Sun. Nov 22nd, 2026

കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണയായതായി മന്ത്രി ജി. സുധാകരന്‍. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. വീട്, ബണ്ട് നിര്‍മാണങ്ങള്‍ക്ക് ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടും. ആലപ്പുഴയില്‍ ആയിരം കോടിയില്‍അധികം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കി.

കുട്ടനാട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ജില്ലയില്‍ നിന്നുളള എം.എല്‍.എകൂടിയായ പ്രതിപക്ഷനേതാവും എം.പി കെ.സി വേണുഗോപാലും അടക്കം യു.ഡി.എഫ് നേതാക്കള്‍ യോഗത്തിന് എത്തിയില്ല

യോഗത്തില്‍ പങ്കെടുത്താത് പ്രതിപക്ഷത്തിന്റേത് രാഷ്്ട്രീയപാപ്പരത്തമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു. പ്രകടനപരതയിലല്ല കാര്യമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പ്രതിപക്ഷം മാറിനില്‍ക്കുന്നത് ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രതിപക്ഷം വിട്ടുനിന്നതുകൊണ്ട് ചെയ്യാനുളളത് ചെയ്യാതിരിക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

https://newsgil.in/en/2018/08/03/online-cunsultency-advt/