Sun. Nov 22nd, 2026

സുഗതകുമാരി പല കാരണങ്ങള്‍ പറഞ്ഞ് അഭയയില്‍ നിന്നും ഒഴിവാക്കിയ 22 പേർക്കും ചിലത് പറയാനുണ്ട്

1986 മാര്‍ച്ച് മാസം 5-ാം തീയ്യതിയാണ് അഭയ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. മാനസികരോഗികള്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍, നിരാലംബരായ സ്ത്രീകളും കുട്ടികളും തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങളും സഹായങ്ങളും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് അഭയ രൂപീകരിച്ചത്.

കേരളത്തിലെ മാനസികരോഗാശുപത്രികളുടെ സാഹചര്യം മെച്ചപ്പെടുത്തുക, മാനസികരോഗികള്‍ക്ക് അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക, രോഗം ഭേദപ്പെട്ട അശരണര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നിവയും സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. സൊസൈറ്റിയുടെ നടത്തിപ്പിനാവശ്യമായ പണം അംഗത്വവരിസംഖ്യയിലൂടെയും സംഭാവനകളിലൂടെയും വായ്പകളും ഗ്രാന്റുകളും സമാഹരിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം സ്വീകരിച്ചും കണ്ടെത്തണമെന്ന് സൊസൈറ്റിയുടെ ബൈലോയില്‍ പറയുന്നു.

മുന്‍ എം.പിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.വി. സുരേന്ദ്രനാഥ് ആണ് അഭയയുടെ സ്ഥാപക പ്രസിഡന്റ്. തിരുവനന്തപുരത്തുകാരുടെ ആശാന്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമാണ്. സുഗതകുമാരിയാണ് സ്ഥാപക സെക്രട്ടറി. എഞ്ചിനിയറിംഗ് കോളേജ് അദ്ധ്യാപകനായ നാരായണന്‍, സുഗതകുമാരിയുടെ ഭര്‍ത്താവ് ഡോ.കെ. വേലായുധന്‍ നായര്‍, സുഗതകുമാരിയുടെ അനുജത്തി അന്തരിച്ച സുജാത ടീച്ചറുടെ ഭര്‍ത്താവ് അഡ്വ.പി. ഗോപാലകൃഷ്ണന്‍നായര്‍, ജെ. രാധാകൃഷ്ണന്‍, ആര്‍. സുന്ദര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരുമായിരുന്നു. ആദ്യകാലത്ത് ഏകദേശം 150 ഓളം അംഗങ്ങള്‍ അഭയക്കുണ്ടായിരുന്നു.

നോവലിസ്റ്റ് സാറാ തോമസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.എന്‍. ജയചന്ദ്രന്‍, കാനറാ ബാങ്ക് മാനേജര്‍ എന്‍.എസ്. കെ. നായര്‍, ഇന്ദിരാദേവി, ഡോ. മുരളീധരന്‍, ഡോ. സുഭദ്രാ നായര്‍, തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും സേവനസന്നദ്ധരുമടങ്ങിയ വലിയ നിരയായിരുന്നു ആദ്യകാല അംഗങ്ങള്‍.

അശരണര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹത്തോടെ ആദ്യകാല അംഗങ്ങള്‍ അഭയ കെട്ടിപ്പടുക്കുവാന്‍ അഹോരാത്രം പ്രയത്‌നിച്ചു. കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാനുള്ള നാരായണന്റെ കാര്യപ്രാപ്തി അഭയയുടെ ഉന്നമനത്തിന് വളരെ പ്രയോജനപ്പെട്ടു.

