ടി എൻ ജോയ് അന്തരിച്ചു.ആദ്യകാല നക്സൽ നേതാക്കളിൽ പ്രമുഖനായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ജയിലിലടക്കപ്പെട്ട് ക്രൂര പീഡനം ഏറ്റ് വാങ്ങേണ്ടി വന്നു. പിന്നീട് ഇസ്ലാം നാമം സ്വീകരിച്ച് നജ്മൽ ബാബുവായി.
മുന്‍ നക്സല്‍ നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നജ്മല്‍ ബാബു(ടി എന്‍ ജോയ്-69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാത്രി എട്ടോടെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നജ്മല്‍ ബാബു തൈവാലത്ത് നീലകണ്ഠ ദാസന്-ദേവയാനി ദമ്പതികളുടെ മകനാണ്.
മൃതദേഹം നാളെ (03.10.2018 ബുധൻ) രാവിലെ 12 മുതൽ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂറ്റിലും
വൈകീട്ട് 3 മുതൽ കൊടുങ്ങല്ലുർ പോലീസ് മൈതാനിയിലും പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകീട്ട് 05 മണിക്ക്.
1970 കാലഘട്ടത്തില്‍ നക്സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. തടവറയില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്ഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള സമരത്തിലും സജീവമായിരുന്നു ജോയി
അവിഭക്ത സിപിഐ(എംഎല്) സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം 2015 ഏപ്രിലില്‍ ഇസ്ലാം നാമം സ്വീകരിച്ചു. ഫാഷിസത്തിന്റെ ഒന്നാമത്തെ ഇര മുസ്ലീങ്ങൾ ആയതിനാല്‍ അവര്‍ക്കൊപ്പം നില്ക്കുക എന്നതാണ് സത്യസന്ധമായ നിലപാടെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം ഇസ്ലാം നാമം സ്വീകരിച്ചത്. ജാതീയതക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് തന്റെ ഇസ്ലാം നമ സ്വീകരണമെന്ന് നജ്മല്‍ ബാബു പ്രഖ്യാപിച്ചു.!
