മതവികാരം വൃണപ്പെട്ട കേസിൽ ന്യൂസ്‌ഗിൽ മുൻ എഡിറ്റർ ലിബി ലിബി സിഎസിനെ അറസ്റ്റ് ചെയ്തു.ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി ശബരിമലയിൽ പോകാൻ ശ്രമിച്ച വ്യക്തിയാണ് ലിബി എന്നതാണ് വൃണകേസുകരെ പ്രകോപിപ്പിച്ചത്.ശബരിമലയിൽ പോയതിന് കേസെടുക്കാൻ നിർവാഹമില്ലാത്തതിനാൽ ലിബി ജോലിചെയ്തിരുന്ന ഓൺലൈൻ പോർട്ടലിൽ വാർത്തയായി അടിച്ചുവന്ന ആലപ്പുഴയിലെ ആദ്യകാല യുക്തിവാദി പിപി. സുമനൻറെയും രഞ്ജിത്ത് സിനിക് ശിവന്റെയും ഫെയ്‌സ്‌ബുക്ക് പോസ്റ്റിൻറെ പേരിലാണ് കേസെടുത്തത്.
ദിവസവും പലപല സ്റ്റേഷനുകളിൽ ലിബിയെ ടാർജറ്റ് ചെയ്ത് കേസ് എടുത്തുകൊണ്ടിരുന്നതിനാൽ പോലീസ് കേസെടുക്കാൻ തയാറാകാതിരുന്നതിനാൽ പാരാതിക്കാരനായ എന്തൊഫോറം വർക്കിങ് പ്രസിഡന്റ് സിഎസ് സുമേഷ് കൃഷ്ണ എന്നയാൾ എറണാകുളം സിജെഎം കോടതിയിൽ സിഎംപി ഫയൽ ചെയ്യുകയായിരുന്നു.തുടർന്ന് ലിബി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു.
ഇന്നുരാവിലെ ചേർത്തലയിലെ വീട്ടിൽ നിന്നും എറണാകുളം സെൻട്രൽ പൊലീസാണ് ലിബിയെ അറസ്റ്റ് ചെയ്തത്.നോൺ ബെയ്‌ലബിൾ ഒഫൻസായ ഐപിസി 295 A വകുപ്പ്‍ പ്രകാരമാണ് കേസ് എടുത്തയിട്ടുള്ളത്.
.