സമരപ്പന്തലിൽ കന്യാസ്ത്രീകൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും വൈകിയാണെങ്കിലും അയാളെ അറസ്റ്റ് ചെയ്തല്ലോ. അറസ്റ്റ് മാത്രം പോരാ, സമരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞു. ആവശ്യമായ ശിക്ഷ കിട്ടണം. ഞങ്ങളെ സഭ ഇതുവരെ പിന്തുണച്ചില്ല. ഇന്നാട്ടിലെ നല്ലവരായ ജനങ്ങളും ഞങ്ങൾ അറിയാത്ത ഒത്തിരി ജനങ്ങളും ഉണ്ട്, അവാരാണ് ഞങ്ങളെ സഹായിച്ചത്, സമരക്കാർ പറഞ്ഞു.
14 ദിവസമായി എറണാകുളത്ത് ഹൈക്കോർട്ട് ജങ്ഷനിൽ നടന്നു വന്നിരുന്ന അനശ്ചിതകാല നിരാഹാര സമരത്തിൽ ഇന്നും വൻ ജനപങ്കാളിത്തമായിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റോടെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുമെന്ന് സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
സിസ്റ്റർ അനുപമ, സിസ്റ്റർ ആൽഫ, സിസ്റ്റർ ജോസഫൈൻ എന്നിവരുൾപ്പെടെ നാല് കന്യാസ്ത്രീമാർ ഇന്ന് രാവിലെ തന്നെ സമരവേദിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി പ്രൊഫ. പി ഗീത നിരാഹാര സമരം നടത്തുകയായിരുന്നു.അതേ സമയം സമരത്തിന്റെ ആദ്യ ദിനം മുതൽ നിരാഹാരസമരം ആരംഭിച്ച സ്റ്റീഫൻ മാത്യു ആശുപത്രിയിലും നിരാഹാരം തുടരുകയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും സേവ് അവർ സിസ്റ്റേഴ്സ് സമരസമിതി അവർക്കൊപ്പം നിൽക്കുമെന്നു സേവ് അവർ സിസ്റ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് ഭാവിയിൽ ആവശ്യമായ എല്ലാത്തരം നിയമസഹായവും ലഭ്യമാക്കാൻ സമരസമിതി അവർക്കൊപ്പമുണ്ടാകും. സമരത്തിന് ശേഷം ഇതിൽ പങ്കാളികളായിരുന്ന കന്യാസ്ത്രീകൾക്ക് നേരെ വലിയ തരത്തിലുള്ള വെല്ലുവിളികൾ ഉയർന്ന് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913