Sun. Nov 22nd, 2026

കന്യാസ്ത്രീകളുടെ സമരകോലഹലങ്ങൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി അഡ്വ. ഹരീഷ് വാസുദേവൻ. സമരകോലാഹലങ്ങളുണ്ടാക്കി പൊലീസ് നടപടികൾ തടസപ്പെടുത്തരുതെന്നും ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നുമായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്. എന്നാൽ കോടിയേരിയോട് ജഗതി പണ്ട് പറഞ്ഞ അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും എന്ന ഡയലോഗാണ് പറയാനുള്ളതെന്ന് ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. സ്റ്റാർ ഹോട്ടലിൽ താമസിപ്പിക്കുന്ന ഫ്രാങ്കോയ്ക്ക് ഒരു സോഡാ വാങ്ങിച്ചു കൊടുക്കൂവെന്ന് പറഞ്ഞ് കോടിയേരിയെ ഫേസ്ബുക്കിലൂടെ പരിഹസിക്കുകയും ചെയ്തു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

‘അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും’ ജഗതി പണ്ട് പറഞ്ഞതേ കോടിയേരി ബാലിഷ്ണാ നിങ്ങളോടും പറയാനുള്ളൂ. കന്യാസ്ത്രീകൾ ജീവിതം കൊടുത്തും നടത്തുന്ന ആ സമരത്തിനു മാർക്കിടാൻ ങ്ങളു ശ്രമിക്കേണ്ട. നാറും.

ഉള്ള സമയം കേരള പോലീസിനെ ന്യായീകരിക്കാൻ നോക്ക്. സ്റ്റാർ ഹോട്ടലിൽ താമസിപ്പിക്കുന്ന ഫ്രാങ്കോയ്ക്ക് ഒരു സോഡാ വാങ്ങിച്ചു കൊട്, ചെല്ല്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913