കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ ഒരു പ്രത്യേകതരം കോളേജായ ലക്ഷ്മി വിലാസം ട്യൂട്ടോറിയൽ കോളേജ് അൻപതാം വാർഷികം ആഘോഷിക്കുന്നു ഒപ്പം കൊട്ടിഘോഷിക്കപ്പെട്ട ലോ അക്കാദമി സമരം ഒരു വർഷവും പിന്നിടുന്നു.
രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ഏറെ കൊട്ടി ഘോഷിച്ച് ലോ അക്കാദമി സമരം വന്‍ വിജയമായിരുന്നെന്ന് അവകാശപ്പെടുമ്പോഴും ഒരു വര്‍ഷത്തിനിപ്പുറവും സമരത്തിന്റെ ആവശ്യങ്ങള്‍ ഒന്നും പൂര്‍ത്തീകരിച്ചിട്ടില്ല. മാനസിക പീഡനത്തിനും വിവേചനത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും മാനേജ്മെന്റിനുമെതിരെ നടത്തിയ സമരത്തെത്തുടര്‍ന്ന് ലക്ഷ്മിയെ മാറ്റിയിരുന്നു പക്ഷേ മറ്റ് ആവശ്യങ്ങളൊന്നും നടന്നിട്ടില്ല. സമരം ഏറ്റെടുത്ത കോണ്‍ഗ്രസും ബിജെപിയും ഭൂമി തിരിച്ചെടുക്കണമെന്ന നിലപാടിലായിരുന്നു. പക്ഷേ ഇതില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
മന്ത്രിമാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിച്ച് നേടിയ സര്‍ക്കാര്‍ ഭൂമിയില്‍ സ്വാശ്രയ കോളേജായി ലോ അക്കാദമി തുടങ്ങുകയും പിന്നീട് ഒരു കുടുംബത്തിന്റെ മാത്രമായി മാറുകയും ചെയ്ത പ്രശ്നം സമരത്തിന്റെ പ്രധാന ഘടകമായിരുന്നു. പ്രിന്‍സിപ്പലെ മാറ്റിയതോടെ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ മറ്റ് ആവശ്യങ്ങളെല്ലാം മറന്നു. 2017 ജനുവരി 11ന് ആരംഭിച്ച സമരം 29 ദിവസം നീണ്ടുനിന്നു.
കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ ഹോട്ടല്‍ നടത്തുന്നു, ബാങ്കിന് വാടകയ്ക്ക് നല്കി തുടങ്ങിയ പ്രശ്നങ്ങളും ഇതിനിടെ ഉയര്‍ന്നു. ഭൂമി കൈയേറ്റമുണ്ടെന്ന ആക്ഷേപവും വന്നു. തുടര്‍ന്ന് ജില്ലാ കളക്ടറും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിച്ചു. ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇവര്‍ സമര്‍പ്പിച്ചത്. ലോ കോളേജിന്റെ പ്രവേശനകവാടം തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കൈയേറിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അതിടിച്ച് കളയുക മാത്രമാണ് റവന്യൂ വകുപ്പ് ചെയ്തത്.സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിയമ സെക്രട്ടറിക്ക് നല്കി. ഒരു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് തിരികെ ലഭിച്ചിട്ടില്ല.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഒരേസമയം എം.എ.യും എല്‍.എല്‍.ബി.യും പഠിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി, പ്രിന്‍സിപ്പല്‍ രേഖകളുമായി നേരിട്ടെത്താന്‍ നോട്ടീസ് നല്കി. ആറുമാസമായിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
ഡയറക്ടര്‍ നാരായണന് നായരും സഹോദരന് കോലിയക്കോട് കൃഷ്ണന്‍നായരും മറ്റും കാമ്പസില്‍തന്നെ പ്രത്യേക വീടുകള്‍ െവച്ചാണ് താമസം. കൃഷ്ണന് നായരുടെ ഭാര്യ അധ്യാപകര്‍ക്ക് സര്‍വകലാശാല നിശ്ചയിച്ച 65 വയസ്സ് കഴിഞ്ഞിട്ടും അധ്യാപികയായി തുടരുന്നു. ഇക്കാര്യങ്ങളൊക്ക റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും തുടര്‍നടപടിയില്ല.
