Sun. Nov 22nd, 2026

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കവയിത്രി സുഗതകുമാരി തലതൊട്ടമ്മയാണ്. എന്തിനും ഏതിനും പ്രതികരിക്കാന്‍ സുഗതകുമാരി വേണം. മനോരമയ്ക്ക് എഴുത്തിനിരുത്താനും, മാതൃഭൂമിക്ക് കണ്ണൂര്‍ കൊലകളെക്കുറിച്ച് കണ്ണീരൊഴുക്കാനും സുഗതകുമാരി വേണമായിരുന്നു. കമ്പികഥ വീഡിയോ എഡിറ്റർക്കെതിരെയുള്ള വിജയനായർ താഡന വീഡിയോയുടെ ഡയലോഗിലും സുഗതകുമാരിയമ്മ കയറിക്കൂടി. പിന്നീടവരുടെ പ്രതികരണവും കൂടി വന്നാലേ സ്ത്രീവിമോചനം പൂർണ്ണമാകൂ എന്നതിനാൽ മാധ്യമങ്ങളിൽ വീണ്ടും സുഗതകുമാരിയമ്മ അവതരിച്ചിരുന്നു. എന്നാൽ ഇനിയെങ്കിലും ഇത് തുറന്നു പറയാതിരുന്നുകൂട എന്ന് തോന്നുന്നു. ഇത് വിജയ് പി നായർ പറഞ്ഞ കമ്പികഥയല്ല. സുഗതകുമാരിയമ്മയെ പറഞ്ഞാൽ പ്രതികരിക്കുന്നവർക്കും സ്വാഗതം. സുഗതകുമാരിക്ക് സംഘികളിൽനിന്നു തന്നെ ഇത് കിട്ടണം. 

ടീച്ചറുടെ ഹൃദയം ശരിക്കും തുടിക്കുന്നത് ഹിന്ദുവലതുപക്ഷത്തിനു വേണ്ടിയാണ്. സവര്‍ണ്ണ ഹൈന്ദവതയ്ക്ക് ഏല്‍ക്കുന്ന ചെറിയ മുറിവ് പോലും ടീച്ചറെ വേദനിപ്പിക്കുന്നുണ്ടായിരുന്നു എന്ന് ടീച്ചറെ നിരീക്ഷിച്ചാൽ ബോധ്യമാകും.ആര്‍.എസ്.എസ്, സാംസ്‌കാരിക സംഘടനയാണെന്ന് ഒരു പറ്റം ആര്‍.എസ്.എസ് അനുകൂല എഴുത്തുകാരോടൊപ്പം കൂട്ട പ്രസ്താവനയിറക്കിയ അവർ ഗൗരി ലങ്കേഷ് വിഷയത്തിൽ പോലും എടുത്ത നിലപാട് വിസ്മരിച്ചു കഴിഞ്ഞു നാം. സവര്‍ണ്ണ ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകളില്‍ ജീവിക്കുന്ന സുഗതകുമാരിക്ക്, ആ ഭൂതകാലത്തിന്റെ “നന്മകള്‍” പുനരുദ്ധരിക്കാനായി നിലകൊള്ളുന്ന സംഘപരിവാറിനോട് അനുഭാവമുണ്ടാകുന്നത് സ്വാഭാവികം മാത്രം. ഏറ്റവും ഒടുവില്‍ ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തെ, കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളോട് സമീകരിച്ചുകൊണ്ട് തന്റെ രാഷ്ട്രീയനിറം അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു അവര്‍ ..


യഥാര്‍ത്ഥ സുഗതകുമാരി ആരാണ് ?

