Wed. Nov 25th, 2026

ജനാധിപത്യാധിപത്യാവകാശങ്ങൾക്കും ലിംഗനീതിക്കുമായി നിലകൊണ്ടതിന്റെ പേരിൽ സംഘി- പോലീസ് ഗൂഢാലോചനയിലൂടെ രാഷ്ട്രീയ പ്രേരിതമായ ഒരു വൃണകേസിൽ കുരുക്കി സസ്പെൻഷനിലാക്കിയ രഹനാ ഫാത്തിമയെ ഒന്നര വർഷത്തോളം സസ്‌പെൻഷൻ നീട്ടിക്കൊണ്ടുപോയ ശേഷം BSNL ൽ നിന്നും ഡിപ്പാർട്ട്മെന്റ് തല അന്വേഷണം നടത്തി പിരിച്ചുവിട്ടതിനെതിരെ ടിയുസിഐ യുടെ പ്രതിഷേധവും അറസ്റ്റും. ഇന്നു രാവിലെ എറണാകുളം BSNL ഓഫീസിനു മുന്നിൽ, ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധിക്കാനെത്തിയ TUCl സംസ്ഥാന കമ്മിറ്റിയംഗം TC സുബ്രഹ്മണ്യൻ, സ്മിത, അനൂപ് ഉമ്മൻ, റോബിൻ എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

സംഘിപ്പേടി ബാധിച്ച തൊഴിലാളിവർഗ്ഗ പാർട്ടികളെന്നവകാശപ്പെടുന്നവരും അവയുടെ ട്രേഡ് യൂണിയനുകളും ഒരു പൊതുമേഖലാ സ്ഥാപനത്തിൽ പോലും നടന്ന ഈ നിയമലംഘനത്തിനും തൊഴിൽ നിഷേധത്തിനും എതിരെ നാണംകെട്ട മൗനം പാലിക്കുമ്പോഴാണ് ലോക്ക് ഡൗൺ ആയിട്ടും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ സമരം ചെയ്യാൻ TUCl തയ്യാറായത്. രെഹ്ന അംഗമായിരുന്ന സിപിഎമ്മിന്റെ സർവീസ് സംഘടന ഈ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്.
ഇന്ന് രാവിലെ ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാണ് TUCl സംസ്ഥാന കമ്മിറ്റിയംഗം TC സുബ്രഹ്മണ്യൻറെ നേതൃത്വത്തിൽ ട്രെഡ് യൂണിയൻ പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്. എന്നാൽ സെൻട്രൽ സ്റ്റേഷൻ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒളിപ്പോരാളികളെ വളഞ്ഞു് പിടിക്കും വിധം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു് ലോക്കാക്കുകയായിരുന്നു. TC സുബ്രഹ്മണ്യൻ, സ്മിത, അനൂപ് ഉമ്മൻ, റോബിൻ എന്നിവർക്കെതിരെ ലോക്ക് ഡൗൺ ലംഘിച്ചതിന് കേസ് എടുത്തു.

ഒരു മഹാമാരിക്ക് മുന്നില്‍ നമ്മുടെ രാജ്യം നിശ്ചലാവസ്ഥയിലായപ്പോഴും സംഘപരിവാർ ഭരണകൂടം ആ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ പ്രതികാരങ്ങള്‍ നടത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ് ലോക്ക്ഡൗണ്‍ കാലത്തെ നസംഘപരിവാർ നീക്കങ്ങള്‍. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനോ തെരുവിലിറങ്ങാനോ സമരം ചെയ്യാനോ ജനങ്ങള്‍ക്ക് സാധ്യമല്ലാത്ത ഒരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ജനാധിപത്യപരവും രാഷ്ട്രീയപരവുമായ പ്രതിരോധങ്ങള്‍ ഉയരേണ്ടതുണ്ട്.

രാജ്യമിപ്പോള്‍ ഒരു വലിയ ആരോഗ്യ അടിയന്തരാവസ്ഥയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലൂടെ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങള്‍ രൂപപ്പെടുത്തി തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കാനാണ് സംഘപരിവാർ നേതൃത്വം നൽകുന്ന ഭരണകൂടം ശ്രമിക്കുന്നത്.

അതിനേറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ പ്രമുഖ അക്കാദമിസ്റ്റും ദളിത് മാര്‍ക്സിസ്റ്റ് ചിന്തകനും അംബേദ്കര്‍ കുടുംബാംഗവുമായ ആനന്ദ് തെല്‍തുംദെയും പ്രമുഖ പത്രപ്രവര്‍ത്തകനായ ഗൗതം നവ്്ലാഖും ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം പോലീസിന് കീഴടങ്ങേണ്ടി വന്ന സംഭവം. സമാനമായ സമീപനം തന്നെയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദ വയറിന്റെ എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍, പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, കശ്മീരില്‍ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റായ മസ്റത്ത് സഹ്റ, ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ നിരവധി വിദ്യാര്‍ഥികള്‍, ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭകര്‍, ഡല്‍ഹി കലാപത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ എന്നിവരോടെല്ലാം ഈ ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ മുന്‍കൈയില്‍ നടന്ന രാമനവമി ആഘോഷത്തെക്കുറിച്ച് “ദ വയര്‍’ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അയോധ്യ പോലീസ് സിദ്ധാര്‍ഥ് വരദരാജനെതിരെ വൃണകേസെടുത്തിരിക്കുന്നത്.

അതേസമയം, കണ്ണന്‍ ഗോപിനാഥിനെതിരെയും പ്രശാന്ത് ഭൂഷണെതിരെയും കേസെടുത്തിരിക്കുന്നത് ഗുജറാത്ത് പോലീസാണ്. രാമായണത്തെയും മഹാഭാരതത്തെയും അപമാനിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തു എന്നതാണ് പ്രശാന്ത് ഭൂഷണ് നേരെയുള്ള ആരോപണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് കണ്ണന്‍ ഗോപിനാഥന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം. യൂട്യൂബിലൂടെ ഗോമാതാവിനെ ഉലർത്തിയെന്നതാണ് ഇപ്പോൾ രഹ്ന ഫാത്തിമയ്‌ക്കെതിരെ നൽകിയിരിക്കുന്ന പുതിയ വൃണകേസ്. എന്നാൽ ഇവിടുത്തെ വ്യവസ്ഥാപിത ഇടതുപക്ഷമാകട്ടെ ഇതൊന്നും കണ്ടഭാവം നടിക്കാതെ ഭരണത്തിന്റെ സുഖസുഷുപ്തിയിൽ വിരാജിക്കുകയാണ്.സംഘിപ്പേടി ബാധിച്ച അവരുടെ ട്രേഡ് യുണിയനുകൾ പോലും ലജ്ജാകരമായ നിശബദത നിശബ്ദത പാലിക്കുകയാണ്.