Fri. Nov 20th, 2026

മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും, ഒപ്പം 27 നായ്ക്കളും ഓഗസ്റ്റ്‌ 15 മുതൽ പണിതീരാത്ത വീടിന്റെ മുകളിൽ അഭയം തേടിയിരിക്കുകയാണ്.കുത്തൊഴുക്കിൽ പുഴ വീടിനുള്ളിലൂടെ പായുമ്പോൾ 27 നായ്ക്കളുമായി രമേഷും അമ്പിളിയും മകൻ കേശവനും ടെറസിൽ കഴിഞ്ഞത് നാലു നാളുകൾ.

പരിക്കേറ്റും അലഞ്ഞും ആരുമില്ലാതെ പോകുന്ന നായ്ക്കളുടെ സംരക്ഷണത്തിനുള്ള ഷെൽറ്ററും ഇവരുടെ വീടിനോട് ചേർന്നായിരുന്നു. വെള്ളം വന്ന് നിറഞ്ഞു തുടങ്ങിയപ്പോൾ രമേഷും അമ്പിളിയും മകൻ കേശവനും ഒറ്റ നിശ്ചയമേ ഉണ്ടായിരുന്നുള്ളു. തങ്ങളുടെ കൂടപ്പിറപ്പുകളേക്കാൾ പ്രിയരായ നായ്ക്കളെ എന്ത് വന്നാലും വിട്ടൊഴിയില്ല. രാത്രി വെള്ളം വീടിന്റെ ആദ്യനില കടന്നപ്പോഴും ഇവർ പതറിയില്ല. നായ്‌ക്കളെയും കൂട്ടി മുകൾനിലയിലേക്ക് കയറി. അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമേ മുകളിലേക്ക് കയറ്റാനായുള്ളു. അവർ 27 പേരും ചുറ്റിലുമുണ്ടെന്ന് ഉറപ്പാക്കി.

രാത്രി രണ്ടാംനിലയിലേക്ക് വെള്ളം കയറിക്കയറി വന്നു. രക്ഷപ്പെടുത്താൻ വേണ്ടി വിളിച്ചവരോട് ഇവർ പറഞ്ഞു: ‘ഞങ്ങൾ വരാം, പക്ഷേ കൂടെയുള്ള 27 പേരെക്കൂടി ഒരുമിച്ച് കൂട്ടിയാൽ മാത്രം’.പക്ഷേ, സഹായം എത്തിക്കാൻ കുത്തൊഴുക്ക് കടന്ന് ഇവിടേക്ക് വള്ളമോ ബോട്ടോ വരുമായിരുന്നില്ല. ഒടുവിൽ വീടിന്റെ അടി നിലയിലേക്ക് മുങ്ങിച്ചെന്ന് ഭക്ഷണത്തിന് അരിയും സാധനങ്ങളും എടുക്കാൻ രമേഷ് തയ്യാറായി.

പ്ലാസ്റ്റിക് കവറിൽ കെട്ടി ബക്കറ്റിൽ സൂക്ഷിച്ചിരുന്ന അരിയും പ്ലാസ്റ്റിക് കവറിൽ കെട്ടിയിരുന്ന മുളകുപൊടിയും പയറും ഉപ്പുമൊക്കെ വീടിനുള്ളിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ഇവ പിടിച്ചെടുത്ത് മുകളിലേക്ക് കയറിയ രമേഷ് തെല്ലും പകച്ചില്ല. വീടിനു മുകളിൽ കരുതിയിരുന്ന സ്റ്റൗ കത്തിച്ച് കഞ്ഞിയും പയറും വേവിച്ച് മിണ്ടാപ്രാണികളേയും കുടുംബത്തേയും വിശപ്പില്ലാതെ പോറ്റി

നാല് ദിവസവും ഈ വീടിനടുത്തേക്ക് ബോട്ടുകൾ വന്നില്ല. വെള്ളമിറങ്ങിയപ്പോൾ സ്‌നേഹത്തിന്റെ ആഴം അറിഞ്ഞ ആ 27 ജീവിതങ്ങൾ ചുറ്റുമുണ്ടായിരുന്നു ഇവർക്കൊപ്പം. രക്ഷിക്കാൻ വിളിച്ചവരും മറുപടി കേട്ടവരും ആദ്യം നെറ്റിചുളിച്ചിട്ടുണ്ടാവാം. പക്ഷേ, നിലപാടുകളിലുറച്ച ആത്മവിശ്വാസത്തിനും സ്‌നേഹത്തിനും മുന്നിൽ തല കുനിക്കുക തന്നെ വേണം.

