുത്തത്.തെറ്റുകൾ വരുത്തിയാൽ പണം കുറയുമെന്നും വ്യവസ്ഥയിൽ ഉണ്ട്.കുറച്ചു ദിവസം ടൈപ്പ് ചെയ്ത ശേഷം 2000 രൂപ പൊയ്ക്കോട്ടേ എന്ന് കരുതി എല്ലാവരും ജോലി ഉപേക്ഷിക്കാറാണ് പതിവ്.

എന്നാൽ എല്ലാവർക്കും ഇർ ഒരേ മാറ്റാറുകളാണ് അയച്ചുകൊടുക്കുന്നത് എന്ന് മനസിലായപ്പോഴാണ് തട്ടിപ്പാണെന്ന് പൂർണ്ണ ബോധ്യമായത് കേരള യൂണിവേഴ്സിറ്റിയുടെ വിമൻസ് ഹോസ്റ്റലിൽ താമസിക്കുന്ന വിവിധ ജില്ലക്കാരായ മൂന്നു പേർക്കും ഒരുമിച്ചു താമസിക്കുന്നവർ എന്നറിയാതെ സ്ഥാപനം അയച്ചുകൊടുത്തത് ഒരേ മാറ്റാറുകളായിരുന്നു. ജോലി ഉപേക്ഷിച്ച സുഹൃത്തുക്കൾ പരസ്പരം പറഞ്ഞപ്പോഴാണ് സംഗതി വെളിവായതും വിദ്യാർഥികൾ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതും.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തുന്നു എന്ന് അവകാശപ്പെടുന്ന ഈ സ്ഥാപനം 13 വർഷമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നാണ് സ്ഥാപന ഉടമ അവക്ഷപ്പെടുന്നത്.അഡ്വാൻസ് ആയി തുക വാങ്ങുന്നത് ജോലി ഉപേക്ഷിച്ചു പോകാതിരിക്കാനാണെന്നാണ് ഇവരുടെ അവകാശ വാദം.ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പരാതികൾ ലഭിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.എന്നാൽ അന്വേഷിച്ചു ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരു സ്ഥാപനവും ഉണ്ടാകാറില്ലത്രേ. രണ്ടായിരം രൂപ വീതം ദിവസവും ലാസ്‌കങ്ങളാണ് തൊഴിൽ അന്വേഷകരിൽ നിന്നും ഇവർ തട്ടിയെടുക്കുന്നത്.