ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ച്ചയായും കയറും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ശബരിമലയില്‍ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്ന് ചോദിച്ചാല്‍ എനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് കുരീപ്പുഴ ശ്രീകുമാര്‍. ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്.എന്ന് അദ്ദേഹം പറഞ്ഞു.
പക്ഷേ പ്രശ്നം അതല്ല, സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകണം. അവര്‍ക്ക് എവിടേയും പ്രവേശിക്കാന്‍ കഴിയണം.കുടുംബങ്ങളില്‍ നിന്ന് ജാതിയേയും മതത്തേയും അന്ധവിശ്വാസങ്ങളേയും മാറ്റിനിര്‍ത്താന്‍ കേരളത്തിന് സാധിച്ചില്ല. ചരിത്രത്തില്‍ പുരോഗമനത്തിന് വേണ്ടിയിട്ടുള്ള എല്ലാ സമരങ്ങളും ആദ്യഘട്ടത്തില്‍ പരാജയപ്പെടുന്നതായിട്ടാണ് നമ്മള് കാണുന്നതെന്നും കുരീപ്പുഴ കൂട്ടിച്ചേര്‍ത്തു
സ്ത്രീകളുടെ അന്തസ്സിനെ നമ്മള് ബഹുമാനിക്കണം. അവരുടെ ശരീരത്തെ നമ്മള് ബഹുമാനിക്കണം. ശരീരത്തെ ഒരു ഉപഭോഗ വസ്തുവായി കാണുകയല്ല വേണ്ടതെന്നും സ്ത്രീയെ ഒരു വ്യക്തി ആയിട്ടല്ല ഉപഭോഗവസ്തു അഥവാ ചരക്കായിട്ടാണ് സമൂഹം കാണുന്നത്.അതുകൊണ്ടാണ് പാഞ്ചാലിയെ പണയം വെക്കാനുള്ള ചരക്കായി കണ്ടതും. അതിനെയൊക്കെ മഹത്വ വൽക്കരിക്കപ്പെടുന്നതും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാംസ്കാരിക ജീർണ്ണതകൾക്കെതിരെയുള്ള ചെറുത്തു നിൽപ്പ് കൂടിയായി ശബരിമല സ്ത്രീപ്രവേശന വിഷയത്തെ കാണേണ്ടതുണ്ട്.