സരള ഗോപാലന്‍ ഐ.എ.എസ്. ആണ് അഭയക്ക് സ്ഥലം വാങ്ങാനുള്ള പണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്. നാഷണല്‍ ഫണ്ട് ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റില്‍ നിന്നും സ്ഥലം വാങ്ങുന്നതിനായി 18 ലക്ഷം രൂപ സരള ഗോപാലന്‍ ഏര്‍പ്പാടാക്കി. ഈ പണമുപയോഗിച്ച് അഭയ സെക്രട്ടറിയുടെ പേരില്‍ തച്ചോട്ടുകാവില്‍ 10 ഏക്കര്‍ സ്ഥലം വാങ്ങി.

സ്ഥലം വാങ്ങിയെങ്കിലും ബാക്കി കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന കാര്യത്തില്‍ അഭയാ പ്രവര്‍ത്തകര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. നമ്മുടെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഞാന്‍ തെണ്ടാന്‍ തയ്യാറാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് സുഗതകുമാരി പരിചയക്കാരില്‍ നിന്നും അഭ്യുദയാകാംഷികളില്‍ നിന്നും പണപ്പിരിവ് ആരംഭിച്ചു. മഹത്തായൊരു ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുവാന്‍ നിരവധി സഹായ ഹസ്തങ്ങള്‍ നീണ്ടു വന്നു. കെട്ടിടത്തിന്റെ പണി ആരംഭിച്ചു. നാരായണന്‍ വഴി വൈക്കത്തുള്ള ഒരു നമ്പൂതിരി ഒരു രൂപക്ക് ഒരു നാലുകെട്ട് അഭയക്കു സംഭാവനയായി നല്‍കി. അഭയാ പ്രവര്‍ത്തകര്‍ അത് ഏറ്റുവാങ്ങി തച്ചോട്ടുകാവിലെത്തിച്ചു. അങ്ങനെ അഭയ ഗ്രാമത്തില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു.

ഡോ.കെ.എ.കുമാര്‍ വഴി ജി.ബി. പിള്ള എന്ന ഒരു അമേരിക്കന്‍ മലയാളി എഴുപതു ലക്ഷം രൂപ മുടക്കി അഭയബാല എന്ന പേരില്‍ അനാഥരായ കുട്ടികള്‍ക്കുള്ള കെട്ടിടം പണിതു നല്‍കി. കുട്ടികളുടെ ചെലവിലേക്കായി മാസം നാല്‍പ്പതിനായിരം രൂപ അദ്ദേഹം നല്‍കുന്നുണ്ട്.

ആദ്യ കാലഘട്ടങ്ങളില്‍ വളരെ ക്ലേശിച്ചാണ് അഭയയുടെ ദൈനംദിനകാര്യങ്ങള്‍ മുന്നോട്ടു പോയത്. അന്ന് പണമില്ലാത്ത കാലം. പിന്നീട് സ്വദേശികളും വിദേശികളുമടക്കമുള്ള മനുഷ്യസ്‌നേഹികള്‍ സംഭാവന നല്‍കാന്‍ തുടങ്ങി. ക്രമേണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അഭയക്ക് ഗ്രാന്റുകള്‍ നല്‍കാന്‍ തുടങ്ങി.

സെക്രട്ടറിയായ സുഗതകുമാരിയായിരുന്നു അഭയയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും നേതാവും, പ്രചോദനവും. സുഗതകുമാരിയുടെ പ്രശസ്തിയും പൊതുപ്രവര്‍ത്തന താല്‍പര്യവും, ജനങ്ങള്‍ക്ക് അവരോടുള്ള ആദരവും അഭയയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടകമായി. കെ.വി. സുരേന്ദ്രനാഥ്, നാരായണന്‍, എന്‍.എസ്.കെ. നായര്‍, ഇന്ദിരാ ദേവി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ അഭയയെ വളര്‍ച്ചയുടെ ശൃംഗങ്ങളിലെത്തിച്ചു.

