Sat. Nov 21st, 2026

അമാനവര്‍ എന്ന അരാഷ്ട്രീയവാദികൾക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ പ്രശസ്ത കഥാകൃത്ത് ഉണ്ണി.ആര്‍ നേരത്തെ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ അഭിമുഖത്തിലാണ് ഉണ്ണി.ആര്‍ അനാര്‍ക്കിസ്റ്റുകളെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.ദളിത്, കീഴാള രാഷ്ട്രീയത്തിന്റെ പേരില്‍ സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തി ലൈംഗിക മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. അമാനവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ നിലപാടുകളിലെ പൊള്ളത്തരത്തെയും ഇവരുയര്‍ത്തുന്ന അപകടത്തെയും കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി.ആര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ തന്റെ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

എഴുപതുകളില്‍ ലോകത്തു മുഴുവന്‍ ഉണ്ടായിട്ടുള്ള ഒരു വലിയ മാറ്റമുണ്ട്. ഫ്‌ളവറി പീരിയഡ് എന്ന് നമ്മള്‍ പറയുന്ന കാലം. പച്ചകുത്തിയും പാട്ടുപാടിയും ഒക്കെ ലിബറേറ്റ് ചെയ്യപ്പെട്ടവരാണവര്‍. സാഹിത്യത്തിലും സംഗീതത്തിലും ഒക്കെ അത് പ്രതിഫലിച്ചു. ഇന്നിപ്പോള്‍ ചിലര്‍ എഴുപതുകളെ മിമിക് ചെയ്യുകയാണ്. ഒരു ഐഡിയോളജിയോ രാഷ്ട്രീയമോ ഇല്ല. ചെഗുവേരയുടെയും ജിമ്മി ഹെന്റിക്‌സിന്റെയും ഒക്കെ ചിത്രങ്ങളുടെ വല്ലാത്ത വന്യത ഇവര്‍ ആഘോഷിക്കും. അതിനപ്പുറം ഒരു രാഷ്ട്രീയവുമില്ല. ആ തോന്നല്‍ എനിക്കുള്ളതുകൊണ്ടാണ് ‘മുന്നറിയിപ്പ്’ എന്ന സിനിമയില്‍ ചെഗുവേരയുടെ ടി ഷര്‍ട്ടിട്ട് വരുന്ന പയ്യനോട് ഇതാരാണെന്ന് ചോദിക്കുമ്പോള്‍ വലിയ ഡി.വൈ.എഫ്.ഐക്കാരനാണു പറയിച്ചത്. ജീന്‍സ് ഒരു റിവോള്‍ട്ടിന്റെ ഭാഗമായിരുന്നു. ഇവര്‍ ആരോടാണ് പ്രൊട്ടസ്റ്റ് ചെയ്യുന്നത്. മൂന്നുവയസ്സുകാരിയായ ഒരു കുഞ്ഞിനെ കളിപ്പാട്ടമോ ചോക്ലേറ്റോ കൊടുത്ത് കാമപുരാണത്തിനായി പീഡിപ്പിക്കാം എന്ന് വാദിക്കുന്നത് എന്തൊരു ക്രൂരതയാണ്. ‘ആലീസിന്റെ അദ്ഭുതലോകം’ എന്ന ഒരു കഥ ഞാനെഴുതിയിട്ടുണ്ട്. പ്രസവിച്ചു കൈയില്‍ കിട്ടിയ കുഞ്ഞിനെപ്പോലും ആരെന്നോ എന്തെന്നോ തിരിച്ചറിയാത്ത ഒരു പെണ്‍കുട്ടിയുടെ അവസ്ഥയാണ് ആ കഥയില്‍ പറഞ്ഞത്. കുഞ്ഞുങ്ങളെ ആക്രമിക്കുന്നവര്‍ ‘ഫക്ക് ഹ്യുമനിസം’ എന്നുതന്നെ പറയണം. അതാണ് ശരി.

