Fri. Mar 29th, 2024

സ്വന്തം ജാതിയുടെ എല്ലാ പ്രിവിലേജുകളും അനുഭവിച്ചു കൊണ്ട് തന്നെ, ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും സംവരണ വിരുദ്ധതയുമടക്കം പ്രചരിപ്പിക്കുന്ന നാസ്തിക മോർച്ചാ നേതാവിൻറെകണ്ടെത്തലുകൾ ശരിവെക്കുന്ന ഒരു കുറിപ്പുമായി എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി നേതാവ് ഒ പി രവീന്ദ്രൻ.കേരളത്തിലൊരാൾ ജാതി കണ്ടെത്താൻ ശ്രമിക്കുന്നതിനേക്കാൾ ജാതി കണ്ടെത്താതിരിക്കാൻ ശ്രമിക്കുക തന്നെയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ചങ്ങനാശ്ശേരി NSS ട്രെയിനിംഗ് കോളജിൽ ജാതിയില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ സഹിതമാണ് അദ്ദേഹത്തിൻറെ പോസ്റ്റ്. അവിടെ എല്ലാവരും ഒരുജാതി ഒരുജാതി (നായർ മാത്രം). എന്നിട്ടാണിവർ കേരളത്തിലെ ജാതികണ്ടുപിടിക്കാൻ മൈക്രോസ്കോപ്പുമായി നടക്കുന്നത്.

ചങ്ങനാശ്ശേരി NSS ട്രെയിനിംഗ് കോളജ ൽ 13 അദ്ധ്യാപകരും 8 അനദ്ധ്യാപകരുമടക്കം 21 ജീവനക്കാരുണ്ടെന്ന് RTI രേഖ വ്യക്തമാക്കുന്നു. അതിൽ 21 പേരും നായർ ജാതിയിൽപെട്ടവരാണെന്നും പറയുന്നു. NSS മാനേജ്മെന്റ് ആയതിനാൽ 50% ഉദ്ദ്യോഗം നായന്മാർക്ക് സംവരണം ചെയ്യപ്പെട്ടതാണെങ്കിലും NSS ന്റെ തിണ്ണമിടുക്ക് കൊണ്ട് 100% ഉദ്ദ്യോഗവും നായൻമാർക്ക് തന്നെ സ്വായത്തമായിരിക്കുന്നു. ഈ RTI രേഖ ഒരിരട്ട ക്ലൈമാക്സ് പ്രദാനം ചെയ്യുന്നു എന്ന കൗതുകവുമുണ്ട്. നായർ ജാതിയിൽ പെട്ട 13 അധ്യാപകരിൽ ഒരാൾ സി.രവിചന്ദ്രന്റെ സഹധർമിണിയാണ് എന്നതാണത്. (ഇത് അദ്ദേഹം എവിടുന്നും കോപ്പിയടിച്ചതുമല്ല.10 രൂപ യുടെ ഒരു കോർട്ട് ഫീ സ്റ്റാമ്പും 5 രൂപയുടെ ഒരു പോസ്റ്റൽ സ്റ്റാമ്പും 2 രൂപയുടെ ഒരു കവറും ചെലവാക്കിയപ്പോൾ അവർ അദ്ദേഹത്തിന് കോപ്പിയെടുത്ത് കൊടുത്തതാണ്) കേരളത്തിൽ ജാതി കണ്ടെത്താതിരിക്കണമെന്ന വാദത്തിലെ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ആർക്കെങ്കിലും അവഗണിക്കാനൊക്കുമോ !! അവർ സ്വതന്ത്ര വ്യക്തിയും ഹോമോസാപ്പിയൻ സാപ്പിയൻസുമാണ്. (മറ്റുള്ളവരുടെ ഭാര്യമാർ സ്വതന്ത്ര വ്യക്തികൾ അല്ലെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.) 

