ഫെബ എം തമ്പുരു
കന്യാസ്ത്രീ പീഡനങ്ങളുടെയും സഭയ്ക്കെതിരായ മറ്റ് വാർത്തകളുമൊക്കെ മുൻപ് കോട്ടയത്തെ ചില മാമാ മാധ്യമങ്ങൾ വിചാരിച്ചാൽ മുക്കാമായിരുന്നെങ്കിലും ഇന്ന് സോഷ്യൽമീഡിയയുടെ വരവോടെ മാമാ മാധ്യമങ്ങൾ മാത്രം വിചാരിച്ചാൽ വാർത്തകൾ മുക്കാനാവാതായി തീരുകയും, കത്തോലിക്കാ സഭയുടെ മഠങ്ങളും അരമനകളും പള്ളിമേടകളും കേന്ദ്രീകരിച്ച് നടക്കുന്ന പീഡനങ്ങളുടെയും ധനാപഹരണങ്ങളുടെയും തട്ടിപ്പുകളുടെയും ചീഞ്ഞളിഞ്ഞ വാർത്തകൾ നാട്ടിൽ പാട്ടായിരിക്കുകയുമാണ്. കത്തോലിക്കാ തന്തമാരാൽ മഠങ്ങളിലേക്ക് നട തള്ളപ്പെട്ട പെൺകുട്ടികൾ കിണറുകളിൽ ചത്തുപൊങ്ങുന്നത് കേരളത്തിൽ നിത്യസംഭവമായതോടെ കത്തോലിക്കാ വാഴപ്പിണ്ടികൾ പ്രതികരിച്ചില്ലെങ്കിലും പൊതു സമൂഹം വെള്ള നൈറ്റിക്കാരെ കൈവെക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചെർന്നിരിക്കുകയാണ്.
ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് കാതോലിക്കാസഭയിപ്പോൾ കൂലങ്കഷമായി ചിന്തിക്കുന്നത്. അടപടലം വിറയ്ക്കുകയാണ് കേരള കത്തോലിക്ക സഭ. കൈ പൊക്കി പ്രാർത്ഥിക്കാനും, ഉച്ചത്തിൽ ഹല്ലേലുയ വിളിക്കാനും കുമ്പസാരിക്കാനും കുർബ്ബാന സ്വീകരിക്കാനും വിശ്വാസികളെ പരിശീലിപ്പിച്ചിരുന്ന കത്തോലിക്ക സഭക്ക്, ഇപ്പോൾ എങ്ങനെ യൂടൂബിൽ നിന്നും Report അടിച്ച് വീഡിയോ Remove ചെയ്യിക്കാം – എങ്ങനെ Fake ID കൾ ഉണ്ടാക്കാം, എങ്ങനെ കള്ളക്കഥകളുണ്ടാക്കാം എന്നൊക്കെ രൂപത തലത്തിൽ ഇടവക തോറും പരിശീലനം കൊടുക്കേണ്ട ഗതികേടിൽ എത്തി നിൽക്കുന്നു! ഇത് അത്യന്തം ദയനീയമായ കാഴ്ചയാണ്.
ഇതിനിടയിൽ വ്യവഹാരപ്രിയ്യനും സിസ്റ്റർ അഭയ കൊല കേസുമുതലുള്ള സകല കന്യാസ്ത്രീ പീഡനങ്ങളിലെയും ന്യായീകരണത്തൊഴിലാളിയുമായ ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ ‘നമുക്ക് മണവാട്ടിമാരെ കിട്ടാതെവരുമെന്നും സോഷ്യൽമീഡിയയിൽ പോസ്റ്റിടുന്നവരെ കേസിൽ കുടുക്കി ഒതുക്കണമെന്നും സിസ്റ്റർ ലൂസിയെയും അവരെ പിൻതുണയ്ക്കുന്നവർക്കുമെതിരെ കുഞ്ഞാടുകളായ നസ്രാണി പെണ്ണുങ്ങളെക്കൊണ്ട് നാടുമുഴുവൻ മാനനഷ്ടക്കേസ് കൊടുപ്പിക്കണമെന്നും, സ്വദേശത്തും വിദേശത്തും കേസുകൊടുത്ത് സെബാസ്റ്റ്യൻ വർക്കിയെ ഒതുക്കിയതുപോലെ സിസ്റ്റർ ലൂസിയെയും അനുയായികളെയും ഒതുക്കുകയും അകൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യണ’മെന്നാവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീമാർക്കും ചിലവേണ്ടപ്പെട്ട കുഞ്ഞാടുകൾക്കും അയച്ച വാട്ട്സ് ആപ് സന്ദേശങ്ങൾ ആരോ തലതിരിഞ്ഞ കുഞ്ഞാട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അതിപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയുമാണ്. കാഞ്ഞിരപ്പള്ളി നല്ല തണ്ണി നസ്രാണി റിസേർച്ച് സെൻ്ററിലെ ഡയറക്ടറാണത്രെ ഇദ്ദേഹം.
ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ തൻറെ പ്ലാൻ സി വിവരിച്ചുകൊണ്ട് അയച്ചിട്ടുള്ള സന്ദേശത്തിൽ നിന്നുതന്നെ കത്തോലിക്കാസഭയെന്ന മാഫിയാ സംഘത്തെക്കുറിച്ചും അവരുടെ പുരോഹിതന്മാരുടെ നിലവാരത്തെക്കുറിച്ചും ഒപ്പം സിസ്റ്റർ ലൂസിയോടുള്ള ഭയവും വ്യക്തമാണ്.
“ലൂസിയെന്ന ജന്തു” എന്നാണ് ഈ വൈദീകൻ തൻറെ സന്ദേശത്തിൽ സിസ്റ്റർ ലൂസിയെ സംബോധനചെയ്യുന്നത് അവരുടെ ഒരു വീഡിയോ 48 മണിക്കൂർ കൊണ്ട് 10 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. അപ്പോൾ അവരുണ്ടാക്കുന്ന ദുരന്തത്തിൻ്റെ വ്യാപ്തി മനസിലാകുമല്ലോ എന്ന ഉദ്ഘണ്ഠയും ഈ പുരോഹിതൻ പങ്കുവെക്കുന്നു. ആ വീഡിയോ കുഞ്ഞാടുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു.കൂടാതെ ഇനിയുണ്ടാകുന്ന വിമർശനങ്ങളെ എങ്ങിനെ നേരിടണമെന്ന നിർദ്ദേശവും ഈ വൈദീകൻ കുഞ്ഞാടുകൾക്ക് നൽകുന്നുണ്ട്.
“നമ്മുടെ ഓരോ സമൂഹത്തിൻ്റെയും ഓരോ പ്രോവിൻസിലുമുള്ള എത്രയോ സഹോദരിമാരും അമ്മച്ചിമാരും പൊതുപ്രവർത്തനവും സാമൂഹിക പ്രവർത്തനവും നടത്തുന്നവരുണ്ടാകും. ഓരോ പ്രോവിൻസും അവരിൽ പത്തുപേരെ വീതം സംഘടിപ്പിച്ച് സഭയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന ഓരോരുത്തർക്കുമെതിരെ മാനനഷ്ട കേസുകൾ കൊടുപ്പിക്കണം. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അമ്മച്ചിമാർക്ക് അതിനുള്ള ധൈര്യവും അത് മുമ്പോട്ടു കൊണ്ടുപോകാനുള്ള ശേഷിയുമുണ്ടാകും. നിങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ അവരുടെ പുറകിൽ നിന്ന് അതൊന്നു കോ-ഓർഡിനേറ്റ് ചെയ്താൽ മാത്രം മതി എന്ന് ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ പറയുന്നു.
കുറച്ചു നാളുകൾക്കു മുമ്പ് സഭയ്ക്കെതിരെ നിരന്തരം അപവാദം പ്രചരിപ്പിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യൻ വർക്കി എന്നൊരു വ്യക്തിക്കെതിരെ കേരളത്തിൽ നിന്നും പുറത്തു നിന്നും നിരവധി കേസുകൾ കൊടുത്ത് അയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലും ഇല്ലാതാക്കിയ അനുഭവം നമുക്കുണ്ട്. അതുകൊണ്ട് ബഹുമാനപ്പെട്ട അമ്മമാർ ഇക്കാര്യത്തിൽ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണം എന്ന് ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ പറയുന്നു.
