പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ലൈംഗിക തൊഴിലാളികൾ 21,000 രൂപയാണ് സംഭാവന നൽകിയത്. ഇതിനുപുറമെ ഒരു ലക്ഷം രൂപ ഈ മാസം നൽകുമെന്നും പണം സ്വരൂപിക്കാനമുള്ള തയ്യാറെടുപ്പിലാണെന്നും അവർ പറഞ്ഞു.
തുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് സംഭാവന ചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചെക്ക് അഹമ്മദ് നഗർ ഡെപ്യൂട്ടി കളക്ടർ പ്രശാന്ത് പാട്ടിലിന് സമർപ്പിച്ചെന്ന് ലൈംഗിക തൊഴിലാളികൾ അറിയിച്ചു.
സന്നദ്ധപ്രവർത്തകരുടെ സംഘടനയായ സ്നേഹാലയയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഈ മാസം തന്നെ ഒരു ലക്ഷം രൂപ കൈമാറുമെന്ന് സംഘടനയുടെ കോർഡിനേറ്റർ ബുരം പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായി ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്നേഹാലയ. 2015ൽ ചെന്നൈയിലുണ്ടായ പ്രളയത്തിലും ഇവർ ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.