പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 500 കോടി മാത്രം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇത്തരം ഒരു ദുരന്തത്തിൽ മോദി രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന് അനുവദിച്ച തുക വളരെ കുറഞ്ഞ് പോയെന്നും കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ പറഞ്ഞു. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി ഉടൻ പ്രഖ്യാപിക്കണമെന്നും ഷെർഗിൽ കൂട്ടിച്ചേർത്തു.
5000 കോടി പരസ്യത്തിനായി ഉപയോഗിക്കുന്ന മോദി കേരളത്തിനായുള്ള അടിയന്തിര സഹായം 500 കോടിയിൽ ഒതുക്കിയത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു;ഇത്തരം ഒരു ദുരന്തത്തിൽ 19000 കോടിയുടെ നഷ്ടമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. എന്നാൽ പരസ്യത്തിനായി 5000 കോടി ഉപയോഗിക്കുന്ന മോദി കേരളത്തിന് അനുവദിച്ചത് 500 കോടിയാണ്. ഫണ്ടുകൾ സ്വന്തം പ്രചരണത്തിന് ഉപയോഗിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. ഒരു ഫിറ്റ്നസ് വീഡിയോയ്ക്ക് വേണ്ടി മാത്രം 35 കോടിയാണ് അദ്ദേഹം ചിലവഴിച്ചത്”- അദ്ദേഹം പറഞ്ഞു.