ബുദ്ധിജീവികൾ എന്നും ആക്ടിവിസ്റ്റുകൾ എന്നുംസ്വയം നടിച്ചിരുന്ന ഒരു വിഭാഗത്തിന് നേർക്കാണ് ആരോപണ ശരങ്ങൾ എല്ലാം. സമൂഹത്തിന്റെ എല്ലാ മൊറാലിറ്റികളേയും, സ്റ്റേറ്റിനെ പോലും വെല്ലുവിളിച്ചിരുന്ന ചിലരുടെ പൊയ്മുഖങ്ങൾ ആണ് അടർന്നുവീണിരിക്കുന്നത്.അമാനവരെന്നും അനാർക്കിസ്റ്റുകളെന്നും സ്വയം വിളിച്ചുപോന്നിരുന്ന ചിലർ സ്ത്രീകളെ എങ്ങനെയാണ് കണ്ടിരുന്നത് എന്ന് കൂടിയാണ് വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ലോകമാസകലം ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രയോഗമാണ് റേപ്പ് കൾച്ചർ അഥവാ ബലാത്സംഗ സംസ് കാരം. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാനമായ ഒരു അന്തരീക്ഷം ആയിരുന്നു ഇവർ തങ്ങൾ ക്ക് ചുറ്റും സൃഷ്ടിച്ചിരുന്നത്. എന്താണ് റേപ്പ് കൾച്ചർ? ബലാത്സംഗം എന്നത് നിലനിൽക്കുന്നതായ ഒരു അന്തരീക്ഷം. അവിടെ ലൈംഗികാതിക്രമം സാധാരണ സംഭവം ആവുകയും പൊറുത്തുകൊടുക്കപ്പെടുകയും ചെയ്യും. സ്ത്രീ വിരുദ്ധമായ ഭാഷ, സ്ത്രീ ശരീരത്തിന്റെ ചരക്കുവത്കരണം, ലൈംഗികമായ ഹിംസയുടെ ആഘോഷം… ഇതെല്ലാം ചേർന്ന് സ്ത്രീ സുരക്ഷയേയും അവളുടെ അവകാശങ്ങളേയും അവഗണിക്കുന്ന ഒരു സമൂഹികന്തരീക്ഷം സൃഷ്ടിക്കപ്പെടുക. ഇതിനെയാണ് പൊതുവേ റേപ്പ് കൾച്ചർ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

ഇപ്പോൾ കേരളത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇതിനോട് തന്നെ ചേർത്ത് വായിക്കണം. ഫെമിനിസ്റ്റ് മുഖം മൂടിയിട്ട ചില ക്രിമിനലുകൾ സ്ത്രീ വിരുദ്ധത എന്നതിനെ പൂർണമായും മറച്ചുപിടിച്ച്, ശരീരത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെ മറപിടിച്ചാണ് പലരും ചൂഷണങ്ങൾ നടത്തിയിട്ടുള്ളത്.

റേപ്പ് കൾച്ചറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിൽ ഒന്നാണ് ഇരയെ പഴിപറയുക എന്നത്. അവൾ ആവശ്യപ്പെട്ടിട്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞുനടക്കുക. അത് പ്രചരിപ്പിക്കുക. അവൾ മോശക്കാരിയാണ്, താൻ അതിന് കീഴ് പ്പെട്ടു എന്നത് മാത്രമാണ് സംഭവിച്ചത് എന്ന രീതിയിൽ പ്രചരിപ്പിക്കുക.ഇതൊക്കെയാണിപ്പോൾ ഈ ഫെമിനിസ്റ്റ് ആണുങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ പുറത്ത് വന്നിട്ടുള്ള വെളിപ്പെടുത്തലുകളിൽ എല്ലാം തങ്ങളുടെ വൃത്തങ്ങളിൽ ഇരയാക്കപ്പെട്ട പെണ്കുട്ടികളെ കുറിച്ച് ഇവരും അവരുടെ സുഹൃത്തുക്കളും പ്രചരിപ്പിക്കുന്നത് ഒരു സംഘിപോലും ചെയാൻ മുതിരാത്ത കാര്യങ്ങളാണ്. വാസ്തവത്തിൽ ഇവരല്ലേ സ്ത്രീ വിരുദ്ധർ? ആർക്കും തിരിച്ചറിയാൻ പ്രയാസമില്ല.

