Sat. Nov 21st, 2026

ഇന്നലെവരെ കപ്പയുടെ മൂട് മാന്തി നടന്ന പന്നി ഒരു ദിവസംകൊണ്ട് താരമായി.ശബരിമല കർമ്മസമിതി നേതാവിനെ പമ്പയിൽ വെച്ച് കാട്ടുപന്നികൾ ആക്രമിച്ചതിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നാലുമാസമായി പോലീസിനെക്കൊണ്ട് ചെയ്യാൻ സാധിക്കാതിരുന്ന ശൂദ്രലഹളക്കാരെ തുരത്തിയോടിക്കാൻ സധൈര്യം മുന്നോട്ടുവന്ന പന്നിയെ ശബരിമലയുടെ സുരക്ഷാചുമതല ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പന്നിക്ക് സല്യൂട്ട് അടിച്ച് സോഷ്യൽമീഡിയ രംഗത്ത് വന്നത്.

ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ കൂടിയായ വി ഹരികുമാറിനെ (48) ബുധനാഴ്ച പുലർച്ചയോടെയാണ് കാട്ടുപന്നികൾ തിരിച്ചറിഞ്ഞ് ആക്രമിച്ചത്. എന്നാൽ ഇത് ആഘോഷമാക്കി ട്രോളുകയാണ് സോഷ്യൽ മീഡിയ.നിരവധി കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

“ശബരിമല കർമ്മസമിതി നേതാവും ബിജെപി കൗൺസിലറുമായ ഹരികുമാറിനെ പമ്പയിൽ വെച്ച് കാട്ടുപന്നി കുത്തി മരത്തിൽ സ്റ്റിക്കറാക്കി നിർത്തി. പന്നിയെയൊക്കെ എണീറ്റ് നിന്ന് സല്യൂട്ടടിക്കേണ്ട നിമിഷം. എന്നാണ് ഒരാളുടെ പോസ്റ്റ്.വ്യത്യസ്ത തരം ട്രോളുകളുമായാണ് ട്രോളന്മാർ ഈ സംഭവം ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം പമ്പയിൽ കാട്ടുപവന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. പമ്പയിൽ ഗണപതിയമ്പലത്തിനു സമീപമുള്ള ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷം. സന്നിധാനത്ത് നടപ്പന്തൽ മാളികപ്പുറം എന്നീ ഭാഗങ്ങളിലും പന്നിശല്യമുണ്ട്. ഗണപതിയമ്പലത്തിന് സമീപമുള്ള ഭാഗങ്ങൾ, ട്രാക്ടർ റോഡ്, ത്രിവേണി, പോലീസ് മെസ്സിന് സമീപം, ചെറിയാനവട്ടം എന്നിവിടങ്ങളിലാണ് പന്നികൾ കൂടുതലുള്ളത്.

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരുന്നാൽ ഒരുപരിധിവരെ കാട്ടുപന്നിശല്യം കുറയ്ക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ പൊതുവെ നിരുപദ്രവകാരികളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. തീർത്ഥാടകർ ഇവയെ പ്രകോപിപ്പിക്കാതിരുന്നാൽ ഒരു പരിധി വരെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.