Sat. Nov 21st, 2026

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു.യുവതികളുമായി നിരവധി വിദേശ ഗ്രൂപ്പുകൾ എത്തുന്നുണ്ട്. ഇതില്‍ മലേഷ്യയില്‍ നിന്നും വന്ന ഗ്രൂപ്പിലെ മൂന്ന് യുവതികള്‍ ദര്‍ശനം നടത്തി മടങ്ങി.

അയ്യപ്പ ദര്‍ശനത്തിനായി ഇപ്രാവിശ്യം ചെക്ക് റിപബ്ലിക്കില്‍ നിന്നുന്ന് 42 അംഗ അയ്യപ്പ വിശ്വാസികൾ എത്തുന്നുണ്ട്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് മൂന്നുമാസത്തിലധികമായി യുവതികളെ തടയൽ തൊഴിലാക്കിയ കേരളത്തിലെ സംഘപരിവാർ ശബരിമലയിൽ യുവതീപ്രവേശനമൊക്കെ കഴിഞ്ഞെങ്കിലും ഇനിയുള്ളകാലം ശബരിമലകൊണ്ട് കഴിഞ്ഞുകൂടാം എന്ന് തീരുമാനിച്ചിരിക്കുന്ന സ്ഥിതിക്ക് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇത്.

41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി മല കയറാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല സന്ദര്‍ശിക്കാറുണ്ടെന്ന് സംഘം ദിനമലര്‍ എന്ന തമിഴ് പത്രത്തോട് പറഞ്ഞു. ശബരിമലയിലെ സ്ഥിതിഗതികളറിയാമെന്നും ക്ഷേത്രത്തിന്റെ ആചാരത്തെ ബഹുമാനിക്കുന്നുവെന്നും പ്രശ്‌നങ്ങളില്ലാതെ ശബരിമല സന്ദര്‍ശിച്ച് വീട്ടിലെത്താനാണ് ആലോചിക്കുന്നതെന്നും സംഘത്തിലെ അംഗം മെര്‍ലെസ് ദിനമലരിനോട് പറഞ്ഞു. 50 വയസ്സിന് താഴെയാണ് എല്ലാ അംഗങ്ങളും. ഈ വരുന്ന ജനുവരി ഏഴിനാണ് സംഘം ശബരിമല കയറുന്നത്.

എന്നാല്‍ സംഘത്തെ മലകയറുന്നതില്‍ നിന്നും തടഞ്ഞാല്‍ അത് അന്താരാഷ്ട്ര പ്രശ്‌നമായി മാറും. ആയതിനാൽത്തന്നെ സംഘത്തിലുള്ളവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടിവരുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നൽകുന്ന സൂചന,