ലോ അക്കാദമി സമരവും സി പി ഐ യും
ലോ അക്കാദമി മാനേജ്മെന്റിന്റെ എല്ലാ അനധികൃതമായ ആനുകൂല്യങ്ങളും വാത്സല്യവും കഴിഞ്ഞ 50 വർഷമായി അനുഭവിച്ചു വരുന്ന കേരളത്തിലെ ഏറ്റവും പ്രധാന രാഷ്ട്രീയ പാർട്ടി സി പി ഐ ആണെന്നതാണ് സത്യം. , കൂടുതൽ അഡ്മിഷൻ നേടുന്നത് എ ഐ എസ് എഫും ആണ്.ഒരു ബാച്ചിൽ 25 പേർക്ക് ആണ് സി.പി.ഐ.യുടെ അഡ്മിഷൻ ക്വാട്ട.എം.എൻ. സ്മാരകത്തിൽ നിന്നും നേരിട്ടാണ് പാർട്ടി ലിസ്റ്റ് നൽകിയിരുന്നത്.
സി പി ഐയുടെ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ നിന്നും ഓരോ വർഷവും ഓരോ ബാച്ചിലേക്കും അഡ്മിഷൻ നൽകേണ്ട കുട്ടികളുടെ പേരുകൾ നൽകും. വെളിയം ഭാർഗവൻ പാർട്ടിയുടെ തലപ്പത്തിരുന്ന കാലയളവിൽ മാത്രമാണ് പാർട്ടി സെക്രട്ടറിക്ക് പകരം മുതിർന്ന നേതാവ് പി കെ വാസുദേവൻ നായരുടെ ഒപ്പിൽ പാർട്ടി ലെറ്റർ പാഡിൽ ആണ് ഈ പട്ടിക വന്നിരുന്നത്.
സി പി ഐ ഓഫീസിൽ നിന്നും ലെറ്റർ പാഡിൽ എഴുതി നൽകുന്ന ലിസ്റ്റ് 3 തരത്തിലാണ്. ആദ്യ പട്ടികയിൽ 15 പേരുകൾ ഉണ്ടാകും. യൂണിവേഴ്സിറ്റി അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിട്ടുണ്ടെങ്കിൽ ഈ 15 പേർക്കും ഡോ. എൻ നാരായണൻ നായർ അഡ്മിഷൻ നൽകും. കാരണം പാർട്ടിയുടേയോ പാർട്ടിയുടെ ബഹുജന സംഘടനയുടെയോ സംസ്ഥാന -ജില്ലാ നേതാക്കളാകും ഇവരിൽ അധികവും.
രണ്ടാമത്തെ ലിസ്റ്റിൽ 10 പേരുണ്ടാകും. ഇവരെ എടുക്കണമെന്ന് നിർബന്ധമില്ല. വിവിധ മേഖലകളിൽ നിന്നും പാർട്ടിയിലെ സാധാരണ പ്രവര്ത്ത്തകർഅവരുടെ മക്കൾക്കായി ഒരു സീറ്റിനു പാർട്ടിയിലെ ലോക്കൽ നേതാക്കളെ സമീപിക്കുമ്പോൾ നിവർത്തികേട് കൊണ്ട് വഴിപാടു പോലെ നൽകുന്ന ലിസ്റ്റ് ആണിത്. അതെ സമയം ചില സാഹചര്യങ്ങൾ വിലയിരുത്തി ഇവരിൽ ചിലർക്കും നാരായണൻ നായർ അഡ്മിഷൻ നൽകാറുണ്ട്.
മൂന്നാമത്തെ പട്ടിക ഓരോ ബാച്ചിലും അഞ്ചു പേരെ നിർദേശിക്കും. ഇത് പക്ഷെ ലെറ്റർപാഡിൽ അല്ല. മിക്കവാറും ഒരു വെള്ള പേപ്പറിൽ നൽകുന്ന അഞ്ചു പേരുകളാണ് അത്. ഇതിന്റെ എണ്ണം പലപ്പോഴും ഫോണിൽ വിളിച്ചു ഉറപ്പിക്കുന്നതനുസരിച്ച് മാറുകയും ചെയ്യും. അവസാന അഞ്ചു പേര് സി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പുറമെ നിന്നുള്ള അന്നദാതാക്കൾക്കായി മാറ്റിവയ്ക്കും. ഈ കോൺവെന്റ് കുഞ്ഞുങ്ങൾക്ക് എ ഐ എസ് എഫ് എന്നതിന്റെ പൂർണ്ണ രൂപമോ സി പി ഐ എന്നൊരു രാഷ്ട്രീയ സംഘടനയെയോ അറിയുക പോലുമില്ല. കൃത്യമായ ഉപകാരസ്മരണയ്ക്കായി കാലാകാലങ്ങളായി ഈ അവസാന ലിസ്റ്റ് അവർ പ്രയോജനപ്പെടുത്തുന്നു.
