READ IN ENGLISH: Maoist encounter in Attappadi was Drama, the script prepared by the police: CPI
അട്ടപ്പാടിയിലെ മഞ്ചക്കണ്ടി ഊരില്‍ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ പ്രതിനിധീസംഘം. ഏറ്റുമുട്ടല്‍ പോലീസിന്റെ തിരിക്കഥയാണ്. ഭരണകൂട ഭീകരതയാണ് അട്ടപ്പാടിയില്‍ നടന്നിരിക്കുന്നതെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് പറഞ്ഞു.
സ്ഥലം സന്ദര്‍ശിച്ചപ്പോഴും പ്രദേശവാസികളുമായി സംസാരിച്ചപ്പോഴും ബോധ്യപ്പെടുന്നത് ഇത് വ്യാജഏറ്റുമുട്ടലാണെന്നാണ്. മാവോയിസ്റ്റുകള്‍ സമീപത്തുള്ള ഊരുകളില്‍ നിന്ന് ഭക്ഷണമോ ആടുകളെയോ മോഷ്ടിക്കുകയോ സ്ത്രീകളെ അടക്കം ആരെയും ഉപദ്രവിക്കുകയും ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തലയ്ക്കും തോളിനും വെടിയേറ്റാണ് മരണം നടന്നിരിക്കുന്നത്. സ്ഥലത്ത് രക്തം വാര്‍ന്ന നിലയിലാണെന്നും പ്രതിനിധീ സംഘം പറയുന്നു.
പോലീസ് പറയുന്നത് പോലെ ആവര്‍ത്തിക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ഏറ്റുമുട്ടല്‍ രാഷ്ട്രീയ നേതൃത്വം അറിഞ്ഞുകൊണ്ടാണെന്നും കരുതുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ പുറത്തുനിന്ന് എത്തിയവരെ പോലീസ് സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഇന്ന് സ്ഥലത്തെത്തിയവര്‍ക്ക് ഇതുവരെ അവിടെ ഇല്ലാതിരുന്ന വെടിയുണ്ടകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ പ്രദേശത്തുണ്ടെന്നും പ്രതിനിധി സംഘം പറഞ്ഞു. മജിസ്റ്റീരിയര് അന്വേഷണത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സംഘം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പ്രസാദ്, എം.എല്‍.എമാരായ ഇ.കെ വിജയന്, മുഹമ്മദ് മഹ്സിന്, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. രാവിലെ സ്ഥലത്തെത്തിയ സംഘത്തെ വനം വകുപ്പ് അധികൃതര്‍ തടഞ്ഞുവെങ്കിലും അത് വകവയ്്ക്കാതെ കാടിനുള്ളിലേക്ക് കടക്കുകയായിരുന്നു.

അതേസമയം, സി.പി.ഐ സംഘം എന്തിനാണ് അവിടം സന്ദര്‍ശിച്ചതെന്ന് അറിയില്ലെന്ന് മന്ത്രി എ.കെ ബാലന് പ്രതികരിച്ചു. സ്ഥലം സന്ദര്‍ശിക്കുന്നത തെറ്റായ സന്ദേശമാണ് നല്‍കുന്നത്. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ തിരുത്താന്‍ നടപടി സ്വീകരിക്കും. വെടിവച്ചു കൊലപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മഞ്ചക്കണ്ടിയില്‍ സത്യം നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അയച്ചതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ല. 1967 മുതലുള്ള നിലപാടാണത്. അത് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
