Tue. Nov 24th, 2026

വൃണംപൊട്ടിയ കേസിൽ ലിബി പോലീസ് കസ്റ്റഡിയിൽ. ഫാസിസത്തെ പേടിച്ച്, വോട്ട് പേടിച്ച്, ഭക്തരായ സഹ പൌരരെ പേടിച്ച് ശബരിമല വിഷയം ചർച്ച ചെയ്യാതെ പേടിച്ചു വിറച്ചു നിന്ന ഒരു സമൂഹത്തിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് ആദ്യശ്രമം നടത്തി പ്രശസ്തമായ ‘നിലക്കൽ ഓട്ട’ത്തിന് കരണഭൂതയായി തീർന്ന ‘ന്യൂസ്‌ഗിൽ’ മുൻ എഡിറ്റർ ലിബി.സി.എസ്.നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി .

ശബരിമലയിൽ പോകാൻ ശ്രമിച്ചതിനുശേഷം ശൂദ്രതീവ്രവാദികൾ ടാർജറ്റ് ചെയ്തുവേട്ടയാടുന്ന യുവതികളിൽ ഒരാളായ ലിബി എന്തോ ഒരു ഫോറം പ്രസിഡന്റ് സിഎസ് സുമേഷ് കൃഷ്ണ എന്നയാൾ കൊടുത്ത കേസിൽ രണ്ടുദിവസമായി റിമാന്ഡിലായിരുന്നു. ഹിന്ദുമതത്തെയും ആചാരങ്ങളെയും ദൈവങ്ങളേയും നശിപ്പിക്കാനുള്ള ശ്രമം നടത്തിയ കുറ്റത്തിന് പോലീസ് കേസെടുക്കാത്തതിനാൽ ഹിന്ദു ദൈവത്തേയും ആചാരത്തേയും സംരക്ഷിക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന വർക്കിങ് പ്രസിഡന്റ്  കോടതിയിൽ സിഎംപി ഫയൽചെയ്ത കേസിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

ഐപിസി 295, 295(A), 153, 153 (A),34 ,ഐടി ആക്റ്റ് 64,64 (A) എന്നീവകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഇട്ടിട്ടുള്ളതെങ്കിലും. ഇതിൽ 295(A) ഒഴികെ മറ്റൊന്നും നിലനിൽക്കില്ലെന്നാണ് മുൻ‌കൂർ ജാമ്യത്തിനുവേണ്ടിയുള്ള വാദത്തിനിടയിൽ തന്നെ കോടതി പറഞ്ഞിരുന്നു.

ശബരിമലയിൽപോകാൻ പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ കേസുകൊടുത്തും ജയിലിലടച്ചും ഭീഷണിപ്പെടുത്തിയും ഈ പൊതു സമൂഹത്തെയും വിശിഷ്യ പോകാൻ തയ്യാറുള്ള മറ്റ് സ്ത്രീകളെയും ഭീഷണിപ്പെടുത്താമെന്ന പരാതിക്കാരൻറെ വ്യാമോഹം വ്യർത്ഥമാണെന്നും ഒരു ലിബിയെയോ രഹനാ ഫാത്തിമയോ ജയിലിൽപോയി എന്നുകേട്ടാൽ കേരളത്തിലെ ആത്മാഭിമാനമുള്ള ലിംഗനീതിക്കുവേണ്ടി പോരാടുന്ന മുഴുവൻ സ്ത്രീകളും പേടിച്ചുപോകുമെന്ന് വിചാരിക്കുന്നത് വെറുതെയാണെന്ന് കാലം തെളിയിക്കുമെന്നും ലിബി പറഞ്ഞു. ഈ ആചാരസംരക്ഷകരുടെയൊക്കെ വരും തലമുറ ഒരു പത്തുവർഷ ത്തിനുള്ളിൽതന്നെ ഇവനൊക്കെ സമൂഹത്തിൽ കാട്ടിക്കൂട്ടിയതോർത്ത് ലജ്ജിക്കുമെന്നും. ചരിത്രം ഒരിക്കലും പിറകോട്ടുപോകില്ലെന്നും ലിബി കൂട്ടിച്ചേർത്തു. 

ഏപ്രിൽ 1 ന് രാവിലെ ചേർത്തലയിലെ വീട്ടിൽനിന്നാണ് ലിബിയെ അറസ്റ്റ് ചെയ്തത്. അന്ന് രാതി 8 മണിക്ക് മജിസ്‌ട്രേറ്റിന്റെ വീട്ടിൽഹാജരാക്കിയ ലിബിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കിയ ലിബിയെ രണ്ടുദിവസത്തേയ്ക്ക്  രണ്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ലിബിയുടെ ലാപ്ടോപ്പ് മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു .

ഫെയ്സ്‌ബുക്കിൽ ഷെയർ ചെയ്ത മറ്റു രണ്ട്‌ വ്യക്തികളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ആയ നാല് കടുക്കയുടെയുടെ ചിത്രവും ന്യൂ ജെനറേഷനുകൾ മെൻസ്ട്രൽ കപ്പിലേക്ക് തിരിഞ്ഞകാലത്തും അച്ഛന്റെ കട്ടിലിനുമുകളിലെ അയയിൽ അർത്തവത്തുണി നനച്ചിടുന്ന ഫെമിനിച്ചിമകളെ നായികയാക്കിയ ഒരു ആചാരലംഘന നാടകവും കണ്ട് എന്തൊഫോറം പ്രസിഡന്റിന് പൊട്ടിയ വൃണമാണ് പ്രസ്തുത കേസിനാധാരം. തനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നീതിലഭിക്കുമെന്നുതന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും ലിബി ആവർത്തിച്ചു.

കുരുപൊട്ടിച്ച ആചാരലംഘന നാടകം എഴുതിയ രഞ്ജിത്ത് സിനിക്ക് ശിവൻ ആണ് കേസിലെ രണ്ടാംപ്രതി. 

‘കിത്താബ്’ നാടകവും രഹന ഫാത്തിമയുടെ അറസ്റ്റും ആർപ്പോ…ഇറോ,…ഇറോ, ആർത്തവവും