ഒന്നരവർഷം മുൻപ് തുടകണ്ട് വൃണം പൊട്ടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രഹ്‌ന ഫാത്തിമക്കെതിരെ പുതിയ കേസ്. യൂട്യൂബ് ചാനലില്‍ ഗോമാതാവിനെ ഉലർത്തിയതെന്ന പേരിൽ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചെന്നാണ് കേസ്. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് യുട്യൂബിലെ ബീഫ് ഉലർത്തൽ വീഡിയോയുടെ ടൈറ്റിൽ കണ്ട മാത്രയിൽ മതവികാരക്കുരു പൊട്ടിയ വ്രണിതൻ. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് പരാതി.
ഇതിന് പുറമെ പാചക വിഡിയോ വൃണത്തിന്റെ കൂടി പശ്ചാത്തലത്തില്‍, രഹ്‌നയുടെ ആദ്യവൃണകേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
ഏതോ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് പുതിയ വൃണ പരാതി. നേരത്തേ, മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളില്‍ തുടകാണുന്ന ചിത്രം പോസ്റ്റ് ചെയ്‌ത കേസിലായിരുന്നു രഹനയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
പുതിയ പാചക വിഡിയോ ജാമ്യ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ടു ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിക്കാരുടെ വാദം.എന്നാൽ ഒന്നരവർഷമായിട്ടും ആദ്യവൃണകേസിൽ വൃണത്തിന്റെ ആഴമളന്ന് തിട്ടപ്പെടുത്താനാവാത്തതിനാൽ ഇതുവരെ കുറ്റപത്രം പോലും സമർപ്പിക്കാനാവാത്ത അവസ്ഥയിലാണ് പത്തനംതിട്ട പോലീസ്.
ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹ്‌ന ഫാത്തിമയെ വൃണ കേസിനെ തുടര്‍ന്ന് റിമാന്ഡിലായപ്പോൾ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും സസ്‌പെൻഷൻ ഒന്നരവർഷം നീട്ടിക്കൊണ്ട് പോകുകയും കഴിഞ്ഞ ദിവസം നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവും നല്‍കുകയും ചെയ്തിരുന്നു.ഇതിനെതിരെ രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചിരുന്നു. രഹനയുടെ അപ്പീൽ പരിഗണിക്കുമ്പോൾ വീണ്ടും പുതിയ വൃണകേസുകളിൽ കുടുക്കി ജോലിയിൽ പ്രവേശിക്കുന്നത് എങ്ങിനെയും തടയുക എന്നതാണ് വൃണകേസിന്റെ ഉദ്ദേശമെന്ന് പറയപ്പെടുന്നു.
