Sat. Nov 21st, 2026

സമൂഹമാധ്യമങ്ങളില്‍ എം സ്വരാജ് എം എല്‍ എയുമായി ചേര്‍ത്ത് അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന മനോരമ ചീഫ് ന്യുസ് പ്രോഡ്യൂസര്‍ ഷാനി പ്രഭാകറുടെ പരാതിയില്‍ നാലുപേര്‍ അറസ്റ്റിലായി. പരാതിയില്‍ എം സ്വരാജ് എംഎല്‍എ നേരിട്ട് ഇടപെടല്‍ നടത്തി എന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ എല്ലാം കുടുങ്ങും എന്ന കാര്യത്തില്‍ ഉറപ്പായി.

പിടിയിലാകുന്നവരെ ഐടി ആക്ടിലെ ജാമ്യമില്ലാത്ത വകുപ്പായ സെക്ഷന്‍ 67 പ്രകാരം അറസ്റ്റ് ചെയ്യാനാണു നീക്കം എന്നു പറയുന്നു. കായങ്കുളം താമരക്കുളം സ്വദേശി മനോജ്, പത്തനംതിട്ട സ്വദേശി സുമേഷ്, തൃശൂര്‍ പുത്തൂര്‍ സ്വദേശി സുനീഷ്, ആലുവ പൂവപ്പാടം സ്വദേശി പി വി വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തും എം എല്‍ എയുമായി എം സ്വരാജിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഷാനി പ്രഭാകറിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ സംഘടിത ആക്രമണം നടന്നത്.