Fri. Nov 20th, 2026

സുപ്രീംകോടതി വിധിക്കെതിരെ നാലുമാസമായി സംസ്ഥാനത്ത് നടന്നുവന്നിരുന്ന ശൂദ്ര ആർത്തവലഹളകൾ അവസാനിപ്പിക്കാൻ തയ്യാറാകാതെ സംഘപരിവാർ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു വീട് കൂടി ആക്രമിക്കപ്പെട്ടു.ഇത്തവണ ശൂദ്രലഹളക്കാർ വയനാട്ടിലെ ദളിത് ആക്ടിവിസ്റ്റ് കെ.അമ്മിണിക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. അമ്മിണിയുടെ ജ്യേഷ്ഠ സഹോദരിയുടെ സുൽത്താൻബത്തേരി അമ്പലവയൽ ഉള്ള വീട്ടിൽ അതിക്രമിച്ചുകയറിയ സംഘപരിവാർ ഗുണ്ടകൾ വീടിന് തകർക്കാൻ ശ്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ച അമ്മിണിയുടെ സഹോദരിയുടെ മകനെയും ആക്രമിച്ചു.

ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അമ്മിണിയുടെ സഹോദരി ശാന്തയ്ക്കും മകൻ പ്രഫുലിനും പരിക്കേറ്റു. പ്രഫുലിൻറെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.രണ്ടുപേരും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.  ശബരിമല വിഷയവുമായി ബദ്ധപ്പെട്ടുകൊണ്ട് കെ.അമ്മിണിയെ ഒരുസംഘം ആളുകൾ തടഞ്ഞിരുന്നു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് കെ. അമ്മിണി ആരോപിച്ചു. പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കെ.അമ്മിണി ആദ്യം ശബരിമലയ്ക്ക് പോയ സമയത്തും അമ്മിണിയുടെ വീട്ടിലും സഹോദരിയുടെ വീട്ടിലും നാമജപ കലാപരിപാടികൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയും അമ്മിണിയെ തടഞ്ഞുനിർത്തി സംഘപരിവാർ പ്രവർത്തകർ ശരണം വിളിയും തെറിവിളിയും നടത്തിയിരുന്നു. അതിലും പ്രതികളുടെ പേരുവെച്ച് പരാതിനൽകിയിട്ടു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിന് ശേഷമാണു ഇന്ന് രാവിലെ വീട് ആക്രമിച്ചത്.

ബിജെപി ജില്ലാനേതൃത്വത്തിന്റെ ആഹ്വാനം അനുസരിച്ചാണ് അമ്മിണിക്കെതിരെ അക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ലോക്സഭാ ഇലക്ഷൻ മുന്നിൽകണ്ട് സംഘപരിവാറിന് ശബരിമല വിഷയത്തിൽ ഹിഡൻ അജണ്ടയുണ്ട്. അതിനായി നാട്ടിൽ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ പ്രിയന്ദന് നേരെയും കനക ദുർഗ്ഗയ്ക്കു നേരെയും ഉണ്ടായ ആക്രമണങ്ങളും അതിൻറെ ഭാഗമാണ്. ബിന്ദുവിനും കനകയ്ക്കുമെതിരെ സോഷ്യൽമീഡിയയിൽ അവരുടെ ഫോട്ടോ ഷെയർ ചെയ്ത് കൊല്ലണമെന്ന സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്.സംഘപരിവാർ അഴിഞ്ഞാട്ടങ്ങൾക്കെതിരെ ജനകീയ പ്രതിരോധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

കാവലില്ലാത്ത വീടാക്രമിച്ച് ആരെയും പരിക്കേൽപ്പിക്കാനാവും സാമൂഹ്യ ബന്ധമുള്ള ആരു വിചാരിച്ചാലും അഞ്ചു പത്താളുകളെ കൂടെ കൂട്ടാനാവും. ഏത് സംഘ ചാലകും ശാരീരിക് പ്രമുഖും ഒറ്റക്കു നടക്കുമ്പോൾ അവരുടെ തലയിൽ ചാണകം തളിക്കാനാവും ജനാധിപത്യ കേരളത്തിന് തുടർച്ചയായുണ്ടാകുന്ന ഈ സംഘി അക്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഈ അക്രമങ്ങൾക്ക് ജനാധിപത്യ കേരളത്തോട് സംഘികൾ മറുപടി പറയേണ്ടി വരും. സാമുഹ്യ വിരുദ്ധ സംഘിക്കൂട്ടങ്ങളുടെ അക്രമത്തിൽ ശക്തിയായി പ്രതിഷേധിക്കുക !