കുറിപ്പിന്റെ പൂർണ രൂപം ചുവടെ:

”കേരളത്തിൽ ഇപ്പഴും എപ്പോഴും ഉള്ള പ്രശ്നം എന്നത് കാസ്റ്റ് അലർട്ട് ആണ്. റേഡിയേഷൻ ഡിറ്റക്ട് ചെയ്യാൻ വളരെ സോഫസ്റ്റിക്കേറ്റഡായ ചില ഉപകരണങ്ങൾ പലയിടത്തും വെച്ചിട്ടുണ്ട്. അതേ പോലെയാണ് കേരളത്തിലെ ആൾക്കാർ ഈ ജാതി അലർട്ടുമായി നടക്കുന്നത്. ഒരാൾ പരസ്യമായി ജാതി പറഞ്ഞാൽ പെട്ടെന്ന് അടിക്കും.ചിലയാളുകള് ജാതി പറയുന്നില്ല. അതാണ് അടുത്ത റീഡിംഗ്.ഈ മലയാളി സമൂഹത്തിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, FB യിൽ ചെന്ന് കഴിഞ്ഞാൽ ജാതിവാദത്തിന്റെ അതിപ്രസരമാണ്. പ്രത്യക്ഷത്തിലുള്ള ഒരു ജാതി കർമമാകണമെന്നില്ല. പക്ഷെ ഇല്ലാത്തതിനകത്ത് നിന്ന് ചുരണ്ടിയെടുക്കുക സൂക്ഷമമായ വിശകലത്തിലൂടെ അതിന്റെ ധ്വനികൾ വെച്ചു കൊണ്ട് ജാതി കണ്ടെത്തുക.ജാതി ബോധം കണ്ടെത്തുക. പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു രക്ഷയുമില്ലാത്ത സ്ഥിതി. യഥാർത്ഥത്തിൽ അവർക്ക് ഡയരകടായിട്ട് കണ്ട് പിടിക്കാവുന്നതോ ആയ കാര്യങ്ങളില്ല. അതു കൊണ്ട് ഒരു മൈക്രോസ്കോപുമായി ഇറങ്ങുന്നു. മാത്രമല്ല ഒരു ബൈനോർക്കലർ പൊളിറ്റിക്സുമുണ്ട്. കേരളത്തിൽ നടക്കുന്ന ജാതി പരമായ വിവേചനങ്ങളോ ,കാസ്റ്റ് ആക്ട്സ് അധികമൊന്നുമില്ലാത്തതിനാൽ അവരെപ്പോഴും കാസ്റ്റ് അട്രോസിറ്റീസ് കൂടുതൽ നടക്കുന്ന ഉത്തരേന്ത്യയിലെ സംഭവങ്ങൾ ആണ് ഇവിടുത്തെ ഏറ്റവും വലിയ വാർത്തകൾ. അതാണൊരാശ്വാസം. ഉത്തരേന്ത്യയിലെ ദളിതർക്കെതിരെയുള്ള അക്രമങ്ങൾ ഇവിടെ ഇങ്ങനെ പറഞ്ഞു നിക്കുകയും ചെയ്യുന്ന ഒരു സംഗതിയുണ്ട്. കാരണം നമ്മൾ അങ്ങോട്ടാണ് നോക്കുന്നത്. കേരളം എത്രയോ വ്യത്യസ്തമാണ്.അതംഗീകരിക്കാതിരിക്കുന്നത് വളരെ മോശമാണ്. കേരളത്തെയും അങ്ങനെ ആക്കിത്തീർക്കുക എന്നത് ശരിയല്ല ഇനി കേരളത്തിൽ ജാതി ബോധമുണ്ട് എന്ന് വെക്കുക: കേരളത്തിൽ ജാതി ബോധമില്ല എന്നൊക്കെ പറയുന്നത് വിഢിത്തമാണ്, വിവരക്കേടാണ് എന്നൊക്കെചിലര് പറഞ്ഞേക്കാം.ഞാൻ പറയുന്നത് ജാതിയില്ല എന്ന് തന്നെ പറഞ്ഞ് പോണം എന്ന് തന്നെയാണ്. എന്റെ ഒരു വാദവും അത് തന്നെയാണ്. കേരളത്തിലൊരാൾ ജാതി കണ്ടെത്താൻ ശ്രമിക്കുന്നതിനേക്കാൾ ജാതി കണ്ടെത്താതിരിക്കാൻ ശ്രമിക്കുക. ഇതെല്ലാ കാലത്തേക്കും ഇങ്ങനെ കൊണ്ട് പോകാവുന്ന ഒരു സാധനമല്ലിത്. വളരെ കഷ്ടമാണ്യഥാർത്ഥത്തിൽ.”