ഏതു പ്രതിസന്ധിയിലും തങ്ങൾ കൂടെയുണ്ടാകുമെന്ന് തങ്ങളുടെ സമൂഹത്തിലെ സന്യാസിനികൾക്ക് അധികാരികൾ പ്രവൃത്തികൊണ്ട് ബോദ്ധ്യപ്പെടുത്തി കൊടുക്കണം.അത് അധികാരികളുടെ കടമയും ഉത്തരവാദിത്വവുമാണ്. നിങ്ങൾ മുന്നിട്ടിറങ്ങിയാൽ സഭയെ സ്നേഹിക്കുന്നവർ താങ്ങായി കൂടെ ഉണ്ടാവും. ഇങ്ങനെ നിഷ്ക്രിയമായി വർത്തിച്ചിട്ട് ഇനി ദൈവവിളി അന്വേഷിച്ച് വീടുകളിൽ ചെല്ലുമ്പോൾ, കുഞ്ഞുങ്ങളെ നമ്മുടെയൊപ്പം വിടാൻ മാതാപിതാക്കൾ തയ്യാറാകുമോ? എന്തു വിശ്വസിച്ച് നമ്മുടെ കൂടെ വിടും? അതുകൊണ്ട് കുഞ്ഞാടുകളോട് ഉണർന്നു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് മുട്ടനാടിന്റെ സന്ദേശം.

ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കലിൻറെ വാട്സ് ആപ്പ് സന്ദേശത്തിൻറെ പൂർണ്ണരൂപം:
ബഹുമാനപ്പെട്ട സന്ന്യാസിനിമാരേ,
കഴിഞ്ഞ ദിവസം ഒരു സന്ന്യാസാർത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ട് സമൂഹത്തിൻ്റെ പല കോണിൽ നിന്ന് സഭാ വിരുദ്ധരായവർ വളരെയധികം മോശമായ ഭാഷയിൽ സന്ന്യാസിനികളെയും പുരോഹിതരെയും അവരുടെ കുടുംബങ്ങളെയുമെല്ലാം സോഷ്യൽ മീഡിയായിലൂടെ അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ചിലതെങ്കിലും നിങ്ങൾ കാണുന്നുണ്ടെന്നു കരുതുന്നു. ഒപ്പം, നിങ്ങൾക്കു Share ചെയ്ത് തരാൻ പറ്റാത്ത വിധം അശ്ലീലമായ നിരവധി പോസ്റ്റുകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുകയുമാണ്. ലൂസിയെന്ന ജന്തുവും തന്നാൽ കഴിയുന്നതുപോലെ അശ്ലീലവർഷവുമായി രംഗത്തുണ്ട്. ഇപ്പോഴും സന്ന്യാസവസ്ത്രത്തിലായിരിക്കുന്ന അവരുടെ ഓരോ വാക്കും അതിഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ ദിവസം അവരുടെ ഒരു വീഡിയോ 48 മണിക്കൂർ കൊണ്ട് 10 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. അപ്പോൾ അവരുണ്ടാക്കുന്ന ദുരന്തത്തിൻ്റെ വ്യാപ്തി മനസിലാകുമല്ലോ.
ബഹുമാനപ്പെട്ട അമ്മമാരെ,
നിങ്ങൾ എന്താണ് ഇപ്പോഴും പ്രതികരിക്കാതിരിക്കുന്നത്? നിങ്ങൾ ഉപവസിച്ചും പ്രാർത്ഥിച്ചുമൊക്കെ പ്രതികരിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ ഈ തിന്മയോടു പ്രതികരിക്കേണ്ട രീതി അതു മാത്രമല്ല എന്നു നമ്മൾ തിരിച്ചറിയണം.
തിരുവല്ലയിൽ പെൺകുട്ടി മരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആ കുട്ടിയുടെ മൃതശരീരത്തെക്കുറിച്ചുൾപ്പെടെ അവളുടെ മാതാപിതാക്കൾക്കും കുടുംബത്തിനും ഒരിക്കലും സഹിക്കാൻ കഴിയാത്ത വിധത്തിൽ അശ്ലീലമായ കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ചിട്ടും നമ്മളാരുമെന്തേ ക്രിയാത്മകമായി പ്രതികരിക്കാൻ തയ്യാറാകാത്തത്? അതു നമ്മുടെ സന്യാസസമൂഹത്തിൽ പെട്ടയാളല്ലാത്തതുകൊണ്ടാണോ? അതോ എന്തു ചെയ്യണമെന്നറിയില്ലാത്ത അവസ്ഥയിലാണോ നിങ്ങൾ?