രാഷ്ട്രീയക്കാരെക്കാള്‍ കാപട്യത്തോടെ പാവങ്ങളെക്കുറിച്ച് കണ്ണീരൊഴുക്കുകയും, മാനവീകതയെക്കുറിച്ച് ഗദ്ഗദപ്പെടുകയും ചെയ്യുന്ന സുഗതകുമാരി യഥാര്‍ത്ഥ ജീവിതത്തില്‍ സ്വാര്‍ത്ഥയും,പാവപ്പെട്ടവരുടെയും സര്‍ക്കാരിന്റെയും പണം കട്ടെടുക്കുന്നതിനും, അതുപയോഗിച്ച്, സുഖലോലുപതിയായി ജീവിക്കുന്നവരുമാണ്.

കേരളത്തിലെ കെ.വി.സുരേന്ദ്രന്‍ നാഥ് അടക്കമുള്ള മുന്നൂറോളം മനുഷ്യസ്‌നേഹികള്‍ ചേര്‍ന്ന് രൂപം കൊടുത്ത അഭയ എന്ന പ്രസ്ഥാനം സുഗതകുമാരി കുടുംബസ്വത്താക്കി.ഇന്ന് അഭയയില്‍ അമ്മയും മകളും മാത്രം. മകള്‍ ലക്ഷമീ ദേവിയെ അഭയയില്‍ വന്‍ ശമ്പളത്തിന് ഉദ്യോഗസ്ഥയാക്കി.

”ഒന്നും തരാതെയാണ് അച്ഛന്‍ പോയത്” എന്ന മഹത്വം പറയുന്ന സുഗതകുമാരിക്ക് ഇന്ന് മൂന്ന് ലക്ഷ്വറി ഫ്‌ളാറ്റുകളും, നിരവധി ലക്ഷ്വറി വാഹനങ്ങളുമുണ്ട്. അമ്മയും മകളും ആഢംബര ജീവിതമാണ് നയിക്കുന്നത്. അഭയയിലെ അനാഥര്‍ക്ക് സംരക്ഷണമേകാന്‍ സര്‍ക്കാരും ഉദാരമനസ്‌കരും നല്‍കുന്ന സംഭാവനയാണ് ധൂര്‍ത്തടിക്കുന്നത്. സര്‍ക്കാരിന്റെ പണത്താല്‍ നിര്‍മ്മിച്ച തച്ചോട്ടുകാവിലെ പത്തര ഏക്കര്‍ സ്ഥലവും നിരവധി കെട്ടിടങ്ങളും സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികളും സുഗതകുമാരിയും മകളും സ്വകാര്യസ്വത്താക്കി. വരുമാനത്തിലും ചെലവിനും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല.

സര്‍ക്കാര്‍ വകുപ്പുകള്‍ സുഗതകുമാരിയുടെ സ്വാധീനത്തിനു മുന്നില്‍ വിറച്ചുനില്‍ക്കുന്നു; ലേബര്‍ കോടതി പോലും !

മുകളിൽ കൊടുത്തിട്ടുള്ള  ചിത്രത്തില്‍ കാണുന്ന അയ്യപ്പന്‍ നായരുടെ അനുഭവമെടുക്കാം. അഭയ തുടങ്ങിയ കാലം മുതല്‍ 25 വര്‍ഷം അഭയയില്‍ ജോലി ചെയ്ത അയ്യപ്പന്‍ നായര്‍ നേരിട്ട പീഡനം മാനവസ്‌നേഹിയായ സുഗതകുമാരിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നു.

തനിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ നിരന്തരം നിയമയുദ്ധം നടത്തി അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇതേവരെ പെന്‍ഷന്‍ ആനുകൂല്യം നല്‍കിയില്ല. മൂന്ന് വർഷം മുമ്പ് ലേബര്‍ കോടതി അയ്യപ്പന്‍ നായര്‍ക്ക് ഗ്രാറ്റുവിറ്റിയും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും സുഗതകുമാരി അനുസരിച്ചില്ല.

