Sat. Nov 21st, 2026

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ജലന്ധർ രൂപതയിലെ വൈദികർ. മൊഴിയെടുക്കാൻ ജനന്ധറിലെത്തിയ അന്വേഷണ സംഘത്തോടാണ് വൈദികർ ഇക്കാര്യം വ്യക്തമാക്കിയത്. രൂപതയിലെ നാലു വൈദികരുടെ മൊഴിയാണ് അന്വേഷണ സംഘം എടുത്തത്. ബിഷപ്പിൽനിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നെന്ന് അറിയാമായിരുന്നുവെന്നും ഇവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. എങ്കിലും അത് വികാരിമാരുള്ളപ്പൽ മെത്രാനെമാത്രം പരിഗണിച്ച മണവാട്ടിമാരോടും ബിഷപ്പിനോടുമുള്ള വികാരിമാരുടെ അസൂയയോ കുശുമ്പോ ആയിക്കൂടായ്കയില്ലല്ലോ എന്നാണ് മഹാമനസ്കരായ കേരളാ പൊലീസിൻറെ നിലപാട് എന്നും റിപ്പോർട്ടുണ്ട്.

ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ജലന്ധറിൽ എത്തിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധർ കമ്മീഷണർ പി കെ സിൻഹയുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ബിഷപ്പ് ഹൗസിൽ എത്തിയോ പഞ്ചാബ് ആംഡ് പൊലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യൽ.

പരാതിക്കാരിയായ കന്യാസ്ത്രീ മുൻപ് താമസിച്ചിരുന്ന ജലന്ധർ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. മുതിർന്ന വൈദികർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622