നിലവിലെ എ.ഐ.വൈ.എഫ്. ജില്ലാ- സംസ്ഥാന – ദേശീയ നേതാക്കളൊക്കെ പഠിച്ചു പാസ്സായി എന്നവകാശപ്പെടുന്ന പരീക്ഷകളുടെയൊക്കെ പേപ്പർ ഇപ്പോഴും യൂണിവേഴ്സിറ്റിയിൽ കാണും. അതൊക്കെ ഒന്നെടുത്ത് നോക്കിയാൽ ഇതൊക്കെ ഏതു രാജ്യത്തെ നിയമം എന്നോർത്ത് നമ്മൾ മൂക്കത്തു വിരൽ വയ്ക്കും. ഇവരുടെ അസ്സൈന്മെന്റ് , മുട്ട് മെമ്മോറിയൽ തുടങ്ങി ഒരൊറ്റ സാധനവും അക്കാദമി അലമാരകളിൽ തിരഞ്ഞാലും കിട്ടില്ല. ഭൂമി തിരിച്ചു പിടിച്ചാൽ മാത്രം പോരാ , നാരായണൻ നായർ ഇവർക്കായി വഴിവിട്ടു ചെയ്ത ഈ ഉപകാരത്തിന്റെ കഥകൾ കൂടി എടുത്തു വെളിയിലിടണം. എ ഐ വൈ എഫ് നേതാക്കൾ ഇനി ചാനൽ ചർച്ചകളിൽ പോയിരുന്നു നാരായണൻ നായരുടെ കൊള്ളരുതായ്മകൾ വിളിച്ചു പറയുമ്പോൾ മുൻഗാമികളൊക്കെ നേടിയ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തു കൊണ്ട് പോകണം. അവിടെ അത് കീറിയെറിയണം. എന്നിട്ടു അവർ അനുഭവിക്കുന്ന സ്ഥാനങ്ങൾ ത്യജിക്കാൻ ചാനൽ കോളാമ്പിയിൽ കൂടി ആവശ്യപ്പെടണം.
നാരായണനുഗ്രഹത്താൽ എൽ എൽ ബി ക്കാർ ആയ എ ഐ എസ് എഫ് നേതാക്കന്മാർ
വി എസ് സുനിൽകുമാർ -മന്ത്രി
കെ രാജൻ- എം എൽ എ
വി ആർ സുനിൽകുമാർ – എം എൽ എ
ബിജി മോൾ – എം എൽ എ
എൻ.രാജൻ – എക്സ് എം എൽ എ
പി എസ് സുപാൽ – എക്സ് എം എൽ എ
എ ഐ വൈ എഫ്/ സി പി ഐ നേതാക്കൾ
സന്തോഷ് കുമാർ -കണ്ണൂർ
വേണുഗോപാൽ – കൊല്ലം
സാം കെ ഡാനിയൽ
മനോജ് ചരളേൽ
കെ പി ജയചന്ദ്രൻ
ശശി -കൊല്ലം
രാധാകൃഷ്ണൻ പെരുമ്പള
സന്തോഷ് കേശവ്
ചിത്ര ഭാനു
കല്ലമ്പലം രാജീവ്
റാസി
പ്രമുഖരുടെ മക്കൾ
പന്ന്യൻരവീന്ദ്രന്റെ മകൻ
എസ് കുമാറിന്റെ മകൾ
പി കെ വി യുടെ മകൻ
പി കെ വി യുടെ അനന്തരവൾ
മീനാക്ഷി തമ്പാന്റെ മകൻ
ഇ ചന്ദ്രശേഖരൻ നായരുടെ അനിയൻ
ബി എം ഷെരീഫിന്റെ മകൾ
വി തങ്കയ്യയുടെ മകൾ
സി ഉണ്ണിരാജയുടെ സഹോദരന്റെ മകൻ
കാനം രാജേന്ദ്രന്റെ നിരവധി ബന്ധുക്കൾ
പന്ന്യൻരവീന്ദ്രന്റെ നിരവധി ബന്ധുക്കൾ
എൽ ഡി എഫ് ഭരിച്ചാലും യുഡി എഫ് ഭരിച്ചാലും സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം ഈ ലിസ്റ്റ് ഇനിയും തുടരുകയും ചെയ്യും റവന്യൂ വകുപ്പ് ഒരു നടപടിയും സ്വീകരിക്കാനും പോകുന്നില്ല എന്ന് സാരം.