ഇന്ന് മലയിന്‍കീഴിലെ ഒരു ചായത്തട്ടില്‍ ദോശ ചുടുന്ന ജോലിക്കാരാനായി ഒരു കുടുബത്തെ പോറ്റുന്ന 69 വയസ്സുള്ള അയ്യപ്പന്‍ നായരുടെ കഥ ഇങ്ങനെ:

തിരുവനന്തപുരം നഗരത്തിന് തൊട്ടടുത്താണെങ്കിലും മലയിന്‍കീഴ് തനി നാട്ടുമ്പുറമാണ്. തെങ്ങും, കവുങ്ങും, മാവും, പ്ലാവും വയലും തൊടിയും നീരൊഴുക്കും.നാട്ടുമ്പുറമായതു കൊണ്ട് അഭയയില്‍ ജോലി ചെയ്തിരുന്ന അയ്യപ്പന്‍നായരെ കണ്ടെത്താന്‍ അധികം അന്വേഷിക്കേണ്ടി വന്നില്ല.

ഓല മേഞ്ഞ കൊച്ചു മണ്‍കൂര. രണ്ടു കസേര. ഒരു സ്റ്റൂള്‍. മൂലയില്‍ ഒരു പാടു കടലാസു കെട്ടുകള്‍. പഴയ ഫയലുകളില്‍ അടുക്കി വച്ച കടലാസുകള്‍ ഓരോന്നായി മുന്നോട്ടു നീക്കി വച്ച് അയ്യപ്പന്‍ നായര്‍ പറഞ്ഞു.

”ഇത് ഞാന്‍ ആദ്യം ശമ്പളം വാങ്ങിയ കടലാസ്. 29 വര്‍ഷം മുമ്പ് അഭയ തുടങ്ങിയമ്പോള്‍.

600 രൂപയായിരുന്നു ശമ്പളം. അഭയയിലെ ആദ്യ ജോലിക്കാരന്‍ ഞാനാണേ.”ഇടതടവില്ലാത്ത സംസാരത്തില്‍ ഒരു ചരിത്രം നിവര്‍ന്നു വന്നു. അയ്യപ്പന്‍നായരുടെ ചരിത്രം, ഏതാണ്ട് അഭയയുടേയും ചരിത്രമാണ്.

”ഊളമ്പാറ ഭ്രാന്താശുപത്രിയുടെ സൂപ്രണ്ട് ഗോപാലകൃഷ്ണന്‍സാറിന്റെ വീടുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. എനിക്കന്ന് 38 വയസ്സ് പ്രായം. എന്റെ ഭാര്യയുടെ അനിയത്തി ഗോപാലകൃഷ്ണന്‍ സാറിന്റെ മകളെ പാട്ടു പഠിപ്പിച്ചിരുന്നു. ഞാനും ജോലികള്‍ക്ക്

ആ വീട്ടില്‍ പോകും. അഭയയുടെ കീഴില്‍ ബോധി എന്ന മാനസികരോഗാശുപത്രി തുടങ്ങുന്നതായി സാറാണ് പറഞ്ഞത്. എനിക്ക് ഒരു ജോലി കിട്ടുമോയെന്ന് തിരക്കി. സുഗതകുമാരിയോട് ഗോപാലകൃഷ്ണന്‍ സാര്‍ ശുപാര്‍ശ ചെയ്തു.ഞാന്‍ പോയി കണ്ടു. എനിക്ക് വാച്ചറായി ജോലി കിട്ടി.

ബോധി അഭയയുടെ ആദ്യത്തെ സ്ഥാപനമാണ്. നന്ദന്‍കോട് ഒരു വാടക കെട്ടിടമെടുത്തു.ബോധി തുടങ്ങുന്നതിനും ഒരു മാസം മുമ്പു തന്നെ എന്നെ അവിടെ നിയമിച്ചു. ഫര്‍ണിച്ചറൊക്കെ സൂക്ഷിക്കാന്‍.അങ്ങനെ ഞാന്‍ അവിടുത്തെ ജോലിക്കാരനായി. ആറുമാസം അവിടെ പ്രവര്‍ത്തിച്ചു.

