Sun. Nov 22nd, 2026

പാലക്കാട് കൊങ്ങാട് പുലാപ്പറ്റയിൽ റേഷൻകടയിൽ പോയി മടങ്ങുകയായിരുന്ന യുവതിയുടെ മാലപൊട്ടിച്ച കേസിൽ കത്തോലിക്കാ വൈദീകൻ പിടിയിലായി.മണ്ണർകാട് പയ്യനാട് പുതുക്കുടി മോറിസ് വില്ലയിൽ ലെവിൻ സെബാസ്റ്റിൻ (32) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

മൂന്ന് സ്ത്രീകൾ റേഷൻകടയിൽപോയി മടങ്ങിവരുന്ന വഴിക്കാണ് ബൈക്കിലെത്തിയ വൈദീകൻ മാല പൊട്ടിക്കാൻ ശ്രമിച്ചത്.വൈദീകനുമായുണ്ടായ പിടിവലിയിൽ മാലപൊട്ടിപ്പോയെങ്കിലും നഷ്ടപ്പെട്ടില്ല.ബൈക്ക് പിന്തുടർന്ന നാട്ടുകാർ പുഴക്ക് സമീപം വാഹനം നിർത്തി ളോഹ ധരിക്കുകയായിരുന്ന വൈദീകനെ നാട്ടുകാർ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു. കോടതി ദൈവദാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622