Mon. Nov 23rd, 2026

സി.ടി. തങ്കച്ചൻ

ട്രം പ് പറഞ്ഞത് ചൈനീസ് വൈറസ് എന്നാണ് ഇന്നലെ മനോരമ പറഞ്ഞത് തബ് ലീഗ് വൈറസ് എന്നാണ്. ഇറ്റലിയിൽ വന്നപ്പോൾ എന്തുകൊണ്ടാണ് റോമൻ വൈറസ് എന്നു പറയാതിരുന്നത്?

ഇവിടെ തിരുവനന്തപുരത്ത് ലക്ഷങ്ങൾ പൊങ്കാലയിടുന്ന സമയത്താണ് തബ് ലീഗ് ജമാഅത്ത് സമ്മേളിച്ചത്. അവിടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തിയതുകൊണ്ടാണ് കൊറോണ പകർന്നത് പൊങ്കാലക്കും വിദേശീയർ പങ്കെടുത്തിരുന്നെങ്കിൽ ഇവിടെയും കഥ മറിച്ചായേനെ.

മുസ്ലിം പ്രാർത്ഥനാ വിഭാഗങ്ങളിൽ ഒട്ടും ശാസ്ത്രബോധവും വിവരവുമില്ലാത്തവരാണ് തബ് ലീഗുകൾ എന്നാണ് ഇവരെക്കുറിച്ച് പഠിച്ച മുസ്ലീം പണ്ഡിതർ തന്നെ പറയുന്നത് ‘ഭുമിക്കു താഴെയുള്ള കാര്യങ്ങളും ആകാശത്തിനു മുകളിലുള്ള കാര്യങ്ങളും മാത്രമാണ് ഇവർ ചർച്ച ചെയ്യാറ്.രാഷ്ട്രീയം ചരിത്രം മറ്റ് ഭൗതീക കാര്യങ്ങൾ ഒന്നും ഇവർ ശ്രദ്ധിക്കാറില്ല. പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും ടെലിവിഷനുകളും ഇവർ കാണാറില്ല. എപ്പോഴും ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും മാത്രം ചർച്ച ചെയ്യുന്ന കിണറ്റിലെ തവളകളായ് ജീവിക്കുന്ന ഇവരിൽ പലർക്കും കൊറോണയെക്കുറിച്ചൊന്നും അറിയില്ല.

അങ്ങനെ അജ്ഞരായി വിവരദോഷികളായി ജീവിക്കുന്ന ഈ അന്ത പാപികളെക്കുറിച്ചാണ് മനോരമ തബ് ലീഗ് വൈറസ് എന്ന് വാർത്ത കൊടുത്തത് കർണ്ണാടകയിൽ പലയിടത്തും ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ലോക്ഡൗണിലും രാമനവമി ആഘോഷിച്ചതായി വാർത്ത വന്നിരുന്നു. കൊല്ലത്ത് സുധാമണിയുടെ ആശ്രമത്തിലെ വിദേശികൾ അടക്കമുള്ളവരെക്കറിച്ച് അന്വേഷിക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് നൽകിയ പരാതിയെക്കറിച്ച് ന്യൂസ് 18 മാത്രമാണ് വാർത്ത നൽകിയത്.

കൊറോണ പ്രതിരോധത്തിനു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന പല ചാനൽ അവതാരകരും ഈ വിഷയം മാത്രം റിപ്പോർട്ട് ചെയ്തില്ല. ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം എന്നും ലക്ഷ്യമാക്കിയാണ് അമ്പുകളെല്ലാം തൊടുത്തുവിടുന്നത്. തബ് ലീഗുകൾ ചെയ്തത് കടുത്ത ജനദ്രോഹമാണ് എന്ന കാര്യത്തിൽ തർക്കമില്ല.

നല്ല വിവരമുള്ള ഡോക്ടറും മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നവരും വീട്ടു നീരീക്ഷണത്തിൽ നിന്ന് തെന്നിമാറി നാട്ടിൽ കറങ്ങി നടക്കുമ്പോഴാണ്.ഒരു ബോധവും വിവരവുമില്ലാത്ത തബ് ലീഗുകളെ മാത്രം കുറ്റപ്പെടുത്തുന്നത്.

വാൽ കഷ്‌ണം:

അമ്പലങ്ങളും പള്ളികളും മസ്ജിദുകളും തൽക്കാലം പ്രവർത്തിക്കുന്നില്ല. വിശ്വാസികൾ ആരാധനാലയങ്ങളിലെ നേർച്ചപ്പെട്ടികളിലും ആരാധനാലയങ്ങളിലും എല്ലാ ദിവസവും നൽകുമായിരുന്ന നേർച്ചപ്പണങ്ങൾ.കുർബ്ബാനപ്പണം, സ്തോത്രക്കാഴ്ച്ച, പുഷ്പാഞ്ജലി, ഗുരുതി ‘ പൂജാപണം, നേർച്ചകറ്റിയിൽ നിക്ഷേപിച്ചിരുന്ന പണം എല്ലാം ഇപ്പോഴും വിശ്വാസികളുടെ കൈവശമുണ്ടാകും.അതെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ ഈ കൊറോണയെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാനാവും. മനുഷ്യന് ഉപയോഗപ്രദമായി പണം ചെലവഴിക്കകയാണ് നല്ല പ്രാർത്ഥന.