ഡോ. മിര്‍സാ ഹുസൈനും ഭാര്യ ഡോ. സുകേശിനിയുമായിരുന്നു അവിടെ രോഗികളെ ചികിത്സിച്ചിരുന്നത്. ഭ്രാന്തന്‍മാരായതിനാല്‍ എന്നെ ഉപദ്രവിക്കുകയൊക്കെ ചെയ്യും.തുടര്‍ന്ന് ഡോ. മിര്‍സാ ഹുസൈന്‍ ആശുപത്രി സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ടാക്കി

ഒറ്റ രാത്രി കൊണ്ട് രോഗികളെ ശാസ്തമംഗലത്ത് അഭയ തുടങ്ങിയ ‘അത്താണി,യിലേക്ക് മാറ്റി.നന്ദന്‍കോട്ടെ ആശുപത്രി പൂട്ടി. യഥാര്‍ത്ഥത്തില്‍ ഡോ.മിര്‍സാ ഹുസൈന്‍ രജിസ്റ്ററുകളിലെതട്ടിപ്പ് കണ്ടുപിടിച്ചതായിരുന്നു കാരണം.(ആദ്യകാലത്ത് തന്നെ അഭയയില്‍ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നു.ഡോ.മിര്‍സാ ഹുസൈനും മറ്റും വന്‍ തുക പ്രതിഫലം നല്‍കുന്നതായി രജിസ്റ്ററില്‍ കാണിച്ചിരുന്നു.യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ക്ക് 1000 രൂപയാണ് പ്രതിമാസം നല്‍കിയിരുന്നത്.ഡോ.മിര്‍സാ ഹുസൈന്‍ കണക്കിലെ ഈ തട്ടിപ്പുകള്‍ തന്റെ സുഹൃത്തായ മാധ്യമം പത്രത്തിന്റെ ലേഖകന് രേഖകള്‍ സഹിതം നല്‍കി. മാധ്യമത്തില്‍ വാര്‍ത്തപ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് സുഗതകുമാരി എഡിറ്ററുടെ വീട്ടിലെത്തി ലേഖകനെ വിളിച്ച് വരുത്തി ക്ഷുഭിതയായി സംസാരിച്ചു. ഡോക്ടര്‍ ഇപ്പോള്‍ ലണ്ടനിലാണ്.ലേഖകന്‍ ഇപ്പോള്‍ മാധ്യമത്തിന്റെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു)

പിന്നീട് ശാസ്തമംഗലത്തു നിന്നും പൂജപ്പുരയിലെ കൊട്ടാരത്തിന്റെ വാടക കെട്ടിടത്തിലേക്ക് മാറ്റി. അഞ്ചു കൊല്ലത്തോളം അവിടെ പ്രവര്‍ത്തിച്ചു. ഈ സമയത്താണ് അഭയസ്വന്തമായി സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. എന്റെ വീടിന്റെ അടുത്ത് തച്ചോട്ടുകാവില് സ്ഥ ലം കൊടുക്കാനുണ്ടെന്നറിഞ്ഞു. ഞാന്‍ അഭയ അധികൃതരെ അവിടെ കൊണ്ടു പോയി.

10 ഏക്കര്‍ 55 സെന്റ് സ്ഥലം. 55 സെന്റില്‍ ഒരു കുളമുണ്ട്. ആകെ 14 ലക്ഷം രൂപയായി. ഈ സമയം എന്നെ തച്ചോട്ടുകാവിലേക്ക് മാറ്റി. മുള്ളുവേലി കെട്ടാനും മറ്റും നാട്ടുകാരനായ എന്റെ സഹായം വേണമായിരുന്നു. ഞാനാണ് കമ്പിവേലി കെട്ടാന്‍ സാധനങ്ങള്‍ വാങ്ങിയത്..ഒരു ലക്ഷത്തോളം രൂപയുടെ പണി ഞാന്‍ ചെയ്യിച്ചു.ഇതു കഴിഞ്ഞപ്പോള്‍ സുഗതകുമാരി എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു.