ലൈംഗികമായ അതിക്രമങ്ങൾ ചോദ്യം ചെയ്യുമ്പോൾ അതിനെ നിസ്സാര വത്കരിക്കുക എന്നതാണ് ഇത്തരക്കാരുടെ മറ്റൊരു രീതി. ഇതിത്ര വലിയ കാര്യമാണോ എന്ന ചോദ്യത്തിൽ എല്ലാ പ്രതിരോധങ്ങളേയും അവസാനിപ്പിക്കാനുള്ള നീക്കം. ശരീരം പാപമല്ലെന്നും ലൈംഗികത ആസ്വദിക്കാനുള്ളതാണ് എന്നും പറഞ്ഞുള്ള ഉത് ബോധനവും ഇതോടൊപ്പം നടത്തും.

അതിനെ ഏതെങ്കിലും രീതിയിൽ പ്രതിരോധിച്ചാൽ അത് മൊറാലിറ്റിയുടെ പ്രശ് നമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഒറ്റപ്പെടുത്തുക. പലപ്പോഴും ഇരകളായവർ ക്ക് പ്രതികരിക്കാൻ പോലും ആകില്ല എന്നതാണ് യാഥാർത്ഥ്യം. അവർ ബൗദ്ധികമായും ശാരീരികമായും കീഴ് പ്പെടുത്തപ്പെട്ടിട്ടുണ്ടാവും.അപ്പോൾ എല്ലാ പീഡനങ്ങളും അവർ സഹിച്ചുജീവിക്കാൻ ബാധ്യസ്ഥരാവുകയും ചെയ്യും.

ദുഷ്പ്രചരണം ആണ് ഇത്തരക്കാർ ഉപയോഗിക്കുന്ന മറ്റൊരു ആയുധം. തനിക്ക് വഴങ്ങാത്തവളെ കുറിച്ച് ദുഷിപ്പ് പറയുക എന്നതാണ് പ്രധാനം. അവളെ താൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് സുഹൃദ് വലയങ്ങളിൽ പ്രചരിപ്പിക്കും..ഇപ്പോൾ പരസ്യമായി പറഞ്ഞ പല കാര്യങ്ങളും ഇവരുടെ സൗഹൃദ വലയത്തിനുള്ളിലെ പലർക്കും ആദ്യമേ അറിയുന്ന കാര്യങ്ങളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. മാനവികതയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന ഇവർ പോലും അന്ന് ആ പരാതികളെ ഗൗരവമായ രീതിയിൽ പരിഗണിച്ചിരുന്നില്ല. ഇതും റേപ്പ് കൾച്ചർ സ്ഥാപിതമാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ലിബറൽ ലെഫ്റ്റുകൾ , ദളിത് ആക്ടിവിസ്റ്റുകൾ , അനാർക്കിസ്റ്റുകൾ മാവോയിസ്റ്റുകൾ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുകയും പൊതുമണ്ഡലത്തിൽ തങ്ങളിട ബൗദ്ധിക ഇടപെടലവുകൾ നടത്തുകയും ചെയ്തവരുടെ മുഖമൂടികൾ മാത്രമായിരുന്നു മാവോയിസ്റ്റ്, ദളിത്‌ ആക്ടിവുസ്റ്റ്‌ , ഫെമിനിസ്റ്റ്‌ അനാർക്കിസ്റ്റ്‌ എന്നിവയൊക്കെ . ഇരയാക്ക പ്പെട്ട പെൺകുട്ടി പറഞ്ഞത് വളരെ ശരിയാണ് അവർ ഒരോ സ്ഥലത്തും അതിനനുസരിച്ച മുഖം മൂടി ധരിക്കുന്നതിൽ വിദഗ്ദ്ധർ ആയിരിക്കും.

https://newsgil.in/en/2018/08/03/online-cunsultency-advt/