Sun. Sep 20th, 2026

വിവാഹ മോചനം തേടി കായംകുളം എംഎല്‍എ പ്രതിഭാ ഹരി ഇന്ന് ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എംഎല്‍എ ഹര്‍ജി നല്‍കിയത് .അഭിഭാഷകയാണ് പ്രതിഭ .

10വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നുംട്ടി കുയെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നും ഭര്‍ത്താവ് മദ്യപാനിയാണെന്നുമാണ് പ്രതിഭാഹരി ഹര്‍ജിയില്‍ പറയുന്നത്. ഈ സാഹചര്യത്തിൽ മകനെ തനിക്ക് വിട്ടു നൽകി വിവാഹ മോചനം നൽകണം എന്നാണ് എം എൽ എ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സിപിഎം എംഎൽഎയാണ് പ്രതിഭ ഹരി.

ഇന്ന് നടന്ന കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരി തുടര്‍ന്ന് ഒരുമിച്ച് പോകാമെന്ന നിര്‍ദേശമാണ്.മുന്നോട്ടുവെച്ചത്. എന്നാല്‍ പ്രതിഭാഹരി അതിന് തയ്യാറായില്ല. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും.

പ്രതിഭാഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.