”നിങ്ങളെപ്പറ്റി പരാതിയുണ്ട്. അഞ്ചു രൂപയുടെ കയര്‍ വാങ്ങുന്നതില്‍ പോലും നിങ്ങള്‍ കമ്മീഷന്‍ വാങ്ങി എന്നാണ് പരാതി” അവര്‍ പറഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി. ”കമ്മീഷന്‍ വാങ്ങിയെങ്കില്‍ എന്നെ വീട്ടില്‍ വിളിച്ചല്ല ചോദിക്കേണ്ടത്. സാധനം വാങ്ങിയ കടയില്‍ പോകാം. അവിടെ വച്ച് ചോദിക്കണം.ഞാന്‍ സ്ഥലം കണ്ടെത്തി, ഒരു രൂപ പോലും കമ്മീഷന്‍ വാങ്ങിക്കാത്തതിന്റെ കൂലിയായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. എന്നെ വീണ്ടും പൂജപ്പുരയിലേക്ക് മാറ്റി.

1998 ല്‍ തച്ചോട്ടുകാവില്‍ അഭയയില്‍ സര്‍ക്കാര്‍ സഹായത്തോടെ ഓര്‍ക്കിഡും ആന്തൂറിയവും പച്ചക്കറിയും കൃഷി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്നെ വീണ്ടും തച്ചോട്ടുകാവിലേക്ക് മാറ്റി. വൊക്കേഷണല്‍ ഇന്‍സ്‌പെക്ടര്‍ എന്ന തസ്തികയും നല്‍കി.1750 രൂപയായിരുന്നു ശമ്പളം.നടീല്‍ പൂര്‍ത്തിയായി വിളവെടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ വീണ്ടും പൂജപ്പുരയിലേക്ക് മാറ്റി.200 രൂപ ശമ്പളം കുറച്ചു. 1550 രൂപയാക്കി.

ഇതിനെതിരേ ഞാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറോട് പരാതിപ്പെട്ടു.സുഗതകുമാരിയുടെ ഭര്‍ത്താവ് ഡോ. വേലായുധന്‍സാര്‍ പറഞ്ഞിട്ടാണ്ശമ്പളം കുറച്ചതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു. ഞാന്‍ വേലായുധന്‍ സാറിനെ കണ്ടു.

”അയ്യപ്പന്‍നായര്‍ ഇരിക്കൂ. ഞാന്‍ ശമ്പളം കുറയ്ക്കാന്‍ പറയുമെന്ന് അയ്യപ്പന്‍നായര്‍ക്ക് തോന്നുന്നുണ്ടോ? ഞാന്‍ പാവങ്ങളെ ദ്രോഹിക്കുന്ന ഒന്നും ചെയ്യില്ല എന്നറിയില്ലേ?”നല്ലവനായ ആ മനുഷ്യന്‍ ചോദിച്ചു.

ഞാന്‍ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ കണ്ടു. സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവിപറഞ്ഞിട്ടാണ് ശമ്പളം കുറച്ചതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞു.

ഞാന്‍ ലക്ഷ്മിയെ കണ്ടു. ”ഞാന്‍ പറഞ്ഞിട്ടില്ല. അമ്മ പറഞ്ഞതായിരിക്കും” ലക്ഷ്മി പറഞ്ഞു.
ഞാന്‍ സുഗതകുമാരിയെ കണ്ടു. ”എനിക്കറിയില്ല. ശമ്പളം കുറച്ചെങ്കില്‍ അതിന് കാരണം കാണും.അവരോട് ചോദിച്ചാല്‍ മതി”. സുഗതകുമാരി പറഞ്ഞു.

