Mon. Nov 23rd, 2026

റോഹിങ്ക്യന്‍ അ​ഭ​യാ​ര്‍​ഥി കു​ടും​ബം വി​ഴി​ഞ്ഞ​ത്തെ​ത്തി. ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചം​ഗ കു​ടും​ബ​മാ​ണ് വി​ഴി​ഞ്ഞ​ത് വന്നത്. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് ട്രെ​യി​നി​ലാ​ണ് ഇ​വ​ര്‍ വി​ഴ​ഞ്ഞ​ത്ത് എ​ത്തി​യ​ത്. ഇവരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി രേഖകള്‍ പരിശോധിച്ചു. തൊഴില്‍ തേടി വന്നതാണെന്ന് അഭയാര്‍ത്ഥികള്‍ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ ഉള്ളതിനാല്‍ ഇവരെ തിരിച്ചയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം, റോഹിങ്ക്യക​ളു​ടെ വ​ര​വി​നെ കു​റി​ച്ച്‌ കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന പൊ​ലീ​സി​നോ​ട് വി​വ​രം നേ​ടി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണു റോഹിങ്ക്യകള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്നു രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്. ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താൻ ഇടയാക്കരുതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.