കേരളത്തിനെ ഒന്നാകെ പിടിച്ചുലച്ച പ്രളയക്കെടുതികൾ ശമിച്ചെങ്കിലും ദയയെയും ദയയുടെ രക്ഷാപ്രവർത്തനങ്ങളെയും അത് വളരെ മോശമായി തന്നെ ബാധിച്ചിരിക്കുന്നു .മൃഗങ്ങളുടെ സംരക്ഷണത്തിനും, ചികിത്സയ്ക്കുമായി സൂക്ഷിച്ചിരുന്ന മരുന്നുകൾ, ചികിത്സാ സാമഗ്രികൾ തുടങ്ങി ദയയുടെ അന്തേവാസികൾക്കായുള്ള കൂടുകൾ വരെ വെള്ളപ്പൊക്കത്തിലും തുടർന്നുണ്ടായ ചെളിയിലും നഷ്ടമായിരിക്കുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുന്നു ഇപ്പോഴും.

ഈ അവസരത്തിൽ ദയയുടെ സുഗമമായ പ്രവർത്തനത്തിനു ഏറ്റവും ആവശ്യമുള്ള താഴെപ്പറയുന്ന സാധനങ്ങൾ നൽകി സഹായിക്കാൻ സന്മനസുള്ളവർ ഈ നമ്പറിൽ കോൺടാക്റ്റ് ചെയ്യുക

phone- 094478 37850

DAYA ANIMAL WELFARE ORGANISATION

ACCOUNT NUMBER

857610100005766

IFC CODE :BKID0008576

BANK OF INDIA ,MUVATTUPPUZHA BRANCH

1. കൂടുകൾ – 6 എണ്ണം.
2. മരുന്നുകളും bandage മുതലായ സാധനങ്ങളും
3. സർജിക്കൽ കിറ്റ് – 9 എണ്ണം.
4. മുറിവ് ഡ്രസ് ചെയ്യിക്കാനുള്ള ടേബിൾ – 2 എണ്ണം.
5. ചെയിൻ
6. ആഹാരം വിളമ്പുന്ന പാത്രങ്ങൾ
ഇതിൽ ഓരോന്നിനും ഏകദേശം വരുന്ന ചിലവ് താഴെ ചേർക്കുന്നു.

1. കൂടുകൾ – 6 എണ്ണം.-5000₹each
2. മരുന്നുകളും bandage മുതലായ സാധനങ്ങളും-4000₹
3. സർജിക്കൽ കിറ്റ് – 9 എണ്ണം.-1500₹ each
4. മുറിവ് ഡ്രസ് ചെയ്യിക്കാനുള്ള ടേബിൾ – 2 എണ്ണം.-7000₹ each
5. ചെയിൻ-2500₹-4000₹
6. ആഹാരം വിളമ്പുന്ന പാത്രങ്ങൾ-1500₹

മേൽപ്പറഞ്ഞ സാധനങ്ങൾ നേരിട്ടോ, അത് വാങ്ങിക്കാനുള്ള പണമോ ദയയുടെ ഓഫീസിലോ ദയയുടെ ബാങ്ക് അക്കൗണ്ടിലേക്കോ ഇടുവാൻ അപേക്ഷ.
നിങ്ങളുടെ സഹായവും സഹകരണവും ആണ് എന്നും ദയയുടെ ശക്തി. അത് ഇനിയങ്ങോട്ടും എന്നും ഉണ്ടാവണമെന്ന അഭ്യർത്ഥനയോടെ..

Kerala has been shaken to its roots by the massive floods and subsequent damage to life and property all across the state. Daya and its team too has not been spared from this unfortunate turn of events. We have lost so many items and medicines that we had stocked up to treat and care for animals in our charge. We are still assessing the losses incurred.
You, Daya’s well wishers have always stood by us through thick and thin. It is to you again that we extend our request for help, in these tough times. We have lost the items listed below and these are the most required for the smooth functioning of our organization.
1. Cages.
2. Veterinary Medicines and supporting items including bandages etc.
3. Surgical kits.
4. Wound Dressing tables.
5. Chains and leashes.
6. Food and water bowls.
Estimated cost for each of these items is also listed below.

1. Cages- 5000₹ each
2. Veterinary Medicines and supporting items including bandages etc.-4000₹
3. Surgical kits.-1500₹each
4. Wound Dressing tables.-7000₹each
5. Chains and leashes.-2500₹-4000₹
6. Food and water bowls.-1500₹

The above items can either be bought and delivered directly to our office address given below. Or the money towards buying these items can be deposited in Daya’s account as well.
Your support and encouragement has always been our strength. Please continue to support us in the coming day.

**Please do mention your name while donating in order to avoid audit objection**