Mon. Nov 23rd, 2026

ആലപ്പുഴയിൽ പി എസ് സി കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ആലപ്പുഴ ചാരമംഗലം സ്‌കൂളില്‍ സംഭവം നടന്നത്

.കരുനാഗപ്പള്ളി സ്വദേശി ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് പകരം ആളെ അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആള്‍മാറാട്ടം നടത്തിയ ആള്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു. പരീക്ഷ എഴുതിയപ്പോഴും ഇയാള്‍ ആള്‍മാറാട്ടം നടത്തിയെന്ന് പൊലീസ് പറയുന്നു. ശരത്തിന്റെ സുഹൃത്താണ് പകരം പരീക്ഷയ്ക്ക് എത്തിയതെന്നും ഇരുവരെയും ഇപ്പോള്‍ കാണാനില്ലെന്നും പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ 9 മണിയോടെ നടന്ന സംഭവം ഇങ്ങനെ രേഖകളുടെ പരിശോധന നടന്ന ശേഷം ആദ്യം 100 മീറ്റര്‍ ഓട്ടത്തിന് ശരതിന് പകരം മറ്റൊരാളാണ് ഓടി വിജയിച്ചത്.പിന്നീട് ഇയാള്‍ ഹൈജംപിന് മത്സരിക്കാന്‍ തയ്യാറായി നില്‍ക്കവേ ഗ്രൗണ്ടിലുണ്ടായിരുന്ന പി.എസ്.സി ജീവനക്കാരിക്ക് സംശയം തോന്നി തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥിയെ വിളിച്ചു. ഈ സമയം ഇയാള്‍ സ്‌കൂളിന്റെ മതില്‍ ചാടി കടന്ന് രക്ഷപെടുകയായിരുന്നു