കുറച്ച ശമ്പളം കൂട്ടി കിട്ടിയില്ല. ഞാന്‍ ഇതിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെല്ലാം പരാതി കൊടുത്തു. ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് ഞാന്‍ 2003 ല്‍ മനുഷ്യാവകാശകമ്മീഷന് പ രാതി കൊടുത്തു. കേന്ദ്ര ഫണ്ടില്‍ പ്രവത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഇക്കാര്യത്തില്‍ഒന്നും ചെയ്യാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ എന്നെ അറിയിച്ചു. തുടര്‍ന്ന് ഞാന്‍ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കി.

സ്ഥാപനത്തില്‍ യൂണിയന്‍ ഇല്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പറഞ്ഞു.ഞാന്‍ പരാതി കൊടുത്തതിന്റെ വൈരാഗ്യത്തില്‍ എന്നെ പല വിധത്തില്‍ പീഡിപ്പിച്ചു.മറ്റു ജീവനക്കാര്‍ എന്നോട് സംസാരിച്ചാല്‍ അവരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി.

മാനേജ്‌മെന്റിന്റെ ആളുകളായ ചില ജീവനക്കാര്‍ എന്നോട് മോശമായി പെരുമാറി.എന്നെക്കുറിച്ച് കള്ളപ്പരാതികള്‍ കൊടുപ്പിച്ചു. ഈ വിവരങ്ങള്‍ ഞാന്‍ അഭയ സെക്രട്ടറിയായ സുഗതകുമാരിയെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല..എന്നെ 58 വയസായെന്ന കാരണം പറഞ്ഞ് 2008 ല്‍ പിരിച്ചു വിട്ടു.

ഇതിനെതിരേ ഞാന്‍ വഞ്ചിയൂര്‍ അദാലത്തില്‍ പരാതി നല്‍കി. അഭയയില്‍ 78 വയസായവര്‍ പോലും ജോലി ചെയ്യുന്നു. എന്നെ പിരിച്ചു വിടാന്‍ ന്യായമില്ലെന്ന് ഞാന്‍ കോടതിയെ അറിയിച്ചു.കോടതി പിരിച്ചു വിടലിനെതിരേ ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നല്‍കി.

കോടതി ഉത്തരവുമായി ബോധിയിലെത്തിയ എന്നെ ഒപ്പിടാന്‍ സമ്മതിച്ചില്ല. ഞാന്‍ ബലമായി അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ പേരെഴുതി ഒപ്പു വച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ അത് വെട്ടി.എന്റെ അഡ്വക്കേറ്റ് സ്ഥലത്തു വന്നു. ഡ്യൂട്ടി സമയം ഓഫീസില്‍ തന്നെ ഇരിക്കാന്‍ അഡ്വക്കേറ്റ് പറഞ്ഞു. ഒരാഴ്ച ഇങ്ങനെ പോയി. ഞാന്‍ വീണ്ടും കോടതിയില്‍ പരാതിപ്പെട്ടു. ഈ സമയം സുഗതകുമാരി ബോധിയില്‍ വന്നു. മീറ്റീംഗ് കൂടി. ”അയ്യപ്പന്‍നായര്‍ കോടതിയുടെ ആളാണ്. ഒപ്പിടാന്‍ സമ്മതിക്കണം” സുഗതകുമാരി നിര്‍ദ്ദേശിച്ചു.

ആ മാസത്തെ ശമ്പളത്തില്‍ അഞ്ചു ദിവസത്തെ ശമ്പളം കുറച്ചു. ഞാന്‍ ചോദിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞത് ഞാന്‍ ഡെയ്‌ലി വേജസ് ആണെന്നും, വരുന്നദിവസത്തെ ശമ്പളം കൊടുത്താന്‍ മതിയെന്നുമാണ്. അങ്ങനെയെങ്കില്‍ എനിക്ക് ശമ്പളം വേണ്ടെന്നും കോടതിയില്‍ അടച്ചാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. തുടര്‍ന്ന് മുഴുവന്‍ ശമ്പളവും നല്‍കി.

