പന്നിയങ്കര ഇസ്ലാഹിയ പള്ളിയില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കുഞ്ഞ് പള്ളിഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
രാവിലെ ഏകദേശം ഒന്‍പതു മണിയോടെ ആയിരുന്നു സംഭവം. ചുവന്ന ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. ഇതോടൊപ്പം ഒരു കത്തും എഴുതിവച്ചിരുന്നു. കുഞ്ഞിനെ അല്ലാഹു നല്‍കിയതാണെന്നാണ് കത്തിലുള്ളത്. തിരിച്ചേൽപ്പിച്ച് കത്തും എഴുതിവെച്ച് സ്ഥലം വിടുകയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചവർ. അല്ലാഹുവിനോടാണോ അതോ മുസലിയാരാണോ എന്ന് വ്യക്തമാക്കാതെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിർദ്ദേശവുമുണ്ട് കത്തിൽ.കുഞ്ഞിന് കൊടുക്കേണ്ട പ്രിവെന്റീവുകളുടെ ലിസ്റ്റും ഉണ്ട് കത്തിൽ.
ഈ മാസം 25 ന് ആയിരുന്നു കുഞ്ഞിന്റെ ജനനമെന്നും ഞങ്ങള്‍ക്ക് അല്ലാഹു നല്കിയ കുഞ്ഞിനെ അല്ലാഹുവിന് തന്നെ തിരിച്ച് ഏല്‍പ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. കുട്ടിയെ പരിചരിക്കണമെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും കുറിപ്പില്‍ പറയുന്നു.