ഇന്ന് പത്ത് ഏക്കര്‍ വിശാലമായ കാമ്പസില്‍ തിരുവനന്തപുരം തച്ചോട്ടുകാവില്‍ ലഹരിവിമുക്ത ആശുപത്രികളും, അനാഥ മന്ദിരവും, പരിശീലന കേന്ദ്രങ്ങളും അഭയയ്ക്കുണ്ട്. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ദാനമായി കിട്ടിയ കെട്ടിടത്തില്‍ അഭയയുടെ ‘അത്താണി’ എന്ന അനാഥ സ്ത്രീ സംരക്ഷണ കേന്ദ്രമുണ്ട്. പൂജപ്പുര മുടവന്‍മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന ബോധിയെന്ന ആശുപത്രിയും, വൃദ്ധപരിചരണത്തിനുള്ള പകല്‍വീടുമുണ്ട്.

സമ്പത്തു കൂടി. അംഗബലം കുറഞ്ഞു. സമൂഹത്തിലെ വിവിധ തുറകളിലെ സേവന സന്നദ്ധരായ നൂറ്റമ്പതോളം അംഗങ്ങളുണ്ടായിരുന്ന അഭയയില്‍ ഇന്ന് സുഗതകുമാരിയും കുടുംബാംഗങ്ങളും സില്‍ബന്തികളും മാത്രം. പ്രതിവര്‍ഷം 25 രൂപ മാസവരി അടയ്ക്കാത്തവര്‍ക്ക് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് സുഗതകുമാരി അംഗസംഖ്യ വെട്ടിച്ചുരുക്കിയത്. തന്റെ സില്‍ബന്തികളായ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് കഴിഞ്ഞ 15 വര്‍ഷത്തിനടയില്‍ അംഗത്വം നല്‍കിയത്.

കാലാകാലങ്ങളില്‍ അഭയയുടെ പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ച പ്രശസ്ത വ്യക്തികള്‍ അപമാനഭയവും, നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന ആശങ്കയും നിമിത്തം പടിയിറങ്ങി. കെ.വി. സുരേന്ദ്രനാഥ്, നാരായണന്‍, എന്‍.എസ്.കെ. നായര്‍, ഇന്ദിരാ ദേവി, സാറാ തോമസ്, ടി.എന്‍. ജയചന്ദ്രന്‍, ഡോ.കെ.എ. കുമാര്‍, സാറാ തോമസിന്റെ ഭര്‍ത്താവ് ഡോ. സക്കറിയ, ശാരദാ മുരളീധരന്‍, ഡോ. മുരളീധരന്‍, രാജേശ്വരിപിള്ള, ഡോ. സുഭദ്രാനായര്‍ തുടങ്ങിയ ആദ്യകാല പ്രമുഖ പ്രവര്‍ത്തകരെല്ലാം അഭയയുടെ പടിയിറങ്ങേണ്ട ദുരവസ്ഥയിലേക്കാണ് സുഗതകുമാരിയും മകള്‍ ലക്ഷ്മിദേവിയും കാര്യങ്ങള്‍ എത്തിച്ചത്. പ്രസിഡന്റായിരുന്ന ഡോ. രാധാകൃഷ്ണ പിള്ള അഭയയിലെ കൃത്രിമങ്ങളില്‍ മനം മടുത്ത് ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയ കത്ത് അഭയയ്ക്ക് നല്‍കി പടിയിറങ്ങി. തുടര്‍ന്ന് പ്രസിഡന്റായി നിയമിക്കപ്പെട്ട ലളിതാ മേനോന്‍ സ്ഥാനം രാജിവച്ചു. ഇപ്പോള്‍അഭയയുടെ പ്രസിഡന്റായി നിയമിതനായിരിക്കുന്നത് അഡ്വ. അഹമ്മദാണ്.

