Fri. Nov 20th, 2026

നാലുമാസമായി സോഷ്യൽമീഡിയയിലും ഇടയ്ക്കിടയ്ക്ക് ഔട്ട് ഡോറിലും ഇൻഡോറിലുമെല്ലാം ചില കാലപരിപാടികളും പ്രഭാഷണങ്ങളും ആർപ്പുവിളികളും അരങ്ങുതകർക്കുമ്പോഴും 5 ദിവസം മുൻപ് ശബരിമലക്ക് തിരിച്ച മാലയിട്ട് വൃത്തമെടുത്ത വിശ്വാസികളായ 4 യുവതികൾക്ക് കൂട്ടു പോവാൻ 10 ആണുങ്ങളെ കിട്ടാൻ രണ്ട് ദിവസം ശ്രമിച്ചിട്ടും ഉണ്ടയില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിൽ സ്ത്രീകൾ കാണിക്കുന്ന ധീരതയുടെ നാലിലൊന്ന് കാണിക്കാനുള്ള ശേഷി ഈ കോപ്രായങ്ങൾ കാട്ടുന്ന ആണുങ്ങൾക്കില്ല എന്ന വസ്തുത തുറന്നുപറഞ്ഞ് നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ അഡ്മിന്മാരിൽ ഒരാളായ ശ്രേയസ് കണാരൻ.

ആൾക്കൂട്ട ആക്രമണങ്ങളും പൊതുമുതൽ നശിപ്പിക്കലും സംഘം ചേർന്ന് ഏതെങ്കിലും വ്യക്തികളുടെ കയ്യും കാലും വെട്ടലും സമൂഹ മാധ്യമങ്ങളിൽ അശ്ലീല തെറികൾ പരസ്പരം വിളിച്ചാനന്ദിക്കുകയും ചെയ്യുന്നതിനപ്പുറമുള്ള ഇടപെടലുകൾ കേരളത്തിലെ ആൺകൂട്ടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുകയും അരുതെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ശ്രേയസ് കണാരൻറെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

കേരളത്തിൽ സ്ത്രീകൾ കാണിക്കുന്ന ധീരതയുടെ നാലിലൊന്ന് കാണിക്കാനുള്ള ശേഷി ആണുങ്ങൾക്കില്ല …
ആൾക്കൂട്ട ആക്രമണങ്ങളും പൊതുമുതൽ നശിപ്പിക്കലും സംഘം ചേർന്ന് ഏതെങ്കിലും വ്യക്തികളുടെ കയ്യും കാലും വെട്ടലും സമൂഹ മാധ്യമങ്ങളിൽ അശ്ലീല തെറികൾ പരസ്പരം വിളിച്ചാനന്ദിക്കുകയും ചെയ്യുന്നതിനപ്പുറമുള്ള ഇടപെടലുകൾ കേരളത്തിലെ ആൺകൂട്ടങ്ങളിൽ നിന്ന് പ്രതീക്ഷിക്കുകയും അരുത് ..

ശബരിമലയിൽ കയറാൻ സന്നദ്ധരായ 4 യുവതികൾക്ക് കൂട്ടു പോവാൻ 10 ആണുങ്ങളെ കിട്ടാൻ രണ്ട് ദിവസം ശ്രമിച്ചിട്ടും നടക്കാതെ പോയതിനാൽ യുവതികൾ തൽക്കാലം ശ്രമമുപേക്ഷിച്ച് മടങ്ങി . ഭയം കൊണ്ട് പുറത്തിറങ്ങാതെ ആൺകൂട്ടങ്ങൾ അന്നേരവും കനകയേയും , ബിന്ദുവിനേയും , മഞ്ജുവിനേയും വാഴ്ത്തി സാമൂഹ്യ മാധ്യമങ്ങളിൽ കവിതയെഴുതി ഞാനുമൊപ്പം എന്ന പോസ്റ്റിട്ട് അഭിരമിച്ചു കൊണ്ടിരിക്കുകയായിരുന്നു …

അന്നേരവും ‘ ആണത്തം ‘ എന്ന വാക്ക് മലയാളത്തിലെ ഒരശ്ലീല പദമായി ഇപ്പൊഴും നില നിൽക്കുന്നു എന്നതാണ് തമാശ ..