Mon. Nov 23rd, 2026

പോളിംഗ് ദിവസം വോട്ടു പിടിക്കാന്‍ ബി.ജെ.പി പോസ്റ്ററുമായി പോളിങ് ബൂത്തിന് സമീപം കറങ്ങിയ ചൗക്കിദാർ നായ ഇലക്ഷൻ ചട്ടം ലംഘിച്ചതിന് പോലീസ് കസ്റ്റഡിയിലായി. രാഷ്ട്രീയ നേതാക്കള്‍ വോട്ട് പിടിക്കാൻ പല അടവും പയറ്റാറുണ്ട് എന്നാല്‍ നായയെ അയച്ചുള്ള വിദ്യ ഇൻഡ്യയിൽ ഇതാദ്യമാണ്. ശരീരത്തില്‍ ബി.ജെ.പി അനുകൂല പോസ്റ്ററുമായി തെരഞ്ഞെടുപ്പ് ദിനത്തിലാണ് പോളിംഗ് ബൂത്തില്‍ നായ പ്രത്യക്ഷപ്പെട്ടത്. ഇതിനെ പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു

തിങ്കളാഴ്ച്ച ഉച്ചയ്ക്ക്‌ശേഷമാണ് ബി.ജെ.പി പോസ്റ്ററുമായി നായയുടെ ഉടമസ്ഥന്‍ ഏക്‌നാഥ് മോത്തിറാം ചൗധരിക്കൊപ്പം ടൗണില്‍ പ്രത്യക്ഷപ്പെട്ടത്. ഇയാള്‍ വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പോയപ്പോള്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിയുകയായിരുന്നു നായ. ബി.ജെ.പി ചിഹ്നവും മോദിക്ക് വോട്ട് ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമാണ് നായയുടെ ശരീരത്തില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

ഇത് ശ്രദ്ധയിൽപ്പെട്ട ആരോ തെരഞ്ഞെടുപ്പിനിടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 171 എ പ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മോത്തിറാമിനെതിരെ കേസ് ഫയല്‍ ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം പ്രചാരണം നടത്തിയെന്നാണ് കേസ്. പൊലീസ് കസ്റ്റഡിയിലെടുത്ത നായയെ പിന്നീട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കൈമാറി.മുംബയിലെ മൃഗാവകാശ പ്രവർത്തകരെല്ലാം ബിജെപി ആഭിമുഖ്യം ഉള്ളവരായതിനാൽ സംഭവം അറിഞ്ഞിട്ടും മൗനം പാലിച്ചുവെന്നും ആരോപണമുണ്ട്.