READ IN ENGLISH: RBI Governor Urjit Patel steps down, Raghuram Rajan says it’s a matter of great concern
രാജിയോട് പൊടുന്നനെ പ്രതികരിച്ചവരില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഉള്‍പ്പെടുന്നു. “എല്ലാ ഇന്ത്യക്കാരും ഇൗ രാജിയില്‍ ഉത്കണ്ഠാകുലരാകേണ്ടതാണ്’, അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. രാജി വ്യക്തമായ കാരണങ്ങളാലെന്ന് ഊര്‍ജിത് പട്ടേല്‍. കേന്ദ്ര സര്‍ക്കാരുമായി യോജിക്കാന്‍ കഴിയാത്തവിധം അകന്നതോടെയാണ് ഊര്‍ജിത് പട്ടേല്‍ പടിയിറങ്ങുന്നത്. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ആര്‍ബിഐ നിരസിച്ചു. ഇതാണ് അദ്ദേഹം കേന്ദ്രത്തിന് അനഭിമതനാകാനുള്ള പ്രധാന കാരണം.
ഉൗര്‍ജിത് പട്ടേല്‍ കേന്ദ്ര സര്‍ക്കാരുമായി കൊമ്പുകോര്‍ക്കാന്‍ മൂന്നു പ്രധാനപ്പെട്ട കാരണങ്ങളാണ് ഉണ്ടായത്. അതിലൊന്നാണ് ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ആര്‍ബിഐ നിരസിച്ചത്. ഇൗ കരുതല്‍ ധനം അടിയന്തര ഘട്ടങ്ങളില്‍ വിനിയോഗിക്കാനുള്ള ബാങ്കിന്റെ സൂക്ഷിപ്പ് ധനമാണെന്ന് ആര്‍ബിഐ പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇത് ഉപയോഗിച്ച് സമ്പത്ത് വ്യവസ്ഥയെ ഉയര്ത്തിനിര്ത്താനായി കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. കഴിഞ്ഞമാസം മുംബൈയില്‍ ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്ന ആര്‍ബിഐ ബോര്‍ഡ് യോഗം 25 കോടി രൂപയുടെ കരുതല്‍ ശേഖരം ചെറുകിട ബിസിനസ്സുകള്‍ക്കായി ചെലവഴിക്കാമെന്ന് സമ്മതിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉൗര്‍ജിത് പട്ടേല്‍ കേന്ദ്രവുമായി അസ്വാരസ്യത്തിലായിരുന്നു. ആര്‍ബിഐ ആക്ടിലെ സെക്ഷന്‍ 7 പ്രകാരം കേന്ദ്ര സര്‍ക്കാരിന് പൊതു താല്പര്യാര്ത്ഥം ചില നയരൂപീകരണ നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐയ്ക്കു നല്‍കാം. മുമ്പൊരിക്കലും ഇൗ ചട്ടം ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല. നിര്‍ബന്ധിതമായി ഇൗ അധികാരം കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
2016 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് പട്ടേല്‍ നിയമിതനായത്. വരുന്ന സെപ്തംബര്‍ വരെ കാലാവധി ഉണ്ടായിരുന്നു. “വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനത്തുനിന്നും ഉടന്‍ പ്രാബല്യത്തില്‍ രാജിവയ്ക്കുന്നു”, പട്ടേല്‍ രാജിക്കത്തില്‍ പറഞ്ഞു.
