Sun. Nov 22nd, 2026
Les amoureux de Marine Drive… Gli innamorati di Marine Drive

നാലു വയസുള്ള കുഞ്ഞുമായി 24 കാരി പത്തൊമ്പതുകാരനായ ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി. കാമുകികാമുകന്മാരേയും ഒളിച്ചോട്ടത്തിനു കൂട്ടു നിന്ന കാമുകന്റെ സഹായിയെയും കോടതി റിമാന്‍ഡു ചെയ്തു.

തൊടുപുഴ കൈപ്പള്ളിക്കാവ് നെല്ലിച്ചുവട്ടില്‍ അനുപമ (24) കാമുകന്‍ നെടിയശാല കൈപ്പള്ളി ഭാഗം തോലാനിക്കുന്നേല്‍ ബിബിന്‍ (19) ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച മങ്ങാട്ടുകട്ടയില്‍ സോജന്‍ (29) എന്നിവരെയാണ് കോടതി റിമാന്‍ഡു ചെയ്തത്. ഒക്ടോബര്‍ 20നാണ് അനുപമ ബിബിനോടൊപ്പം പോയത്.

കഴിഞ്ഞ ദിവസം ഇവരെ മാനന്തവാടിക്കു സമീപം താന്നിക്കലിലുള്ള വാടകവീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേര്‍ക്കെതിരെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്‌. അനുപമയുടെ നാലു വയസുള്ള മകന്‍ അതുലിനെ പിതാവ് സേതുവിനൊപ്പം അയച്ചു.