രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടുമൊരു മാനഭംഗക്കേസ് കൂടി പുറത്തുവരുന്നു. ഡല്‍ഹിയില്‍ ഒമ്പതുവയസ്സുകാരിയെ എഴൂപതുകാരന്‍ മാനഭംഗപ്പെടുത്തി. മദ്രസ്സയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
‘ഈ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് താന്‍ ഉണര്‍ന്നതെന്ന് മലിബാല്‍ ട്വീറ്റില്‍ പറയുന്നു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സയിലാണ്. താന്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി 17ന് മഹാരാഷ്ട്രയിലെ നന്ദീദിലെ മദ്രസ്സ അധ്യാപകന്‍ 12കാരിയെ പീഡിപ്പിച്ചത് വിവാദമായിരുന്നു. പരാതി ഒതുക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ മലേഗണില്‍ നിന്നുള്ള മൂന്ന് രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചതും പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അധ്യാപകനായ മൗലവി സബിര്‍ ഫാറൂഖിയും സ്വാധീനിക്കാന്‍ ശ്രമിച്ചവരും അറസ്റ്റിലായിരുന്നു.
മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാട്ടിയാണ് ഫോറൂഖി പീഡിപ്പിച്ചതെന്നും മറ്റൊരു എട്ടുവയസ്സുകാരിയോടും ഇയാള്‍ മോശമായി പെരുമാറിയിരുന്നതായും കണ്ടെത്തിയിരുന്നു.