ആദ്യകാലത്ത് ഏകദേശം നൂറ്റി അമ്പതോളം അംഗങ്ങള്‍ അഭയക്കുണ്ടായിരുന്നു. അഭയയുടെ ഭരണഘടന അനുസരിച്ച് അഭയയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കുന്ന ആര്‍ക്കും അംഗമാകാം. അംഗത്വഫീസ് 100 രൂപയും വാര്‍ഷിക വരിസംഖ്യ 25 രൂപയുമാണ്. വരിസംഖ്യ തുകയായ 25 രൂപ വര്‍ഷം തോറും നിശ്ചിത തീയതിക്കുള്ളില്‍ അടക്കാത്തവര്‍ക്ക് അംഗത്വം നഷ്ടമാകും. ഈ നിയമം ദുരുപയോഗം ചെയ്തുകൊണ്ടാണ് സുഗതകുമാരി തനിക്ക് അനഭിമതരാവുന്നവരെ സൊസൈറ്റിയില്‍ നിന്നും പുറത്താക്കുന്നത്. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വഴങ്ങാത്തവരെ അംഗത്വം റദ്ദാക്കി ഒഴിവാക്കും.

ഇന്ന് അഭയയിലെ ആകെ അംഗസംഖ്യ 16 ല്‍ താഴെയാണ്. അംഗങ്ങളുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ വീട്ടിലാണ് സെക്രട്ടറി സൂക്ഷിക്കുന്നത്. അതുകൊണ്ട് നിലവിലെ അംഗങ്ങള്‍ ആരൊക്കെയാണ് എന്ന് മറ്റാര്‍ക്കും അറിയാന്‍ കഴിയില്ല. നിലവിലെ അംഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ സുഗതകുമാരി, മകള്‍ ലക്ഷ്മി, അന്തരിച്ച സഹോദരി സുജാതാദേവിയുടെ കുടുംബാംഗങ്ങളും, സുജാതാദേവിയുടെ ഭര്‍ത്താവിന്റെ വക്കീലാഫീസിലുള്ള ചില അനുയായികള്‍, ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്‌സി, ലക്ഷ്മിയുടെ സുഹൃത്ത് ഡോ. ബഷീര്‍ കുട്ടി തുടങ്ങി തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എളുപ്പം വഴങ്ങുന്നവര്‍ മാത്രമാണ്. ബോധേശ്വര ഫൗണ്ടേഷന്‍ എന്ന ഒരു കുടുംബട്രസ്റ്റ് രൂപീകരിച്ച് അഭയയുടെ പ്രവര്‍ത്തനങ്ങളെ എല്ലാത്തരത്തിലും മരവിപ്പിച്ച് അഭയയുടെ കണക്കറ്റ സമ്പത്തും പണവും ബോധേശ്വര ഫൗണ്ടേഷനിലേക്കു മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ ട്രസ്റ്റ് അംഗങ്ങള്‍ നടത്തുന്നത്.

ലക്ഷ്മി ആദ്യം സൊസൈറ്റി അംഗമായും പിന്നീട് എക്‌സിക്യൂട്ടീവ് ഡയറക്ടറായും അഭയയില്‍ സ്ഥാനമുറപ്പിച്ചു. ലക്ഷ്മി മാസത്തില്‍ 10 ദിവസത്തില്‍ താഴെ മാത്രമാണ് അഭയയില്‍ വന്ന് ജോലി ചെയ്യുന്നത്. എന്നിട്ടും 40,000 രൂപ അഭയ, കര്‍മ്മ, മിത്ര എന്നിവയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷ്മിക്ക് വേതനമായി നല്‍കുന്നുണ്ട്. ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് 4000 രൂപയാണ് ശമ്പളമായി നല്‍കുന്നത്. കൂടാതെ പ്രസവാവധി പോലും ജീവനക്കാര്‍ക്ക് നല്‍കാറില്ല. അഥവാ ഏതെങ്കിലും ദിവസം വരാതിരുന്നാല്‍ ശമ്പളം കുറക്കുകയും ചെയ്യും.

