സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ഇ.പി.ജയരാജൻ രംഗത്ത്. സർക്കാർ ഇരയോടൊപ്പമാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാർ ഇരയോടൊപ്പമാണ്. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ഇപ്പോഴത്തെ അന്വേഷണത്തെ കുറിച്ച് ഒരാൾക്ക് പോലും പരാതിയില്ല. സമരം ചെയ്യുന്നവർക്ക് പോലും അന്വേഷണത്തിൽ അതൃപ്തിയോ ആക്ഷേപമോ ഇല്ല. കോടിയേരി പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം -ജയരാജൻ പറഞ്ഞു.
കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913