ഇങ്ങനെ നിഷ്ക്രിയമായി വർത്തിച്ചിട്ട് ഇനി ദൈവവിളി അന്വേഷിച്ച് വീടുകളിൽ ചെല്ലുമ്പോൾ, കുഞ്ഞുങ്ങളെ നമ്മുടെയൊപ്പം വിടാൻ മാതാപിതാക്കൾ തയ്യാറാകുമോ? എന്തു വിശ്വസിച്ച് നമ്മുടെ കൂടെ വിടും?
അതു കൊണ്ട് ഈ അപവാദങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണം. നിങ്ങളുടെ പൊതു സംഘടനയിൽ ഇത് അടിയന്തിരമായി ചർച്ച ചെയ്യണം. കേസുകൾ കൊടുക്കാൻ തയ്യാറാകണം.
പ്രായോഗികമായി ചെയ്യാൻ പറ്റുന്ന ഒരു നിർദ്ദേശം എനിക്കുണ്ട്. നമ്മുടെ ഓരോ സമൂഹത്തിൻ്റെയും ഓരോ പ്രോവിൻസിലുമുള്ള എത്രയോ സഹോദരിമാരുടെ അമ്മച്ചിമാർ പൊതുപ്രവർത്തനവും സാമൂഹിക പ്രവർത്തനവും നടത്തുന്നവരു ണ്ടാകും. ഓരോ പ്രോവിൻസും അവരിൽ പത്തുപേരെ വീതം സംഘടിപ്പിച്ച് ഈ അപവാദം പ്രചരിപ്പിക്കുന്ന ഓരോരുത്തർക്കുമെതിരെ മാനനഷ്ട കേസുകൾ കൊടുപ്പിക്കണം. പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അമ്മച്ചിമാർക്ക് അതിനുള്ള ധൈര്യവും അത് മുമ്പോട്ടു കൊണ്ടുപോകാനുള്ള ശേഷിയുമുണ്ടാകും. നിങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ അവരുടെ പുറകിൽ നിന്ന് അതൊന്നു കോ-ഓർഡിനേറ്റ് ചെയ്താൽ മാത്രം മതി. കുറച്ചു നാളുകൾക്കു മുമ്പ് സഭയ്ക്കെതിരെ നിരന്തരം അപവാദം പ്രചരിപ്പിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യൻ വർക്കി എന്നൊരു വ്യക്തിക്കെതിരെ കേരളത്തിൽ നിന്നും പുറത്തു നിന്നും നിരവധി കേസുകൾ കൊടുത്ത് അയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലും ഇല്ലാതാക്കിയ അനുഭവം നമുക്കുണ്ട്.
അതുകൊണ്ട് ബഹുമാനപ്പെട്ട അമ്മമാർ ഇക്കാര്യത്തിൽ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണം.
ഏതു പ്രതിസന്ധിയിലും തങ്ങൾ കൂടെയുണ്ടാകുമെന്ന് തങ്ങളുടെ സമൂഹത്തിലെ സന്യാസിനികൾക്ക് അധികാരികൾ പ്രവൃത്തികൊണ്ട് ബോദ്ധ്യപ്പെടുത്തി കൊടുക്കണം…
സമൂഹത്തിലെ ദുഷിച്ച മനസുകൾക്ക് അശ്ലീലം പറയാൻ നിങ്ങളുടെ മക്കളെ വിട്ടുകൊടുക്കില്ലെന്ന് സന്യാസിനിമാരുടെ മാതാപിതാക്കളെയും സഹോദരരെയും നമ്മുടെ ക്രിയാത്മകമായ പ്രവൃത്തി കൊണ്ട് ബോധ്യപ്പെടുത്തണം…
അത് അധികാരികളുടെ കടമയും ഉത്തരവാദിത്വവുമാണ്. നിങ്ങൾ മുന്നിട്ടിറങ്ങിയാൽ സഭയെ സ്നേഹിക്കുന്നവർ താങ്ങായി കൂടെ ഉണ്ടാവും.
(ഇത് share ചെയ്ത് ഓരോ കോൺഗ്രിഗേഷൻ്റെയും അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കുക)
ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