ലക്ഷ്മി എ.സി. മുറിയിലാണ് അഭയയില്‍ ഇരിക്കുന്നത്. പുത്തന്‍ എ.സി. കാറുകളാണ് ലക്ഷ്മി അഭയയുടെ ചെലവില്‍ ഉപയോഗിക്കുന്നത്. ഡ്രൈവറുടെ ശമ്പളവും അഭയയാണ് കൊടുക്കുന്നത്. ലക്ഷ്മിയുടെ ആദ്യകാലത്ത് ഏകദേശം നൂറ്റി അമ്പതോളം അംഗങ്ങള്‍ അഭയക്കുണ്ടായിരുന്നു. അഭയയുടെ ഭരണഘടന അനുസരിച്ച് അഭയയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കുന്ന ആര്‍ക്കും അംഗമാകാം. അംഗത്വഫീസ് 100 രൂപയും വാര്‍ഷിക വരിസംഖ്യ 25 രൂപയുമാണ്. വരിസംഖ്യ തുകയായ 25 രൂപ വര്‍ഷം തോറും നിശ്ചിത തീയതിക്കുള്ളില്‍ അടക്കാത്തവര്‍ക്ക് അംഗത്വം നഷ്ടമാകും. ഈ നിയമം ദുരുപയോഗം ചെയ്തുകൊണ്ടാണ് സുഗതകുമാരി തനിക്ക് അനഭിമതരാവുന്നവരെ സൊസൈറ്റിയില്‍ നിന്നും പുറത്താക്കുന്നത്. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ഇംഗിതങ്ങള്‍ക്കും വഴങ്ങാത്തവരെ അംഗത്വം റദ്ദാക്കി ഒഴിവാക്കും.

ഇന്‍കംടാക്‌സ് നിയമമനുസരിച്ച് ടാക്‌സ് ഇളവു ലഭിക്കണമെങ്കില്‍ സൊസൈറ്റിയുടെ പ്രധാന ഭാരവാഹികളുടെ രക്തബന്ധമുള്ളവര്‍ സ്ഥാപനത്തില്‍ ഉദേ്യാഗസ്ഥര്‍ ആവാന്‍ പാടില്ലെന്ന് നിയമമുണ്ട്. അതല്ല അങ്ങനെ ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒരു സാഹചര്യം വന്നാല്‍, ആ സാഹചര്യം ഏതാണെന്നും ഇദ്ദേഹത്തിന്റെ എന്തു പ്രതേ്യക കഴിവാണ് സ്ഥാപനം ഉപയോഗിക്കാന്‍ പോകുന്നത് എന്നും വ്യക്തമാക്കേണ്ടതുണ്ട്.

സുഗതകുമാരി പല കാരണങ്ങള്‍ പറഞ്ഞ് അഭയയില്‍ നിന്നും ഒഴിവാക്കിയവര്‍

1. കെ.വി. സുരേന്ദ്രനാഥ് (സുഗതകുമാരിയുടെ സേച്ഛാധിപത്യത്തില്‍ മനം മടുത്ത് ഒഴിവാകാന്‍ അപേക്ഷിച്ചു. ആരോഗ്യ കാരണം പറഞ്ഞ് ഒഴിവാക്കി)

2. നാരായണന്‍(അഭയ കെട്ടിപ്പെടുക്കുന്നതില്‍ സുഗതകുമാരിയോടൊപ്പം മുഖ്യ പങ്കു വഹിച്ചു. എതിര്‍ത്ത് വോട്ടു ചെയ്തു പുറത്താക്കി.)

3. ഇന്ദിരാ ദേവി(മുന്‍ ട്രഷറര്‍. വോട്ടു ചെയ്തു പുറത്താക്കി)

4. എന്‍.എസ്.കെ. നായര്‍(മുന്‍ ട്രഷറര്‍. വോട്ടു ചെയ്തു പുറത്താക്കി)

5. ഡോ. സുഭദ്രാ നായര്‍ (പ്രശസ്ത ഗൈനക്കോളജിസ്റ്റ്, പ്രവര്‍ത്തനം നിര്‍ത്തി)