അപ്പോഴും നേരത്തെ വെട്ടിക്കുറച്ച 200 രൂപ ശമ്പളത്തില്‍ ചേര്‍ത്തില്ല. ഇതിനെതിരെ ഞാന്‍ കേസ് തുടര്‍ന്നു. എനിക്ക് അനുകൂലമായി വിധി വന്നു.ഈ സമയം എനിക്ക് 60 വയസ്സായി. ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണെന്നുംആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

അഭയയിലെ എല്ലാ ജീവനക്കാരുടേയും ശമ്പളം കുറച്ചു കാണിച്ചാണ് പി.എഫ്. അടയ്ക്കുന്നത്. അഭയയില്‍ നിന്ന് തൊഴിലാളികളുടെ പി.എഫ് വിഹിതം അടയ്ക്കുന്നത് കുറയ്ക്കാനാണ് ഈ കൃത്രിമം കാട്ടുന്നത്. ഞാന്‍ ഇത് കോടതിയുടെശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് 27-11-2008 ന് 16080 രൂപ ഒരുമിച്ച് പി.എഫ്. അടച്ച് ചെലാന്‍ നല്‍കി.

ഒരുമിച്ചു പണമടച്ചതില്‍ നിന്നു തന്നെ എല്ലാ ജീവനക്കാര്‍ക്കും ഇത്രയേറെ തുക കുറച്ചാണ് അടയ്ക്കുന്നതെന്ന് വ്യക്തമാണ്. ഇത് നിയമവിരുദ്ധമാണ്.

ഞാന്‍ പിരിഞ്ഞിട്ട് മൂന്നു മാസമായെങ്കിലും എനിക്ക് പി.എഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയഒരു ആനുകൂല്യവും ലഭിച്ചില്ല. അന്ന് 60 വയസ്സുള്ള ഞാന്‍ പറമ്പില്‍ കൂലിപ്പണിയെടുത്താണ് ജീവിച്ചത്്.അന്നന്നത്തെ അരി വാങ്ങാനാണ്്. അഭയയിലെ എല്ലാ ജീവനക്കാരുടെയും സ്ഥിതി ഇതാണ്.അമിതമായി ജോലി ചെയ്യണം. സുഗതകുമാരി ടീച്ചറുടെ മകള്‍ ലക്ഷ്മിക്ക് വലിയ ശമ്പളമുണ്ട്.ഇവരൊഴിച്ച് ബാക്കിയെല്ലാവരും തുച്ഛ വേതനക്കാരാണ്.

പി.എഫിലും ഗ്രാറ്റുവിറ്റിയിലുമെല്ലാം.തട്ടിപ്പു കാണിക്കുന്നു. രാവിലെ 8 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ഡേ ഡ്യൂട്ടി.നൈറ്റ് ഷിഫ്റ്റ് വൈകിട്ട് അഞ്ചു മുതല്‍ രാവിലെ എട്ടു മണിവരെയാണ്.

രോഗിയായ ഭാര്യയും രണ്ട് ആണ്‍ മക്കളുമാണെനിക്ക്. ഏഴുമാസം മുമ്പുവരെ ഞാന്‍ ലേബര്‍ കോടതി കയറിയിറങ്ങി. എനിക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ ഈ തട്ടുകടയില്‍ ജോലിചെയ്യുന്നു. എനിക്ക് നീതി നല്‍കാന്‍ ആര്‍ക്ക് സാധിക്കും.?

അഭയയിലെ മറ്റ് ക്രമക്കേടുകള്‍ …(തുടരും)

അഭയ കുടുബസ്വത്താക്കിയത് ഇങ്ങനെ: പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയ ഈ 22 പേർക്കും ചിലത് പറയാനുണ്ട്