കോണ്‍ഗ്രസുകാരാവട്ടെ കമ്മ്യൂണിസ്റ്റുകാരാവട്ടെ അവര്‍ക്ക് ഒരു ഭരണഘടനാ സ്ഥാപനങ്ങളോട് ഒരു ബഹുമാനമില്ല. അവര്‍ക്ക് പൊലീസിനെ വിലയില്ല, സൈന്യത്തെ വിലയില്ല, സിബിഐയെ വിലയില്ല, സിഎജിയെ വിലയില്ല.എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതെല്ലാം തെറ്റായ വഴിക്കാണ് പോകുന്നതെന്നാണ് അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവര്‍ക്ക് അംഗീകരിക്കാന്‍ വയ്യ. ലണ്ടനില്‍ പോയി തിരഞ്ഞെടുപ്പ് സംവിധാനത്തെ അവര്‍ തള്ളിപ്പറഞ്ഞു. ആ പരിപാടിയില്‍ പങ്കെടുത്തതാവാട്ടെ ഒരു ഉന്നതകോണ്‍ഗ്രസ് നേതാവാണെന്നും മോദി കൂട്ടിച്ചേർത്തു.യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് തന്നെ വലിയ തമാശയാണ്. ആശയഗതി മറ്റൊന്നാണ് എന്നതിന്റെ പേരില്‍ മാത്രം എത്രയേറെ പേരാണ് കേരളത്തില്‍ കൊലപ്പെട്ടത്. ഇതേ സംസ്കാരമാണ് ഇപ്പോള്‍ മധ്യപ്രദേശിലും വ്യാപിക്കുന്നത്. അവിടെയും ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. അടിയന്തരാവസ്ഥ കാലത്തെ മാനസികാവസ്ഥയിലാണ് ഇപ്പോഴും പല കോണ്‍ഗ്രസ് നേതാക്കളും ജീവിക്കുന്നത്.മോദി പറഞ്ഞു.
ഇന്ത്യയുടെ കരുത്ത് ഇന്ത്യയുടെ ജനാധിപത്യമാണ്. രാജ്യം ശക്തമാണെങ്കില്‍ ഇവിടെ ജനാധിപത്യം ശക്തമായി നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനില്ക്കും. മോദിയോടുള്ള വെറുപ്പിന്റെ പേരില്‍ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യവ്യവസ്ഥയേയും അപമാനിക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നിലനിര്‍ത്തണം. ഇന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നതും ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കാന്‍ നോക്കുന്നതും പോരാതെ അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ മനസാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരുപാട് എല്‍ഡിഎഫ് മന്ത്രിമാര്‍ രാജിവച്ചു.എന്തുകൊണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ അഴിമതിയും ഏറെ കുപ്രസിദ്ധമാണ് എന്ന് മോദി കുറ്റപ്പെടുത്തി.
നിങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ ഒന്നുകൂടെ എനിക്ക് ചോദിക്കാനുണ്ട്. നമ്മുടെ തന്ത്രപരമായ സംവിധാനങ്ങളേയും താത്പര്യങ്ങളേയും കോണ്‍ഗ്രസ് എങ്ങനെ ദുരുപയോഗം ചെയ്തു എന്ന് കൂടി നമ്മള് ഓര്‍ക്കണം. രാജ്യസ്നേഹിയായ നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞനെ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളക്കേസില്‍ കുടുക്കി. നാടിന്റെ താത്പര്യങ്ങളും ഭാവിയും തകര്‍ത്തെറിഞ്ഞ് കഴിവുള്ള ഒരു ശാസ്ത്രജ്ഞനെ ഇരയാക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. അങ്ങനെയൊരു ശാസ്ത്രജ്ഞന് നാടിന്റെ സ്നേഹമറിയിച്ചു കൊണ്ട് പത്മബഹുമതി നല്കാന് ഈ സര്‍ക്കാരിന് സാധിച്ചതില്‍ അഭിമാനമുണ്ട്.
നമ്മളെല്ലാവരും ഇന്ത്യ ശക്തമാവണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ ശാസ്ത്രത്തെ ചാരപ്പണിയ്ക്കുള്ല അവസരമാക്കി മാറ്റുന്നവരാണ് അവര്‍. എന്നാല്‍ ശാസ്ത്രത്തെ രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തണം എന്നാഗ്രഹിക്കുന്നവരാണ് നമ്മള്. സോളാര്‍ അവര്‍ക്ക് കുംഭകോണമാണ് എന്നാല്‍ നമ്മുക്ക് അത് രാജ്യത്തിന്റെ ഭാവിയാണ്. ദില്ലിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്ക്കാരന് അവരെ അനുവദിക്കില്ല.എന്നും മോദിപറഞ്ഞു.