6. റ്റി.എന്‍. ജയചന്ദ്രന്‍(മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി. പ്രവര്‍ത്തനം നിര്‍ത്തി)

7. ഡോ. കെ.എ. കുമാര്‍(പ്രശസ്ത മനഃ ശാസ്ത്രജ്ഞന്‍, പ്രവര്‍ത്തനം നിര്‍ത്തി)

8. ഡോ. രാധാകൃഷ്ണപിള്ള(മുന്‍ പ്രസിഡന്റ.് പ്രവര്‍ത്തനം നിര്‍ത്തി)

9. മോഹന്‍(കാനറാ ബാങ്ക് ഉദ്യോഗസ്ഥന്‍. പ്രവര്‍ത്തനം നിര്‍ത്തി)

10. ഡോ. കെ. എ. മുരളീധരന്‍(മുന്‍ ട്രഷറര്‍. പ്രവര്‍ത്തനം നിര്‍ത്തി)

23.വിശ്വംഭരി(ഏജീസ്് ഓഫീസ് ഉദേ്യാഗസ്ഥ. പ്രവര്‍ത്തനം നിര്‍ത്തി)

24.ഇന്ദിര(ഏജീസ്ഓഫീസ് ഉദേ്യാഗസ്ഥ. പ്രവര്‍ത്തനം നിര്‍ത്തി)

25.പ്രഭ (കാനറാ ബാങ്ക ്ഉദ്യോഗസ്ഥ. പ്രവര്‍ത്തനം നിര്‍ത്തി.)

11. രാജലക്ഷ്മി നായര്‍(പ്രവര്‍ത്തനം നിര്‍ത്തി)

12. ശാരദാ മുരളീധരന്‍ ഐ.എ.എസ്.(പ്രവര്‍ത്തനം നിര്‍ത്തി)

13. സാറാ തോമസ്(ആദ്യകാല പ്രവര്‍ത്തക സുഗതകുമാരിയുടെ ആത്മമിത്രം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കള്ളകളിയില്‍ മനം മടുത്ത് പ്രവര്‍ത്തനം നിര്‍ത്തി)

14. ഡോ. തോമസ് സക്കറിയ(സാറാ തോമസിന്റെ ഭര്‍ത്താവും അഭയയുടെ ആദ്യകാല പ്രവര്‍ത്തകനും ആയിരുന്നു. പ്രവര്‍ത്തനം നിര്‍ത്തി)

15. ജോര്‍ജ് പുളിമൂടന്‍(സാറാ തോമസിന്റെ മരുമകന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, പ്രവര്‍ത്തനം നിര്‍ത്തി)

16. റംലാ ലത്തീഫ്(സാമൂഹിക പ്രവര്‍ത്തക, അഭയയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെശക്തിയായി എതിര്‍ത്തു പുറത്തായി)

17. രാജന്‍ റോബര്‍ട്ട് (പ്രവര്‍ത്തനം നിര്‍ത്തി)

18.ആര്‍. സുന്ദര്‍.(പത്രപ്രവര്‍ത്തകന്‍. ആദ്യകാല മെമ്പര്‍. പ്രവര്‍ത്തനം നിര്‍ത്തി)

19. ജെ. രാധാകൃഷ്ണന്‍(സാമൂഹിക പ്രവര്‍ത്തകന്‍. പ്രവര്‍ത്തനം നിര്‍ത്തി)

20.പ്രൊഫ. സി.പി. രാജന്‍ (പ്രവര്‍ത്തനം നിര്‍ത്തി)

21.സുലോചന നായര്‍ (പുറത്താക്കി)

22.സരസ്വതി (ഏജീസ് ഓഫീസ് ഉദേ്യാഗസ്ഥ. പ്രവര്‍ത്തനം നിര്‍ത്തി)

അയ്യപ്പന്‍ നായരെ അറിയുമോ?; “എനിക്ക് നീതി നല്‍കാന്‍ ആര്‍ക്ക് സാധിക്കും.?”