Wednesday, July 28, 2021

Latest Posts

ചെങ്ങറയില്‍ മാവോയിസ്റ്റ് ആയുധപരിശീലനമെന്ന കുപ്രചരണം; സമരം അട്ടിമറിക്കുവാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് സമരസമിതി

ചെങ്ങറ സമരഭൂമിയില്‍ മാവോയിസ്റ്റുകള്‍ താവളമടിച്ചിട്ടുണ്ടെന്നും വന്‍ തോതില്‍ ആയുധശേഖരണം നടത്തുന്നുണ്ടെന്നും പ്രചാരണം. പത്തുവര്‍ഷം പിന്നിട്ട ചെങ്ങറ സമരം അട്ടിമറിക്കാന്‍ ഹാരിസണുമായി ചേര്‍ന്ന് സി.പി.എം. നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നു സമരക്കാര്‍ ആരോപിച്ചു. സമരം അട്ടിമറിക്കാനുള്ള നീക്കത്തെപ്പറ്റി തങ്ങള്‍ക്കു സൂചന ലഭിച്ചതായി ചെങ്ങറ സമരത്തിന് നേതൃത്വം നല്‍കുന്ന അംബേദ്കര്‍ വികസന സൊെസെറ്റി സെക്രട്ടറി ആര്‍. സുകുമാരന്‍ പനവേലില്‍ പറഞ്ഞു.

ഹാരിസണ്‍ അടക്കമുള്ള കമ്പനികളുടെ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് വിവിധ കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 30ന് െഹെക്കോടതി വാദം കേള്‍ക്കാനിരിക്കെയാണു ചെങ്ങറ സമരക്കാര്‍ക്കെതിരേയുള്ള നീക്കം ശക്തമായത്. പ്രത്യക്ഷത്തില്‍ മൗനം ഭജിക്കുന്ന സര്‍ക്കാര്‍ സി.പി.എമ്മിനെയാണു കളത്തിലിറക്കിയിട്ടുള്ളത്.

സര്‍ക്കാറിന്റെ അലംഭാവം കാരണം കോടതി വിധി ഹാരിസണ് അനുകൂലമാകുമെന്ന കാര്യം ഉറപ്പായ സാഹചര്യത്തില്‍ മാവോയിസ്റ്റുകളെന്നു മുദ്രകുത്തി ചെങ്ങറയിലെ സമരക്കാരെ പുറത്താക്കാനാണു നീക്കമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനായി, പോലീസ് നടപടിയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും മാസം മുമ്പാണു ചെങ്ങറയില്‍ ആയുധ പരിശീലനം നടക്കുന്നതായി പാര്‍ട്ടി പത്രത്തില്‍ ആദ്യം വാര്‍ത്ത വന്നത്.

പിന്നീട് ഇന്റലിജന്‍സും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തു. ഇതിനെതിരേ ചെങ്ങറ സമരക്കാരും എസ്.ഡി.പി.ഐയും പത്തനംതിട്ടയില്‍ സമരപരിപാടികള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതേ വാര്‍ത്ത വീണ്ടും പാര്‍ട്ടി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണു സമരക്കാര്‍. ചെങ്ങറ സമരഭൂമിയില്‍നിന്നും മുപ്പതോളം കുടുംബങ്ങളെ മോഹനവാഗ്ദാനം നല്‍കി സി.പി.എം. പക്ഷത്തേക്കു മാറ്റിയ ശേഷമാണ് പാര്‍ട്ടി സമരക്കാര്‍ക്കെതിരേ രംഗത്തെത്തിയത്. സമരഭൂമി വിട്ട് സി.പി.എമ്മിലേക്ക് എത്തുന്നവര്‍ക്ക് ഭൂമി വാഗ്ദാനം ചെയ്തിട്ടുള്ളതായും അറിയുന്നു.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ ചെങ്ങറയില്‍ സമരം ചെയ്യുന്ന പാവപ്പെട്ടവര്‍ക്കു പട്ടികജാതി ഗോത്ര കമ്മിഷന്‍ അടുത്തിടെ വെള്ളം, െവെദ്യുതി, റേഷന്‍കാര്‍ഡ്, അംഗന്‍വാടി, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇലക്ഷന്‍ ഐ.ഡി എന്നിവ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ചെങ്ങറ സന്ദര്‍ശിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അസുഖമാണെന്ന് അറിയിച്ചശേഷം കലക്ടര്‍ പിന്മാറിയതായി സമരക്കാര്‍ പറയുന്നു.

പത്തനംതിട്ട ജില്ലയിലെ പുതുക്കുളത്തിന് സമീപമുള്ള ചെങ്ങറതോട്ടത്തിന്റെ പാട്ടകാലാവധി കഴിഞ്ഞിട്ട് പത്തുവര്‍ഷത്തോളമായി. 3176.32 ഏക്കര്‍ വരുന്ന ഭൂമി 1913-ലാണ് ചെങ്ങന്നൂര്‍ മുണ്ടങ്കാവിലുളള വഞ്ഞിപ്പുഴ മഠത്തിലെ കാരണവര്‍ കടപ്ര മുറിയില്‍ പത്രവ്യവസായം നടത്തിവന്നിരുന്ന വ്യക്തിക്ക് പാട്ടത്തിനു നല്‍കിയത്.

പാട്ട വ്യവസ്ഥകള്‍ മറികടന്ന് ചെങ്ങറ ഭൂമി 1918-ഡിസംബറില്‍ ബ്രിട്ടീഷ് കമ്പനിക്ക് ജന്മിയറിയാതെ മേല്‍പാട്ടം നല്‍കി. ഇക്കാര്യം കൊല്ലം സബ്‌രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍നിന്നു വ്യക്തമാണ്. ഈ ഭൂമിയുടെ ഒരു ഭാഗത്താണ് ഭൂരഹിതര്‍ പത്തുവര്‍ഷം മുമ്പ് കുടില്‍കെട്ടി സമരം ആരംഭിച്ചത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.