‘ജാതിപ്പൂക്കൾ’ എന്ന പേരിൽ കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ ഡോ.സി.രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിലെ ഭാഗമാണ് മേൽ കൊടുത്തിട്ടുള്ളത്. ഒട്ടനവധി വിമർശനങ്ങൾക്കും ചർച്ചകൾക്കും ഈ പ്രഭാഷണം ഇതിനോടകം തന്നെ ഹേതുവായിട്ടുണ്ട്. ഈ മീനച്ചൂടിൽ ഇലക്ഷന്റെ ഇരട്ടച്ചൂടിൽ പിന്നേയും എന്തിന് ഇത് തന്നെ ചർച്ച ചെയ്യുന്നു എന്ന ചോദ്യവും പ്രസക്തം തന്നെ. എന്നാലും ഇത്തവണ കൂടി ക്ഷമിക്കൂ..

‘കേരളത്തിൽ ജാതി കണ്ടെത്താൻ മൈക്രോ സ്കോപ്പുമായി ഇറങ്ങുന്നു’എന്നാണദ്ദേഹത്തിന്റെ ഒരാരോപണം.

മറ്റൊന്ന് ‘കേരളത്തിൽ ജാതിയില്ല എന്ന് തന്നെ വാദിക്കണം. ജാതി കണ്ടെത്തുന്നതിനേക്കാൾ ജാതി കണ്ടെത്താതിരിക്കാൻ ശ്രമിക്കണം’എന്നുമാണ്.

എന്നാൽ ജാതി കണ്ടെത്താൻ അദ്ദേഹം പറയുന്ന പോലെ മൈക്രോസ്കോപ് വാങ്ങി വെറുതെ കാശ് കളയണ്ടതില്ല എന്നാണനുഭവം 10 രൂപ യുടെ ഒരു കോർട്ട് ഫീ സ്റ്റാമ്പും 5 രൂപയുടെ ഒരു പോസ്റ്റൽ സ്റ്റാമ്പും 2 രൂപയുടെ ഒരു കവറും ചെലവാക്കിയപ്പോൾ കണ്ടുകിട്ടിയ ചില ജാതിക്കാഴ്ച്ചകളാണ് ഇതോടെന്നിച്ചുള്ളത്.

ചങ്ങനാശ്ശേരി NSS ട്രെയിനിംഗ് കോളജിൽ 13 അധ്യാപകരും 8 അനധ്യാപകരുമടക്കം 21 ജീവനക്കാരുണ്ടെന്ന് ഈ RTIരേഖ വ്യക്തമാക്കുന്നു. അതിൽ 21 പേരും നായർ ജാതിയിൽപെട്ടവരാണെന്നും പറയുന്നു. NSS മാനേജ്മെന്റ് ആയതിനാൽ 50% ഉദ്ദ്യോഗം നായന്മാർക്ക് സംവരണം ചെയ്യപ്പെട്ടതാണെങ്കിലും NSS ന്റെ തിണ്ണമിടുക്ക് കൊണ്ട് 100 % ഉദ്ദ്യോഗവും നായൻമാർ തന്നെ സ്വായത്തമായിരിക്കുന്നു.

ഈ RTI രേഖ ഒരിരട്ട ക്ലൈമാക്സ് പ്രദാനം ചെയ്യുന്നു എന്ന കൗതുകവുമുണ്ട്.നായർ ജാതിയിൽപെട്ട 13 അധ്യാപകരിൽ ഒരാൾ സി.രവിചന്ദ്രന്റെ സഹധർമിണിയാണ് എന്നതാണത്. കേരളത്തിൽ ജാതി കണ്ടെത്താതിരിക്കണമെന്ന വാദത്തിലെ അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ആർക്കെങ്കിലും അവഗണിക്കാനൊക്കുമോ !! നിങ്ങ പറ…